Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : StandWithWorkers

Kouthukam

സൗഹൃദത്തിന് മുന്നിൽ ജോലിയും പണവും പുല്ല്; റെസ്റ്റോറന്‍റ് ഉടമകളെ ഞെട്ടിച്ച് ജീവനക്കാരുടെ കൂട്ടരാജി

സ​ഹ​പ്ര​വ​ർ​ത്ത​ക​നോ​ടു​ള്ള സ്നേ​ഹ​വും ആ​ദ​ര​വും പ​ണ​ത്തേ​ക്കാ​ളും ജോ​ലി​യേ​ക്കാ​ളും വ​ലു​താ​ണെ​ന്ന് തെ​ളി​യി​ച്ച് ഒ​രു കൂ​ട്ടം റെ​സ്റ്റോ​റ​ന്‍റ് ജീ​വ​ന​ക്കാ​ർ മാ​തൃ​ക​യാ​കു​ന്നു. 

അ​മേ​രി​ക്ക​യി​ലെ 'മൈ​റ്റി ക്രാ​ബ്' എ​ന്ന ഭ​ക്ഷ​ണ​ശാ​ല​യി​ലാ​ണ് ഉ​ട​മ​ക​ളു​ടെ ക്രൂ​ര​മാ​യ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും ഒ​ന്നി​ച്ച് ജോ​ലി ഉ​പേ​ക്ഷി​ച്ച​ത്. 

അ​ന്ത​രി​ച്ച ജോ​ഷ്വ ബി​ഷ​പ്പ് എ​ന്ന ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ ഓ​ർ​മ്മ​യ്ക്കാ​യി റെ​സ്റ്റോ​റ​ന്‍റി​ന്‍റെ ഒ​രു മൂ​ല​യി​ൽ ജീ​വ​ന​ക്കാ​ർ ഒ​രു​ക്കി​യ ചെ​റി​യൊ​രു സ്മാ​ര​ക​മാ​ണ് എ​ല്ലാ പ്ര​ശ്ന​ങ്ങ​ളു​ടെ​യും തു​ട​ക്കം. 

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് യാ​തൊ​രു ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​ക്കാ​ത്ത രീ​തി​യി​ൽ, ജോ​ലി​ത്തി​ര​ക്കി​നി​ട​യി​ലും ജോ​ഷ്വ​യെ സ്മ​രി​ക്കാ​ൻ ഒ​രു​ക്കി​യ ആ ​കൊ​ച്ചു ഇ​ടം നീ​ക്കം ചെ​യ്യാ​ൻ ഉ​ട​മ​ക​ളാ​യ ബ്രാ​ൻ​ഡി​യും റെ​ബേ​ക്ക​യും ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. 

ഭ​ക്ഷ​ണ​ശാ​ല​യി​ലെ​ത്തു​ന്ന​വ​രു​ടെ ക​ണ്ണി​ൽ​പ്പെ​ടാ​ത്ത രീ​തി​യി​ൽ ആ ​സ്മാ​ര​കം എ​വി​ടെ​യെ​ങ്കി​ലും ഒ​ളി​പ്പി​ച്ചു വെ​ക്ക​ണ​മെ​ന്ന ഉ​ട​മ​ക​ളു​ടെ വാ​ശി ജീ​വ​ന​ക്കാ​രെ വ​ല്ലാ​തെ വേ​ദ​നി​പ്പി​ച്ചു. 

എ​ന്നാ​ൽ സ്മാ​ര​കം മാ​റ്റാ​ൻ ത​യ്യാ​റാ​കാ​തി​രു​ന്ന ജീ​വ​ന​ക്കാ​രോ​ട് ഉ​ട​മ​ക​ൾ പെ​രു​മാ​റി​യ​ത് അ​ത്യ​ന്തം മോ​ശ​മാ​യ രീ​തി​യി​ലാ​യി​രു​ന്നു. അ​വ​ന്‍റെ ശ​വ​സം​സ്കാ​ര​ത്തി​ന് പ​ണം ന​ൽ​കാ​ൻ ത​ക്ക സാ​മ്പ​ത്തി​ക​മി​ല്ലെ​ങ്കി​ൽ മി​ണ്ടാ​തെ പോ​യി പ​ണി എ​ടു​ക്കാ​നാ​ണ് ഉ​ട​മ​ക​ൾ ആ​ക്രോ​ശി​ച്ച​ത്. 

മ​ന​സാ​ക്ഷി​യി​ല്ലാ​ത്ത ഈ ​വാ​ക്കു​ക​ൾ കേ​ട്ട​തോ​ടെ ത​ങ്ങ​ളു​ടെ ആ​ത്മാ​ഭി​മാ​ന​വും മ​രി​ച്ച സു​ഹൃ​ത്തി​നോ​ടു​ള്ള നീ​തി​യും ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ ജീ​വ​ന​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഉ​ട​ൻ ത​ന്നെ എ​ല്ലാ​വ​രും ഒ​പ്പി​ട്ട രാ​ജി​പ്പ​ത്രം ന​ൽ​കി അ​വ​ർ ആ ​സ്ഥാ​പ​ന​ത്തി​ന്‍റെ പ​ടി​യി​റ​ങ്ങി. 

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ​തോ​തി​ൽ പ്ര​ച​രി​ച്ച ഈ ​വാ​ർ​ത്ത​യ്‌​ക്കൊ​പ്പം ജീ​വ​ന​ക്കാ​ർ ഒ​രു​ക്കി​യ സ്മാ​ര​ക​ത്തി​ന്‍റെ ചി​ത്ര​വും അ​വ​ർ കൈ​മാ​റി​യ രാ​ജി​പ്പ​ത്ര​വും പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. 

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന​യും ബ​ഹു​മാ​ന​വും ന​ൽ​കാ​ത്ത ഇ​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യാ​ൻ ത​ങ്ങ​ളി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടാ​ണ് ഇ​വ​ർ സ്വീ​ക​രി​ച്ച​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഈ ​ജീ​വ​ന​ക്കാ​രു​ടെ ഐ​ക്യ​ത്തെ​യും നി​ല​പാ​ടി​നെ​യും പ്ര​ശം​സി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. 

ഇ​ത്ര​യും മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​വ​ർ​ക്ക് ര​ണ്ടാ​ഴ്ച​ത്തെ നോ​ട്ടീ​സ് പി​രീ​ഡ് പോ​ലും ന​ൽ​കേ​ണ്ട​തി​ല്ലാ​യി​രു​ന്നു എ​ന്നാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളു​ടെ​യും അ​ഭി​പ്രാ​യം. 

ലാ​ഭ​ത്തേ​ക്കാ​ൾ മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ​ക്ക് വി​ല ന​ൽ​കി​യ ഈ ​ഒ​രു കൂ​ട്ടം മ​നു​ഷ്യ​ർ തൊ​ഴി​ലി​ട​ങ്ങ​ളി​ലെ ചൂ​ഷ​ണ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ഒ​രു വ​ലി​യ സ​ന്ദേ​ശ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up