Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St.Thomas

America

ദു​ക്റാ​ന തി​രു​നാ​ളും ഇ​ട​വ​ക ദി​നാ​ഘോ​ഷ​വും ഞാ​യ​റാ​ഴ്ച ന്യൂ​ജ​ഴ്സി​യി​ൽ

ന്യൂ​ജ​ഴ്സി: വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ നാ​മ​ധേ​യ​ത്വ​ത്തി​ൽ സ്ഥാ​പി​ത​മാ​യ ന്യൂ​ജ​ഴ്സി സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ളും ഇ​ട​വ​ക ദി​നാ​ഘോ​ഷ​വും ഞാ​യ​റാ​ഴ്ച കൊ​ണ്ടാ​ടു​ന്നു.

മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ അ​മേ​രി​ക്ക - കാ​ന​ഡ ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ മോ​സ്റ്റ് റ​വ.​ഡോ. ഫി​ലി​പ്പോ​സ് മാ​ർ സ്റ്റേ​ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യെ ഞാ​യ​റാ​ഴ്ച രാ​വി​ലെ ദേ​വാ​ല​യ ക​വാ​ട​ത്തി​ൽ സ്വീ​ക​രി​ക്കു​ന്ന​തോ​ടെ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും.

തു​ട​ർ​ന്ന് തി​രു​മേ​നി​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത​ത്തി​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ത്ത​പ്പെ​ടും. ഭ​ദ്രാ​സ​ന മു​ൻ വി​കാ​രി ജ​ന​റ​ൽ മോ​ൺ. പീ​റ്റ​ർ കോ​ച്ചേ​രി കോ​ർ - എ​പ്പി​സ്കോ​പ്പ, ഇ​ട​വ​ക വി​കാ​രി റ​വ.​ഡോ. സ​ണ്ണി മാ​ത്യു കാ​വു​വി​ള എ​ന്നീ വൈ​ദി​ക​ർ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

തു​ട​ർ​ന്ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ ന​ട​ത്ത​പ്പെ​ടും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഹൈ​സ്കൂ​ൾ, കോ​ള​ജ്, സ​ൺ​ഡേ സ്കൂ​ൾ ഗ്രാ​ജു​വേ​റ്റ്സി​ന് അ​നു​മോ​ദ​നം ന​ൽ​കും. സ്നേ​ഹ​വി​രു​ന്നോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും.

ഇ​ട​വ​ക സെ​ക്ര​ട്ട​റി സ​ജി വ​ർ​ഗീ​സ്, ട്ര​സ്റ്റ് ഫി​ലി​പ്പ് ജോ​ൺ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പെ​രു​ന്നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി നേ​തൃ​ത്വം ന​ൽ​കു​ന്നു.

Latest News

Corehub Up