Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : StationHarassment

സ്റ്റേഷൻ ​മ​ർ​ദ​നം: ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: സൗ​​​​ത്ത് ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ സാ​​​​കേ​​​​ത് പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​ന്ന ക്രൂ​​​​ര​​​​ത​​​​യ്‌​​​​ക്കെ​​​​തി​​​​രേ ഡ​​​​ൽ​​​​ഹി ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങി മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ.

ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു മ​​​​ർ​​​​ദി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ൽ നീ​​​​തി തേ​​​​ടി തി​​​​ങ്ക​​​​ളാ​​​​ഴ്ച കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​​മെ​​​​ന്ന് ഡി​​​​ജി​​​​റ്റ​​​​ൽ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രാ​​​​യ ഷ​​​​ഹീ​​​​ൻ ഖാ​​​​നും ന​​​​ഫീ​​​​സ ഖാ​​​​നും അ​​​​റി​​​​യി​​​​ച്ചു. പ്ര​​​​സ് ക്ല​​​​ബ് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യി​​​​ൽ വി​​​​ളി​​​​ച്ചു​​​​ചേ​​​​ർ​​​​ത്ത വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലാ​​​​ണ് ഇ​​​​രു​​​​വ​​​​രും നി​​​​ല​​​​പാ​​​​ട് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

സം​​​​ഭ​​​​വം ന​​​​ട​​​​ന്ന ദി​​​​വ​​​​സ​​​​ത്തെ പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​ൻ സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ കൈ​​​​മാ​​​​റാ​​​​ൻ കോ​​​​ട​​​​തി​​​​യോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​മെ​​​​ന്ന് ഇ​​​​രു​​​​വ​​​​രും പ​​​​റ​​​​ഞ്ഞു.യു​​​​ട്യൂ​​​​ബ് ചാ​​​​ന​​​​ലാ​​​​യ ‘ഫോ​​​​ർ​​​​പി​​​​എം ന്യൂ​​​​സി’ന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ട​​​​ർ​​​​മാ​​​​രാ​​​​ണ് ഇരുവരും.

ക​​​​ഴി​​​​ഞ്ഞ വ്യാ​​​​ഴാ​​​​ഴ്ച ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു മൂ​​​​ന്നി​​​​ന് ഒ​​​​രു പൊ​​​​തു​​​​പ​​​​രി​​​​പാ​​​​ടി ചി​​​​ത്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​ ഡ​​​​ൽ​​​​ഹി പൊ​​​​ലി​​​​സ് ഇ​​​​വ​​​​രെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ക്കുകയായിരുന്നു. തുടർന്ന് സാ​​​​കേ​​​​ത് സ്റ്റേ​​​​ഷ​​​​നി​​​​ലെത്തിച്ച് അ​​​​തി​​​​ക്രൂ​​​​ര​​​​മാ​​​​യി മ​​​​ർ​​​​ദിച്ചെ​​​​ന്നാ​​​​ണ് മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ പ​​​​രാ​​​​തി.

കോ​​​​ൺ​​​​ഗ്ര​​​​സ്, സി​​​​പി​​​​ഐ , പ്ര​​​​സ് ക്ല​​​​ബ് ഓ​​​​ഫ് ഇ​​​​ന്ത്യ, പ്ര​​​​സ് കൗ​​​​ൺ​​​​സി​​​​ൽ ഓ​​​​ഫ് ഇ​​​​ന്ത്യ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ സം​​​​ഭ​​​​വ​​​​ത്തെ ശ​​​​ക്ത​​​​മാ​​​​യി അ​​​​പ​​​​ല​​​​പി​​​​ക്കു​​​​ക​​​​യും മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്ക് പി​​​​ന്തു​​​​ണ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

Latest News

Corehub Up