കോട്ടയം: ഇന്ത്യയിലെ കത്തോലിക്കാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ സേവ്യര്‍ ബോര്‍ഡ് ഓഫ് ഹയര്‍ എഡ്യുക്കേഷന്‍ ഇന്‍ ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കും വാര്‍ഷിക പൊതുയോഗത്തിനും ഇന്നു പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ തുടക്കം.
ഉച്ചകഴിഞ്ഞ് രണ്ടിനു സിബിസിഐ പ്രസിഡന്റും ഹൈദരാബാദ് ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ ഡോ. ആന്റണി പൂലയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. വൈകുന്നേരം നാലിന് സെന്റ് ഫ്രാന്‍സിസ് ഹാളില്‍ ഉദ്ഘാടന സമ്മേളനം. സേവ്യര്‍ ബോര്‍ഡ് പ്രസിഡന്റ് ഫാ.ഡോ. പ്രവീണ്‍ മാര്‍ട്ടിസ് എസ്ജെ അധ്യക്ഷത വഹിക്കും.
സിബിസിഐ വിദ്യാഭ്യാസ-സാംസ്കാരിക സമിതി ചെയര്‍മാനും നാഗ്പുർ ആര്‍ച്ച്ബിഷപ്പുമായ ഡോ. ഏലിയാസ് ഗോണ്‍സാല്‍വസ് അനുഗ്രഹ പ്രഭാഷണം നടത്തും. കര്‍ദിനാള്‍ ഡോ. ആന്റണി പൂല, ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം. ജോണ്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ജൂബിലി സന്ദേശം നല്‍കും. പാലാ രൂപത മുഖ്യ വികാരി ജനറാളും കോളജ് ചെയര്‍മാനുമായ മോണ്‍. ഡോ. ജോസഫ് തടത്തില്‍, സേവ്യര്‍ ബോര്‍ഡ് വൈസ് പ്രസിഡന്റ് സിസ്റ്റര്‍ ഡോ. പേള്‍ ഡിസൂസ എന്നിവര്‍ പ്രസംഗിക്കും.