Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : State Science Fair

Idukki

സം​സ്ഥാ​ന ശാ​സ്ത്ര​മേ​ള: ജി​ല്ല​യ്ക്ക് അ​ഭി​മാ​ന​മാ​യി കൂ​മ്പ​ന്‍​പാ​റ സ്‌​കൂ​ള്‍

കൂ​മ്പ​ന്‍​പാ​റ: മ​ണ്ണാ​ര്‍​ക്കാ​ട് ന​ട​ന്ന സം​സ്ഥാ​ന ശാ​സ്ത്ര, ഗ​ണി​ത ശാ​സ്ത്ര, പ്ര​വൃ​ത്തി പ​രി​ച​യ മേ​ള​യി​ല്‍ ജി​ല്ല​യ്ക്ക് അ​ഭി​മാ​ന​മാ​യി കൂ​മ്പ​ന്‍​പാ​റ ഫാ​ത്തി​മ മാ​താ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍. 153 പോ​യി​ന്‍റ് ക​ര​സ്ഥ​മാ​ക്കി സ്‌​കൂ​ള്‍ ര​ണ്ടാം ഓ​വ​റോ​ള്‍ കി​രീ​ടം നേ​ടി. 1263 സ്‌​കൂ​ളു​ക​ളോ​ടു മ​ത്സ​രി​ച്ചാ​ണ് മ​ല​യോ​ര ജി​ല്ല​യി​ല്‍​നി​ന്നു​ള്ള സ്‌​കൂ​ള്‍ ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

സ​യ​ന്‍​സ്, സോ​ഷ്യ​ല്‍ സ​യ​ന്‍​സ്, ഗ​ണി​ത​ശാ​സ്ത്രം, വ​ര്‍​ക്ക് എ​ക്‌​സ്പീ​രി​യ​ന്‍​സ്, ഐ​ടി എ​ന്നീ മേ​ഖ​ല​ക​ളി​ലാ​യി സ്‌​കൂ​ള്‍ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത മി​ക​വ് പ്ര​ക​ട​മാ​ക്കി. ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം സ​യ​ന്‍​സി​ലും ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം വ​ര്‍​ക്ക് എ​ക്‌​സ്പീ​രി​യ​ന്‍​സി​ലും ര​ണ്ടാം സ്ഥാ​നം നേ​ടി.
‌

മാ​ത്ത​മാ​റ്റി​ക്‌​സ്, സ​യ​ന്‍​സ് വി​ഷ​യ​ങ്ങ​ളി​ല്‍ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. മി​ക​വു​റ്റ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നേ​ട്ട​ത്തി​ല്‍ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും അ​ഭി​മാ​ന​ത്തി​ന്‍റെ നി​റ​വി​ലാ​ണ്. റ​വ​ന്യു ജി​ല്ലാ​ത​ല ശാ​സ്ത്ര​മേ​ള​യി​ലും 550 പോ​യി​ന്‍റു​ക​ളോ​ടെ ഫാ​ത്തി​മ മാ​താ സ്‌​കൂ​ള്‍ ഓ​വ​റോ​ള്‍ കി​രീ​ടം നേ​ടി​യി​രു​ന്നു.

Latest News

Corehub Up