Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Steel Bombs

Kozhikode

ചെക്യാട് സ്റ്റീ​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി

നാ​ദാ​പു​രം: വ​ള​യം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്ന് സ്റ്റീ​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി.ചെ​ക്യാ​ട് പ​ഞ്ചാ​യ​ത്തി​ലെ മാ​മു​ണ്ടേ​രി​യി​ലാ​ണ് ര​ണ്ട് സ്റ്റീ​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.പ്ര​ദേ​ശ​ത്ത് നാ​ട്ടു​കാ​ർ ഇ​ട​വ​ഴി ശു​ചീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബോം​ബു​ക​ൾ ക​ണ്ട​ത്.

നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ള​യം പോ​ലീ​സും, ബോം​ബ് സ്‌​ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി ബോം​ബു​ക​ൾ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി. ബോം​ബു​ക​ളി​ൽ ഒ​രെ​ണ്ണ​ത്തി​ന്‍റെ ക​ണ്ടെ​യ്ന​ർ കാ​ല​പ്പ​ഴ​ക്ക​ത്തെ തു​ട​ർ​ന്ന് പൂ​ർ​ണ​മാ​യും തു​രു​മ്പെ​ടു​ത്ത് ന​ശി​ച്ച നി​ല​യി​ലാ​ണ്. പോ​ലീ​സ് സ്ഥ​ല​ത്ത് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.

സ്റ്റീ​ൽ ബോം​ബു​ക​ൾ ബോം​ബ് സ്‌​ക്വാ​ഡ് വി​ദ​ഗ്ധ​ർ നി​ർ​വീ​ര്യ​മാ​ക്കി. വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ള്ള​താ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ബോം​ബി​ൽ വെ​ടി​മ​രു​ന്നി​ന്‍റെ അം​ശം ക​ണ്ടെ​ത്തി​യ​താ​യും സം​ഭ​വ​ത്തി​ൽ സ്ഫോ​ട​ക വ​സ്‌​തു നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും വ​ള​യം പോ​ലീ​സ് പ​റ​ഞ്ഞു.

Latest News

Corehub Up