Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stamford

America

സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ഫാ​മി​ലി ക​ൺ​വ​ൻ​ഷ​ന് സ്റ്റാം​ഫോ​ർ​ഡി​ൽ ഗം​ഭീ​ര തു​ട​ക്കം

സ്റ്റാം​ഫോ​ർ​ഡ് (ക​ണ​ക്റ്റി​ക്ക​ട്ട്): യുഎ​സ്എ​യി​ലെ​യും കാ​ന​ഡ​യി​ലെ​യും പ​ന്ത്ര​ണ്ടാ​മ​ത് സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ഫാ​മി​ലി ക​ൺ​വ​ൻ​ഷ​ന് ആ​വേ​ശ​ത്തോ​ടും ആ​ഴ​മേ​റി​യ ആ​ത്മീ​യ ചൈ​ത​ന്യ​ത്തോ​ടും കൂ​ടി ഡ​ബി​ൾ​ട്രീ ബൈ ​ഹി​ൽ​ട്ട​ൺ ഹോ​ട്ട​ലി​ൽ തു​ട​ക്ക​മാ​യി.

വ​ട​ക്കേ അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​രും സ​മ​ർ​പ്പി​ത​രും സ​ഭാ പി​താ​ക്ക​ന്മാ​രും വി​ശ്വാ​സി​ക​ളും ഉ​ൾ​പ്പെ​ടെ വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് സം​ഗ​മ​ത്തി​ൽ ദൃ​ശ്യ​മാ​യ​ത്. “പി​താ​വി​നെ ആ​ത്മാ​വി​ലും സ​ത്യ​ത്തി​ലും ആ​രാ​ധി​ക്കു​ക” (യോ​ഹ​ന്നാ​ൻ 4:23) എ​ന്ന പ്ര​മേ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്.

സെ​ന്‍റ് മേ​രി ക്വീ​ൻ ഓ​ഫ് പീ​സ് ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻഫി​ലി​പ്പോ​സ് മാ​ർ സ്റ്റെ​ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ്വാ​ഗ​തം ആ​ശം​സി​ച്ചു. വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ സ​ഭ​യു​ടെ ച​രി​ത്ര​പ​ര​മാ​യ വ​ള​ർ​ച്ച​യെ സ്മ​രി​ച്ച അ​ദ്ദേ​ഹം, ക്രി​സ്തു​വി​ലു​ള്ള അ​ച​ഞ്ച​ല​മാ​യ വി​ശ്വാ​സ​മാ​ണ് സ​ഭ​യു​ടെ യ​ഥാ​ർ​ഥ ശ​ക്തി​യെ​ന്ന് ഓ​ർ​മ്മി​പ്പി​ച്ചു.

ത​ട​സങ്ങ​ൾ കാ​ര​ണം മോ​റാ​ൻ മോ​ർ ബ​സേ​ലി​യോ​സ് ക​ർ​ദി​നാ​ൾ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യ്ക്ക് എ​ത്താ​ൻ സാ​ധി​ക്കാ​ത്ത​തി​നെ കു​റി​ച്ചും അ​ദ്ദേ​ഹം സം​സാ​രി​ച്ചു. ബ​ത്തേ​രി ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ജോ​സ​ഫ് മാ​ർ തോ​മ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

 

Latest News

Corehub Up