Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : State Budget

സം​സ്ഥാ​ന ബ​ജ​റ്റ്; പൊ​തു​ച​ർ​ച്ച​യ്ക്ക് ഇ​ന്ന് നി​യ​മ​സ​ഭ​യി​ൽ തു​ട​ക്ക​മാ​കും

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​ന്മേ​ലു​ള്ള പൊ​തു​ച​ർ​ച്ച​യ്ക്ക് ഇ​ന്ന് സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ൽ തു​ട​ക്ക​മാ​കും. ബ​ജ​റ്റി​ലെ വി​വി​ധ നി​ർ​ദേ​ശ​ങ്ങ​ളെ​ച്ചൊ​ല്ലി ഭ​ര​ണ-​പ്ര​തി​പ​ക്ഷ​ങ്ങ​ൾ ത​മ്മി​ൽ ക​ന​ത്ത വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്ക് സ​ഭ വേ​ദി​യാ​കു​മെ​ന്നാ​ണ് സൂ​ച​ന. ധ​ന​മ​ന്ത്രി അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​ന​ങ്ങ​ളെ രാ​ഷ്ട്രീ​യ​മാ​യും ജ​ന​കീ​യ​മാ​യും നേ​രി​ടാ​ൻ പ്ര​തി​പ​ക്ഷം ത​ന്ത്ര​ങ്ങ​ൾ മെ​ന​ഞ്ഞു​ക​ഴി​ഞ്ഞു.

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ നി​കു​തി കു​റ​ച്ച് വി​ൽ​പ്പ​ന ന​ട​ത്താ​നു​ള്ള ബ​ജ​റ്റ് നി​ർ​ദേ​ശ​വും ധാ​തു സം​സ്ക​ര​ണ മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്തം അ​നു​വ​ദി​ക്കാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി​രി​ക്കും പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ പ്ര​ധാ​ന ആ​യു​ധ​മാ​ക്കു​ക. പ​രി​സ്ഥി​തി നാ​ശ​ത്തി​നും ല​ഹ​രി​വ്യാ​പ​ന​ത്തി​നും ഈ ​തീ​രു​മാ​ന​ങ്ങ​ൾ കാ​ര​ണ​മാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​ഭ​യ്ക്ക​ക​ത്തും പു​റ​ത്തും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്താ​നാ​ണ് പ്ര​തി​പ​ക്ഷം ല​ക്ഷ്യ​മി​ടു​ന്ന​ത്.

അ​തേ​സ​മ​യം, ഈ ​ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ളി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ ത​ന്നെ ഭി​ന്ന​ത​യും പ്ര​തി​ഷേ​ധ​വും ക​ന​ക്കു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പാ​ര​മ്പ​ര്യ നി​ല​പാ​ടു​ക​ളി​ൽ നി​ന്നു​ള്ള വ്യ​തി​യാ​നം പാ​ർ​ട്ടി​യു​ടെ പ്ര​തി​ച്ഛാ​യ​യെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക ഒ​രു​വി​ഭാ​ഗം നേ​താ​ക്ക​ൾ​ക്കു​ണ്ട്. പാ​ർ​ട്ടി​യി​ലും മു​ന്ന​ണി​യി​ലും വി​വാ​ദ​ങ്ങ​ൾ പു​ക​യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ക്സൈ​സ് മ​ന്ത്രി ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും തു​ട​ർ​ന​ട​പ​ടി​ക​ളും ച​ർ​ച്ച ചെ​യ്തേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

Kerala

സം​സ്ഥാ​ന ബ​ജ​റ്റ് നാ​ളെ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ബ​ജ​റ്റ് നാ​ളെ. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റാ​ണ് ധ​ന​മ​ന്ത്രി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ബ​ജ​റ്റി​നു മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ ധ​ന​സ്ഥി​തി​യെ കു​റി​ച്ചു​ള്ള സാ​മ്പ​ത്തി​ക അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട് ഇ​ന്ന് മേ​ശ​പ്പു​റ​ത്തു വ​യ്‌​ക്കും.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ വോ​ട്ട് ല​ക്ഷ്യ​മി​ട്ടു​ള്ള ജ​ന​പ്രി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​യി​രി​ക്കും ബ​ജ​റ്റി​ല്‍ ഉ​ണ്ടാ​വു​ക. ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ആ​റാ​മ​ത്തെ ബ​ജ​റ്റാ​ണി​ത്.

Kerala

നിയമസഭാ സമ്മേളനം ഈ മാസം 20ന് തുടങ്ങും; ബജറ്റ് 29ന്

തി​രു​വ​ന​ന്ത​പു​രം: പ​തി​ന​ഞ്ചാം നി​യ​മ​സ​ഭ​യു​ടെ അ​വ​സാ​ന സ​മ്മേ​ള​നം ജ​നു​വ​രി 20ന് ​തു​ട​ങ്ങു​മെ​ന്ന് സ്പീ​ക്ക​ര്‍ എ.​എ​ൻ. ഷം​സീ​ര്‍. ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​നം 20ന് ​ന​ട​ക്കും.

32 ദി​വ​സ​ത്തെ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​മാ​ണ് ഷെ​ഡ്യൂ​ള്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന ബ​ജ​റ്റ് ജ​നു​വ​രി 29ന് ​അ​വ​ത​രി​പ്പി​ക്കു​മെ​ന്നും സ്പീ​ക്ക​ര്‍​പ​റ​ഞ്ഞു. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ സ്വ​കാ​ര്യ പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ സ്ഥാ​ന​ത്ത് നി​ന്ന് അ​യോ​ഗ്യ​ന​ക്ക​ണ​മെ​ങ്കി​ൽ നി​യ​മ​സ​ഭാം​ഗം പ​രാ​തി ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും ഷം​സീ​ര്‍ പ​റ​ഞ്ഞു.

പ്രി​വി​ലേ​ജ​സ് ആ​ന്‍റ് എ​ത്തി​ക്സ് ക​മ്മി​റ്റി​ക്ക് പ​രാ​തി കൈ​മാ​റ​ണ​മെ​ങ്കി​ൽ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളി​ൽ ആ​രെ​ങ്കി​ലും ഒ​രാ​ള്‍ പ​രാ​തി ന​ൽ​ക​ണം. അ​ത്ത​ര​ത്തി​ലൊ​രു പ​രാ​തി ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ല്‍ ബ​ലാ​ത്സം​ഗ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത് സ​ഭ​യു​ടെ അ​ന്ത​സി​നെ ബാ​ധി​ക്കി​ല്ല. സ​ഭ​യു​ടെ അ​ന്ത​സി​ന് എ​ങ്ങ​നെ​യാ​ണ് ഇ​ത് ക​ള​ങ്ക​മാ​കു​ക? വ്യ​ക്തി​ക​ള​ല്ല സ​ഭ​യു​ടെ അ​ന്ത​സ് തീ​രു​മാ​നി​ക്കു​ക. ഒ​രു കൊ​ട്ട​യി​ലെ ഒ​രു മാ​ങ്ങ കെ​ട്ടാ​ൽ എ​ല്ലാം മോ​ശ​മാ​യി എ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല​ലോ.

സ്ത്രീ​ക​ളെ ബ​ഹു​മാ​നി​ക്കാ​ൻ പ​ഠി​ക്ക​ണം, അ​ല്ലെ​ങ്കി​ൽ പ​ഠി​പ്പി​ക്ക​ണം. ചി​ല സാ​മാ​ജി​ക​രു​ടെ ഭാ​ഗ​ത്ത് തെ​റ്റു​ണ്ടാ​യാ​ൽ എ​ല്ലാ​വ​രെ​യും മോ​ശ​മാ​ക്ക​രു​തെ​ന്നും ജ​നം ന​ല്ല പെ​രു​മാ​റ്റം പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും ഷം​സീ​ര്‍ പ​റ​ഞ്ഞു.

 

Latest News

Corehub Up