കണ്ണൂർ: ഗവ. മെഡിക്കൽ കോളജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ രണ്ട് ഒഴിവ്. ബിഎസ്സി നഴ്സിംഗ്/ജിഎൻഎം (കേരള ഗവ. നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ)യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫി ക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് ഓഗസ്റ്റ് നാലിന് രാവിലെ11 ന് മുമ്പായി ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നേരിട്ട് റിപ്പോർട്ട് ചെയ്യണം. പ്രായപരിധി 45. എമർജൻസി മെഡിസിൻ/ഐസിയു വിഭാഗത്തിൽ പ്രവൃത്തിപരിചയം വേണം.