കളമശേരി: 39-ാമത് ഫാ. ഫ്രാൻസിസ് സാലസ് ട്രോഫി ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മന്നാനം സെന്റ് എഫ്രേംസ് എച്ച്എസ്എസ് ചാന്പ്യന്മാർ.
ഫൈനലിൽ കോഴിക്കോട് സിൽവർ ഹിൽസ് എച്ച്എസ്എസിനെ 72-63നു പരാജയപ്പെടുത്തിയാണ് സെന്റ് എഫ്രേംസ് കിരീടം ചൂടിയത്. സെന്റ് എഫ്രേംസിനായി ആൽബർട്ട് റെജി 24ഉം, അക്ഷയ് അലക്സ് 16 ഉം, പ്രവീൺ ബിജു 14ഉം പോയിന്റ് വീതം നേടി. സിൽവർ ഹിൽസിനു വേണ്ടി പി. വിശാൽ 35 ഉം, മുഹമ്മദ് സിനാൻ 18 ഉം പോയിന്റ് സ്വന്തമാക്കി.
പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം സെന്റ് തെരേസാസ് എച്ച്എസ്എസിനെ വീഴ്ത്തി കോഴിക്കോട് പ്രോവിഡൻസ് ചാന്പ്യന്മാരായി. സ്കോർ: 51-17. പ്രോവിഡൻസിനായി അക്ഷര 15 ഉം, അന്ന മറിയം 12 ഉം പോയിന്റ് സ്വന്തമാക്കി.