Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : StateHighway

ലോറി പാടത്തേക്ക് മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് പരിക്ക്

കൊച്ചി: കൊച്ചി-തേക്കടി സംസ്ഥാനപാതയില്‍ മഞ്ചനാട് ലോറി പാടത്തേക്ക് മറിഞ്ഞ് അപകടം. ഇന്ന് പലുര്‍ച്ചെ 4.30ന് ആണ് മഞ്ചനാട് ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് ലോറി പാടത്തേക്ക് മറിഞ്ഞത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇയാളെ കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊച്ചിയില്‍ നിന്നും മൂവാറ്റുപുഴയിലേക്ക് ഇലട്രോണിക് ഉപകരണങ്ങളുമായി വന്ന ലോറിയാണ് മറിഞ്ഞത്. മഞ്ചനാട് നിന്നും പാലത്തായി ട്രാന്‍സ്‌ഫോമറിലേക്ക് പോകുന്ന 11കെവി ലൈനുകളും പോസ്റ്റുകളും റോഡരുകില്‍ സ്ഥാപിച്ചിരുന്ന നൈറ്റ് റിഫ്‌ലക്ടര്‍ പോസ്റ്റുകളും തകര്‍ന്നു.

ഇലക്ട്രിക് പോസ്റ്റുകള്‍ ഒരു വശത്തേക്ക് ചെരിഞ്ഞു. നാലു മാസം മുമ്പ് ഇതേ സ്ഥലത്ത് ഒരു കാറും ബൈക്കും അപകടത്തില്‍ പെട്ടിരുന്നു. ഇവിടെ സംരക്ഷണഭിത്തി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ടെങ്കിലും അധികൃതര്‍ നടപടി എടുത്തിട്ടില്ല.

Latest News

Corehub Up