Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : StanfordUniversity

Kouthukam

നൊ​ബേ​ൽ തി​ള​ക്ക​ത്തി​ലും മാ​റാ​ത്ത 'അ​ച്ഛ​ൻ ഡ്യൂ​ട്ടി': മ​ക്ക​ൾ​ക്ക് ല​ഞ്ച് ബോ​ക്സൊ​രു​ക്കി വൈ​റ​ലാ​യി നോ​ബ​ൽ ജേ​താ​വ്!

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​രം സ്വ​ന്ത​മാ​ക്കി​യ നി​മി​ഷ​ത്തി​ലും ദി​ന​ച​ര്യ​ക​ൾ തെ​റ്റി​ക്കാ​തെ ഒ​രു സാ​ധാ​ര​ണ അ​ച്ഛ​നാ​യി മാ​റി ലോ​ക​ത്തി​ന്‍റെ കൈ​യ​ടി നേ​ടു​ക​യാ​ണ് അ​മേ​രി​ക്ക​ൻ ശാ​സ്ത്ര​ജ്ഞ​നാ​യ കാ​ൾ ഡൈ​സെ​റോ​ത്ത്.

2026-ലെ ​വൈ​ദ്യ​ശാ​സ്ത്ര​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​നം ല​ഭി​ച്ച വി​വ​രം അ​റി​ഞ്ഞ തൊ​ട്ട​ടു​ത്ത നി​മി​ഷ​ങ്ങ​ളി​ൽ പോ​ലും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​തി​രാ​തെ, മ​ക്ക​ൾ​ക്ക് സ്‌​കൂ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള സാ​ൻ​ഡ്‌​വി​ച്ച് ത​യ്യാ​റാ​ക്കു​ന്ന​തി​ലാ​യി​രു​ന്നു ഈ ​സ്റ്റാ​ൻ​ഫോ​ർ​ഡ് പ്രൊ​ഫ​സ​റു​ടെ ശ്ര​ദ്ധ.

ഒ​ക്ടോ​ബ​ർ അ​ഞ്ചി​നാ​ണ് വൈ​ദ്യ​ശാ​സ്ത്ര നൊ​ബേ​ൽ പു​ര​സ്കാ​ര ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. വാ​ർ​ത്ത അ​റി​ഞ്ഞ​യു​ട​ൻ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​ക്ക​ളാ​യ സോ​ഫി​യെ​യും എ​മ്മ​യെ​യും ഹ​ഡ്സ​ണെ​യും അ​ദ്ദേ​ഹം വി​വ​ര​മ​റി​യി​ച്ചു.

അ​വി​ശ്വ​സ​നീ​യ​ത​യോ​ടെ ആ​ർ​ത്തു​വി​ളി​ച്ച മ​ക്ക​ൾ സ്നേ​ഹ​ത്തോ​ടെ അ​ച്ഛ​നെ കെ​ട്ടി​പ്പു​ണ​രു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ്റ്റാ​ൻ​ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

വി​വ​ര​മ​റി​ഞ്ഞ് പ്രൊ​ഫ​സ​റു​ടെ മൂ​ത്ത​മ​ക​ൻ അ​ല​ക്സാ​ണ്ട​റും ഉ​ട​ൻ ത​ന്നെ സൈ​ക്കി​ളി​ൽ വീ​ട്ടി​ലെ​ത്തി സ​ന്തോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. എ​ന്നാ​ൽ, ഇ​തി​നു​ശേ​ഷ​മാ​ണ് ഏ​വ​രെ​യും ആ​ക​ർ​ഷി​ച്ച ആ ​സം​ഭ​വ​മു​ണ്ടാ​യ​ത്.

ഫോ​ൺ കോ​ളു​ക​ളും മാ​ധ്യ​മ അ​ഭി​മു​ഖ​ങ്ങ​ളും അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​ങ്ങ​ളും എ​ത്തു​ന്ന​തി​ന് മു​ൻ​പ്, മ​റ്റെ​ല്ലാ ദി​വ​സ​ങ്ങ​ളി​ലെ​യും പോ​ലെ മ​ക്ക​ൾ​ക്കു​ള്ള ഉ​ച്ച​ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കു​ന്ന ജോ​ലി​യി​ലേ​ക്ക് അ​ദ്ദേ​ഹം ക​ട​ന്നു.

ലോ​ക​മ​റി​യു​ന്ന ശാ​സ്ത്ര​ജ്ഞ​നാ​യി​രി​ക്കു​മ്പോ​ഴും കു​ടും​ബ​ത്തോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്രം നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​യ​ത്.

ഒ​രു സാ​ധാ​ര​ണ കു​ടും​ബ​ത്തി​ന്‍റെ അ​പൂ​ർ​വ​മാ​യ സ​ന്തോ​ഷ​നി​മി​ഷം എ​ന്നാ​ണ് വീ​ഡി​യോ ക​ണ്ട ആ​ളു​ക​ൾ ഈ ​ദൃ​ശ്യ​ങ്ങ​ളെ വി​ശേ​ഷി​പ്പി​ച്ച​ത്.

പ്ര​കാ​ശ​മു​പ​യോ​ഗി​ച്ച് ത​ല​ച്ചോ​റി​ലെ നാ​ഡീ​കോ​ശ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​യ​ന്ത്രി​ക്കാ​നും പ​ഠി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന 'ഓ​പ്റ്റോ​ജ​ന​റ്റി​ക്സ്' എ​ന്ന വി​പ്ല​വ​ക​ര​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​തി​നാ​ണ് പ്രൊ​ഫ​സ​ർ കാ​ൾ ഡൈ​സെ​റോ​ത്തി​ന് നൊ​ബേ​ൽ സ​മ്മാ​നം ല​ഭി​ച്ച​ത്.

ജ​ർ​മ്മ​ൻ ശാ​സ്ത്ര​ജ്ഞ​രാ​യ പീ​റ്റ​ർ ഹെ​ഗ്മാ​ൻ, ജോ​ർ​ജ് നാ​ഗെ​ൽ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് അ​ദ്ദേ​ഹം ഈ ​അ​പൂ​ർ​വ നേ​ട്ടം പ​ങ്കി​ടു​ന്ന​ത്.

Latest News

Corehub Up