Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : StAntonysCollege Peruvanthanam

Kottayam

സം​രം​ഭ​ങ്ങ​ൾ​ക്കു​ള്ള ആ​ശ​യ​ങ്ങ​ൾ കോ​ള​ജ് കാ​മ്പ​സു​ക​ളി​ൽ നി​ന്ന് ഉ​രു​ത്തി​രി​യ​ണം

കോ​ട്ട​യം: അ​തി സൂ​ക്ഷ്മ വ്യ​വ​സാ​യ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ആ​ശ​യ​ങ്ങ​ൾ കോ​ള​ജ് കാ​മ്പ​സു​ക​ളി​ൽ നി​ന്നും ഉ​രു​ത്തി​രി​യ​ണ​മെ​ന്നും അ​തു​വ​ഴി ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ൾ ആ​രം​ഭി​ച്ച് മ​റ്റു​ള്ള​വ​ർ​ക്ക് ജോ​ലി ന​ൽ​കു​ന്ന തൊ​ഴി​ൽ ദാ​താ​ക്ക​ളാ​യി വി​ദ്യാ​ർ​ഥി​ക​ൾ മാ​റ​ണ​മെ​ന്നും ഇ​ടു​ക്കി ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ ലി​സ​മ്മ സാ​മു​വേ​ൽ.

പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ് സം​ഘ​ടി​പ്പി​ച്ച മി​നി ഹാ​ക്ക​ത്തോ​ണ്‍ ഐ​ഡി​യ​ത്തോ​ൺ 2k26 ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ്‌ ക​ല്ല​മ്പ​ള്ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന സ​മ്മേ​ള​നം ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വ​ത് ഐ​എ​എ​സ് ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

യു​വ​ത​ല​മു​റ സം​രം​ഭ​ക​ത്വ​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്ക​പ്പെ​ടു​ന്ന​ത് വ​ഴി സാ​മ്പ​ത്തി​ക പു​രോ​ഗ​തി​ക്കാ​യു​ള്ള യു​വ​ത​യു​ടെ ല​ക്ഷ്യം പൂ​ര്‍​ത്തി​യാ​ക്കു​വാ​ന്‍ സാ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 25 ലേ​റെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 52 വ്യ​ത്യ​സ്ത​വും നൂ​ത​ന​വു​മാ​യ ആ​ശ​യ​ങ്ങ​ൾ ഐ​ഡി​യ​ത്തോ​ണി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു. മി​ക​ച്ച ആ​ശ​യ​ങ്ങ​ൾ പ്ര​വ​ർ​ത്തി പ​ദ​ത്തി​ൽ എ​ത്തി​ക്കു​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും, വ്യ​വ​സാ​യ വ​കു​പ്പും എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്തു.

അ​മ​ൽ ജ്യോ​തി എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജ് ഇ​ന്‍​ക്യു​ബേ​ഷ​ന്‍ ആ​ന്‍​ഡ്‌ ഇ​ൻ​ഡ​സ്ട്രീ ക​ണ​ക്റ്റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷെ​റി​ന്‍ സാം ​ജോ​സ് സ്റ്റാ​ര്‍​ട്ട്‌ അ​പ്പ്‌ മി​ഷ​നു​ക​ളെ കു​റി​ച്ച് ക്ലാ​സു​ക​ള്‍ ന​യി​ച്ചു. ഇ​ടു​ക്കി ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം അ​സി​സ്റ്റ​ന്‍റ് ഓ​ഫി​സ​ര്‍ ജ്യോ​തി ല​ക്ഷ്മി ടി.​ഡി. ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ച് സം​സാ​രി​ച്ചു.

പ​രി​പാ​ടി​ക​ള്‍​ക്ക് കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് ആ​ന്‍റ​ണി, വ​കു​പ്പ് മേ​ധാ​വി ജി​ന്‍റു​മോ​ള്‍ ജോ​ണ്‍, മോ​നി​ഷ എം. ​മോ​ഹ​ന​ൻ, പ്രെ​യി​സി ആ​ന്‍റ​ണി, റി​ന്‍റാ​മോ​ൾ മാ​ത്യു, നാ​ന്‍​സി ഡി​ക്രൂ​സ്, ആ​ന്‍റോ ജോ​സ​ഫ്‌, അ​ർ​ഷ​ന രാ​ജീ​വ്, ശ്രീ​ല​ക്ഷ്മി ബാ​ബു, മ​രി​യ ജോ​സ​ഫ്‌, അ​ജി​ത്‌ എ, ​വി​ദ്യാ​ർ​ഥി കോ​ർ​ഡി​നേ​റ്റ​റു​മാ​രാ​യ അ​നു​മോ​ള്‍ അ​ജി, കാ​ര്‍​ത്തി​ക് വി.​എ​സ്. എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

 

Latest News

Corehub Up