Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St.JohnsUnitedFC

Middle East and Gulf

കെ​സി​സി കു​വൈ​റ്റ് റീ​ജി​യ​ൺ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: സെ​ന്‍റ് ജോ​ൺ​സ് യു​ണൈ​റ്റ​ഡ് എ​ഫ്സി​ക്ക്‌ കി​രീ​ടം

കു​വൈ​റ്റ് സി​റ്റി: കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് (കെസിസി) കു​വൈ​റ്റ് റീ​ജി​യ​ൺ യൂ​ത്ത് ക​മ്മീ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ സെ​ന്‍റ് ജോ​ൺ​സ് യു​ണൈ​റ്റ​ഡ് എ​ഫ്സി 2026ലെ ​ചാ​മ്പ്യ​ൻ​മാ​രാ​യി.

വാ​ശി​യേ​റി​യ ഫൈ​ന​ലി​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ട് ഔ​ട്ടി​ലൂ​ടെ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ ച​ർ​ച്ചി​ന്‍റെ മി​യ എ​ഫ്സി​യെ 3-2 എ​ന്ന സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സെ​ന്‍റ് ജോ​ൺ​സ് യു​ണൈ​റ്റ​ഡ്, വി​ജ​യി​ക​ൾ​ക്കു​ള്ള സ​ഖ​റി​യാ​സ് മാ​ർ തി​യൊ​ഫി​ലോ​സ് മെ​മ്മോ​റി​യ​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ എ​സ്എംജെഎസ്‌സി മി​യ എ​ഫ്സി​ക്ക് ഗീ​വ​ർ​ഗീ​സ് മാ​ർ ഫീ​ല​ക്സി​നോ​സ് പു​ത്ത​ൻ​കാ​വ്, കാ​ത്തോ​ലി​ക്ക​റ്റി​ന്‍റെ ര​ക്ത്ന ദീ​പം മെ​മ്മോ​റി​യ​ൽ ട്രോ​ഫി സ​മ്മാ​നി​ച്ചു.

ടൂ​ർ​ണ​മെ​ന്‍റിന്‍റെ ​ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം കെസിസി കു​വൈ​റ്റ് റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഫാ.ഡോ. ​ബി​ജു പാ​റ​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു. വി​വി​ധ സ​ഭ​ക​ളി​ൽ നി​ന്നു​ള്ള 16 ടീ​മു​ക​ൾ മാ​റ്റു​ര​ച്ച മ​ത്സ​ര​ങ്ങ​ൾ കാ​ണി​ക​ൾ​ക്കും ക​ളി​ക്കാ​ർ​ക്കും ആ​വേ​ശ​ക​ര​മാ​യ കാ​ഴ്ച​ക​ളാ​ണ് സ​മ്മാ​നി​ച്ച​ത്.

യു​വ​ജ​ന ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ് ജേ​ക്ക​ബ്, ബി​ജി സാ​മൂ​വെ​ൽ, ഷി​ജോ പു​ല്ലം​പ​ള്ളി​ൽ, അ​ജോ​ഷ് മാ​ത്യു, സി​ബു അ​ല​ക്സ് എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നും ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up