തിരുവനന്തപുരം: തലസ്ഥാനത്തെ ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിനെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ മോഷണം പോയ സ്വർണത്തിന്റെ ഒരു ഭാഗം കണ്ടെടുത്തു.
വെള്ളായണിയിൽ ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു ആഭരണങ്ങൾ. പ്രതി അനൂപ് രാജാണ് സ്വർണം കുഴിച്ചിട്ടതെന്നാണ് പൊലിസ് നൽകുന്ന സൂചന.
വിശദമായ ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് സ്വർണം കണ്ടെത്തിയത്. എന്നാൽ, സ്വർണ ത്തിന്റെ അളവ് എത്രയെ ന്നു പൊലിസ് വ്യക്തമാക്കിയിട്ടില്ല. അതേസമയം, കേസിലെ ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ ഇന്നലെ പുറത്തു വന്നു.
25 ലക്ഷം രൂപയ്ക്കാണ് കവർച്ചയുടെ ക്വട്ടേഷൻ ഉറപ്പിച്ചതെന്നാണു സൂചന. കവർച്ചയ്ക്കു മുന്നോടിയായി പ്രതികൾ പനവിളയിലെ ഒരു ആഡംബര ഹോട്ടലിൽ ഒത്തുചേർന്ന് ൂഢാലോചന നടത്തി യെന്നാണ് പൊലിസ് നൽകുന്ന വിവരം.
മാളവിക ജ്വല്ലറി ഉടമ ജയറാം, അമോൽ, ദിലീപ് എന്നിവർ ചേർന്നാണ് കവർച്ച പദ്ധതി തയ്യാറാക്കിയതെങ്കിലും കൂടുതൽ ജ്വല്ലറി ഉടമകൾക്ക് ഇവരുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.ഇക്കാര്യത്തിൽ പിടിയിലായവർ നൽകിയ മൊഴികൾ പോലീസ് പരിശോധിച്ചു വരികയാണ്.
മാളവിക ജ്വല്ലറി ഉടമ ജയറാമിനെ ചോദ്യം ചെയ്യലിനു ശേഷം പൊലിസ് വിട്ടയച്ചെങ്കിലും ജയറാം ആണ് കവർച്ചയുടെ മുഖ്യ ആസൂത്രകൻ എന്നാണ് പിടിയിലായവർ പൊലിസിനു നൽകിയ മൊഴി.