Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : StephenDevassy

Europe

വാ​ഴ്‌​വി​ന്‍റെ ക​ലാ​സ​ന്ധ്യ​യ്ക്ക് അ​ര​ങ്ങു​ണ​ർ​ത്താ​ൻ സ്റ്റീ​ഫ​ൻ ദേ​വ​സി എ​ത്തു​ന്നു

ബെ​ർ​മിം​ഗ്ഹാം: ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും പ്ര​ഗ​ത്ഭ​നാ​യ മ്യു​സി​ഷ്യ​ൻ​മാ​രി​ൽ ശ്ര​ദ്ധേ​യ​നാ​യ സ്റ്റീ​ഫ​ൻ ദേ​വ​സി ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ​സ് യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക കു​ടും​ബ സം​ഗ​മം വാ​ഴ്‌​വ് 2026ൽ ​പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്നു.

ത​ന്‍റെ മാ​ന്ത്രി​ക വി​ര​ൽ കൊ​ണ്ട് സ്വ​ര​ല​യ​താ​ള വി​സ്മ​യം തീ​ർ​ക്കു​ന്ന അ​തു​ല്യ പ്ര​തി​ഭ സ്റ്റീ​ഫ​ൻ ദേ​വ​സി വേ​ദി​യി​ൽ, ക​ലാ​സ​ന്ധ്യ ഉ​ദ്ഘാ​ട​നം ചെ​യ്ത് കീ​ബോ​ർ​ഡി​ൽ പാ​ട്ടി​ന്‍റെ പാ​ലാ​ഴി​യൊ​രു​ക്കി സം​ഗീ​ത​ത്തി​ന്‍റെ മാ​യി​ക ലോ​ക​ത്തേ​ക്ക് പ്രേ​ക്ഷ​ക​രെ കൈ​പി​ടി​ച്ചാ​ന​യി​ക്കു​മ്പോ​ൾ വാ​ഴ്‌​വി​ന്‍റെ അ​ര​ങ്ങി​ൽ സം​ഗീ​ത ക​ല​യു​ടെ ന​വ​വ​സ​ന്തം പെ​യ്തി​റ​ങ്ങും.

ഭ​ക്തി​സാ​ന്ദ്ര​മാ​യ ദി​വ്യ​ബ​ലി​ക്കും ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നും ശേ​ഷം ന​ട​ക്കു​ന്ന ക​ലാ​വി​രു​ന്നി​ന്‍റെ ഭാ​ഗ​മാ​യി വാ​ഴ്‌​വി​ന്‍റെ വേ​ദി​യി​ലേ​ക്ക് ക​ലാ​കാ​ര​നാ​യ സ്റ്റീ​ഫ​ൻ ദേ​വ​സി എ​ത്തു​ന്ന​തി​ലൂ​ടെ കൂ​ടു​ത​ൽ യു​വ​ജ​ന​ങ്ങ​ൾ​ക്കും ക​ലാ​സ്വാ​ദ​ക​ർ​ക്കും ആ​സ്വാ​ദ്യ​ക​ര​മാ​യ അ​നു​ഭ​വ​മാ​കും ല​ഭ്യ​മാ​കു​ക.

അ​റു​പ​തി​ലേ​റെ രാ​ജ്യ​ങ്ങ​ളി​ൽ ര​ണ്ടാ​യി​ര​ത്തി​ലേ​റെ മ്യൂ​സി​ക്ക​ൽ കോ​ൺ​സേ​ർ​ട്ടു​ക​ൾ ന​ട​ത്തി ത​ന്‍റെ ക​ഴി​വ് തെ​ളി​യി​ച്ച അ​തു​ല്യ പ്ര​തി​ഭ​യു​ടെ പ്ര​ക​ട​നം നേ​രി​ൽ ആ​സ്വ​ദി​ക്കു​വാ​ൻ ല​ഭി​ക്കു​ന്ന ഈ ​അ​വ​സ​രം ന​മു​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

ക​ലാ​സ്നേ​ഹി​ക​ളാ​യ ഒ​രു​പ​റ്റം ക്നാ​നാ​യ സ​ഹോ​ദ​ര​ങ്ങ​ളാ​ണ് സ്റ്റീ​ഫ​ൻ ദേ​വ​സി​യു​ടെ ഈ ​പ്രോ​ഗ്രാം സൗ​ജ​ന്യ​മാ​യി വാ​ഴ്‌​വി​ന് സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

വാ​ഴ്‌​വി​ന്‍റെ ക​ലാ​സ​ന്ധ്യ ക്നാ​നാ​യ സിം​ഫ​ണി മേ​ള​വും 15 മി​ഷ​നു​ക​ളി​ൽ നി​ന്നും അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മി​ക​ച്ച ക​ലാ​പ​രി​പാ​ടി​ക​ളും ചേ​രു​മ്പോ​ൾ ഇ​ക്കു​റി വാ​ഴ്‌​വ് ഭ​ക്തി​നി​ർ​ഭ​ര​വും ആ​ന​ന്ദ​ദാ​യ​ക​വു​മാ​യ അ​വി​സ്മ​ര​ണീ​യ ദി​ന​മാ​കും.

സെ​പ്റ്റം​ബ​ർ 26ന് ​ബെ​ർ​മിം​ഗ്ഹാ​മി​ലെ ബ​ഥേ​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് എ​ല്ലാ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ കു​ടും​ബ​ങ്ങ​ളെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Latest News

Corehub Up