Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stefanian Fest

Kollam

ശ്ര​ദ്ധേ​യ​മാ​യി സ്റ്റി​ഫാ​നി​യ​ൻ ഫെ​സ്റ്റ്

പ​ത്ത​നാ​പു​രം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​വും ശാ​സ്ത്രീ​യ​വു​മാ​യ ക​ഴി​വു​ക​ൾ​ക്ക് വേ​ദി​യൊ​രു​ക്കി പ​ത്ത​നാ​പു​രം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജ് സം​ഘ​ടി​പ്പി​ച്ച സ്റ്റി​ഫാ​നി​യ​ൻ ഫെ​സ്റ്റ് ശ്ര​ദ്ധേ​യ​മാ​യി. ഇ​രു​പ​ത് സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി 160 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത ഫെ​സ്റ്റി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി എ​ട്ട് മ​ത്സ​ര​ങ്ങ​ളാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

ഇം​ഗ്ലീ​ഷ്, ഫി​സി​ക്സ്, കെ​മി​സ്ട്രി, ബോ​ട്ട​ണി, സു​വോ​ള​ജി, മാ​ത്ത​മാ​റ്റി​ക്സ്, ഇ​ക്ക​ണോ​മി​ക്സ്, കൊ​മേ​ഴ്സ് വി​ഭാ​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്വി​സ്, ഫോ​ട്ടോ​ഗ്ര​ഫി, കെ​മി​സ്ട്രി ഐ​ഡി​യ ച​ല​ഞ്ച്, പോ​സ്റ്റ​ർ അ​വ​ത​ര​ണം, ശാ​സ്ത്ര-​നൂ​ത​നാ​ശ​യ മ​ത്സ​രം, ഗ​ണി​ത​മ​ത്സ​രം, ഐ​പി​എ​ൽ ഓ​ക്‌ഷൻ, ബെ​സ്റ്റ് മാ​നേ​ജ​ർ മ​ത്സ​രം തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളാ​ണ് ന​ട​ന്ന​ത്.

മ​ത്സ​ര​ങ്ങ​ളി​ൽ ഐ​പി​എ​ൽ ഓ​ക്‌ഷ​നി​ൽ ജെ. ​സി​ദ്ധാ​ർ​ഥ്, ആ​ർ. അ​ഭി​ന​ന്ദ് എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​വും അ​ഭി​ഷേ​ക്, ബെ​ൻ ബി. ​തോ​മ​സ് എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ബി​സ്‌​വേ​ർ​സ് ബെ​സ്റ്റ് മാ​നേ​ജ​ർ മ​ത്സ​ര​ത്തി​ൽ അ​ഫ്ന ജ​ലാ​ൽ ഒ​ന്നാം സ്ഥാ​ന​വും എം. ​ഹ​രി​പ്രി​യ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. കെ​മി​നൊ​വേ​റ്റ് മ​ത്സ​ര​ത്തി​ൽ ആ​മി​ന ത​സ്‌​നിം, സാ​റ എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​വും കെ. ​ആ​ൽ​ഫി​ന,അ​ന്ന ജി. ​ജോ​യി, കെ. ​കൃ​ഷ്ണ​ജി​ത്ത് എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ഇ​ക്കോ​വി​ഷ​ൻ 2026-ൽ ​അ​ർ​ച്ചി​ഷ എ​സ്. നാ​യ​ർ ഒ​ന്നാം സ്ഥാ​ന​വും ആ​ൽ​ബി​ന മ​രി​യ ബി​നു, ഇ​വാ​ഞ്ച​ലി​ൻ മ​റി​യം വി​നോ​ദ് എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

മി​ഷ​ൻ മാ​ത്സ് 2026-ൽ ​ഡാ​ൻ ഡെ​യ്സ് കു​ര്യ​ൻ ഒ​ന്നാം സ്ഥാ​ന​വും എം. ​ആ​ദി​ത്യ​ൻ, വൈ​ശാ​ഖ് വി. ​ന​മ്പൂ​തി​രി എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. സൂ​വൈ​ബ്സ് 2026-ൽ ​ശ്രേ​യ ബി. ​സു​രേ​ഷ്, ഷേ​ബ ബി. ​സു​രേ​ഷ് എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​വും ഹ​രി​കൃ​ഷ്ണ​ൻ എ. ​കു​റു​പ്പ്, ആ​ർ. കാ​ശി​നാ​ഥ് എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ക്യാ​പ്ച​ർ ദ ​മൊ​മ​ന്‍റ് ക​ണ​ക്ട് ദ ​ഹി​ഡ​ൻ ഫി​സി​ക്സ് മ​ത്സ​ര​ത്തി​ൽ ഗി​രി​ധ​ർ വി​നോ​ദ് ഒ​ന്നാം സ്ഥാ​ന​വും ന​ബീ​ൽ നാ​സ​ർ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ജോ​ബ് മാ​ർ ഫി​ലോ​ക്സി​നോ​സ് മെ​മ്മോ​റി​യ​ൽ ക്വി​സ് മ​ത്സ​ര​ത്തി​ൽ അ​ബി​യ റെ​യ്ച്ച​ൽ മാ​ത്യു, എം.​വി. ശ്രേ​യ​സ് എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​വും ജോ​ൺ ബി​നു ജോ​ൺ, അ​ലീ​ന സ​ജി എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ലെ​യും വി​ജ​യി​ക​ൾ​ക്ക് ക്യാ​ഷ് പ്രൈ​സു​ക​ളും വി​വി​ധ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ട്ടാ​ഴി ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി.
സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ. ബി​ജു സ്വാ​ഗ​തം പ​റ​ഞ്ഞു. ഫാ. ​ഡോ. റോ​യ് ജോ​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ധ​ന്യ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് പ​ത്ത​നാ​പു​രം ഉ​ട​മ​യും കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​യ മാ​ത്യു ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​യി. സ്റ്റീ​ഫേ​നി​യ​ൻ അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹീം എ. ​പ്ര​സം​ഗി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ന്ന അ​നി​ൽ ജോ​ർ​ജ് ന​ന്ദി പ​റ​ഞ്ഞു.

Latest News

Corehub Up