മലപ്പുറം: സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേറ്റ് 13കാരന് ദാരുണാന്ത്യം. തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകൻ ജുനൈദാണ് മരിച്ചത്. വീടിന് സമീപത്തെ വയലിൽ വെച്ചായിരുന്നു അപകടം.
സ്റ്റേ കമ്പിയുടെ ഒരു ഭാഗം വൈദ്യുത ലൈനിൽ തട്ടിയ നിലയിലായിരുന്നു. ഇതിൽ നിന്നാണ് ജുനൈദിന് വൈദ്യുതാഘാതമേറ്റതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് കാരണം കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.