Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : StarTrek

'സ്റ്റാ​ർ ട്രെ​ക്ക്' പ​ര​മ്പ​ര​യി​ലൂ​ടെ പ്രശസ്തനായ യുഎസ് ന​ട​ൻ വാ​ൾ​ട്ട​ർ കൊ​ണി​ഗ് അ​ന്ത​രി​ച്ചു

'സ്റ്റാ​ർ ട്രെ​ക്ക്' പ​ര​മ്പ​ര​യി​ലൂ​ടെ ലോ​കപ്രശസ്തനായ യുഎസ് ന​ട​ൻ വാ​ൾ​ട്ട​ർ കൊ​ണി​ഗ് (90) അ​ന്ത​രി​ച്ചു. വാ​ർധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെത്തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച ലോ​സ് ഏ​ഞ്ച​ൽ​സി​ലെ നോ​ർ​ത്ത് ഹോ​ളി​വു​ഡി​ലു​ള്ള വ​സ​തി​യി​ലായിരുന്നു അ​ന്ത്യം. അ​ന്ത്യ​സ​മ​യ​ത്തു മ​ക​ളും മ​രു​മ​ക​ളും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

'സ്റ്റാ​ർ ട്രെ​ക്ക്' ഒ​റി​ജി​ന​ൽ ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​യി​ൽ (1967-1969) യു​എ​സ്​എ​സ് എ​ന്‍റ​ർ​പ്രൈ​സ് ക​പ്പ​ലി​ലെ റ​ഷ്യ​ൻ നാ​വി​ക​നാ​യ എ​ൻ​സൈ​ൻ പാ​വെ​ൽ ചെ​ക്കോ​വ് എ​ന്ന ക​ഥാ​പാ​ത്ര​ത്തിലൂടെയാണ് വാ​ൾ​ട്ട​ർ കൊ​ണി​ഗ് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. ഈ ​പ​ര​മ്പ​ര​യ്ക്കു പു​റ​മെ 'സ്റ്റാ​ർ ട്രെ​ക്ക്: ദി ​മോ​ഷ​ൻ പി​ക്ച​ർ', 'സ്റ്റാ​ർ ട്രെ​ക്ക് II: ദി ​റാ​ത് ഓ​ഫ് ഖാ​ൻ', 'സ്റ്റാ​ർ ട്രെ​ക്ക് VI: ദി ​അ​ൺ​ഡി​സ്ക​വേ​ർ​ഡ് ക​ൺ​ട്രി' തു​ട​ങ്ങി ഏ​ഴ് ചി​ത്ര​ങ്ങ​ളി​ലും അ​ദ്ദേ​ഹം ഈ ​ക​ഥാ​പാ​ത്ര​ത്തെ വീ​ണ്ടും അ​വ​ത​രി​പ്പി​ക്കുകയുണ്ടായി.

ടെ​ലി​വി​ഷ​ൻ, സി​നി​മ, നാ​ട​കം എ​ന്നീ മേഖലകളിൽ ആ​റ​ര പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട ക​രി​യ​റാ​ണ് അ​ദ്ദേ​ഹ​ത്തി​നു​ള്ള​ത്. അ​ഭി​ന​യ​ത്തിനു പു​റ​മെ തി​ര​ക്ക​ഥാ​കൃ​ത്ത്, അ​ധ്യാ​പ​ക​ൻ, മനു​ഷ്യാവ​കാ​​ശ പ്ര​വ​ർ​ത്ത​ക​ൻ എ​ന്നീ നി​ല​ക​ളി​ലും മഹാനടൻ പ്രവർത്തിച്ചു.

വാ​ൾ​ട്ട​ർ കൊ​ണി​ഗി​ന്‍റെ വി​യോ​ഗ​ത്തി​ൽ സ​ഹ​താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

 

Latest News

Corehub Up