Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Station:

Ernakulam

മൂ​വാ​റ്റു​പു​ഴ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റേ​ഷ​ൻ: ഉ​ന്ന​ത​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി

മൂ​വാ​റ്റു​പു​ഴ: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റേ​ഷ​ന്‍ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ നി​ര്‍​മാ​ണ പു​രോ​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് സെ​ക്ര​ട്ട​റി പി.​ബി. നൂ​ഹി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത​സം​ഘം മൂ​വാ​റ്റു​പു​ഴ​യി​ൽ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി. പ​ദ്ധ​തി നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി പൂ​ര്‍​ത്തി​യാ​കാ​തെ കി​ട​ന്നി​രു​ന്ന മൂ​വാ​റ്റു​പു​ഴ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യു​ടെ ന​വീ​ക​ര​ണം 2023-24 വ​ര്‍​ഷ​ത്തെ എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് 4.25 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

നി​ല​വി​ല്‍ ഫ​യ​ര്‍ ടാ​ങ്ക്, ഗാ​രേ​ജ് റൂ​ഫിം​ഗ്, വാ​ഷിം​ഗ് സ​ര്‍​വീ​സ് സ്റ്റേ​ഷ​ന്‍, പാ​ര്‍​ക്കിം​ഗ് ഏ​രി​യ, റെ​യി​ന്‍ വാ​ട്ട​ര്‍ ഹാ​ര്‍​വെ​സ്റ്റിം​ഗ് ടാ​ങ്ക്, കേ​ബി​ള്‍ ഡ​ക്ട്, ഡ്രെ​യ്നേ​ജ് തു​ട​ങ്ങി​യ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. ക്ലോ​ക്ക് ട​വ​ര്‍, കോ​മ്പൗ​ണ്ട് വാ​ള്‍, സ്ട്ര​ക്ച​റ​ല്‍ ഗ്ലേ​സിം​ഗ് എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും പെ​യ​ന്‍റിം​ഗ് ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​താ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ​യും പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ​യും ഇ​ല​ക്ട്രി​ഫി​ക്കേ​ഷ​ന്‍ പ്ര​വൃ​ത്തി​ന​ങ്ങ​ള്‍, ടോ​യ്‌​ല​റ്റു​ക​ള്‍ തു​റ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ എ​സ്ടി​പി വ​ര്‍​ക്കു​ക​ള്‍, ഫ​യ​ര്‍ ഫൈ​റ്റിം​ഗ് സി​സ്റ്റം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്നും, ഇ​വ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ തീ​രു​മാ​ന​ങ്ങ​ള്‍ ഉ​ട​ന്‍ കൈ​ക്കൊ​ള്ളും. എ​സ്ടി​പി, ഇ​ല​ക്ട്രി​ഫി​ക്കേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പി.​ബി. നൂ​ഹ് വ്യ​ക്ത​മാ​ക്കി.

പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ര്‍ റൂം, ​ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഏ​രി​യ, വ​നി​താ-​പു​രു​ഷ ജീ​വ​ന​ക്കാ​ര്‍​ക്ക് പ്ര​ത്യേ​ക വി​ശ്ര​മ മു​റി​ക​ള്‍, യാ​ത്രി​ക​ര്‍​ക്കാ​യി ആ​ധു​നി​ക കാ​ത്തി​രി​പ്പ് കേ​ന്ദ്രം, ശു​ചി​മു​റി​ക​ള്‍, വാ​ഷ് ഏ​രി​യ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ള്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റേ​ഷ​നി​ല്‍ ഒ​രു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up