Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stone Blessed

മാർപാപ്പയെക്കൊണ്ടു വെഞ്ചരിപ്പിക്കാൻ കല്ല് തോളിലേറ്റി കുർബാന അർപ്പിച്ച മാർ പെരുന്തോട്ടം

മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം ആ​​​ര്‍ച്ച്ബി​​​ഷ​​​പ്പാ​​​യി​​​രു​​​ന്ന കാ​​​ല​​​ത്താ​​​ണ് പാ​​​റേ​​​ല്‍ മ​​​രി​​​യ​​​ന്‍ തീ​​​ര്‍ഥാ​​​ട​​​ന​​​കേ​​​ന്ദ്രം പു​​​ന​​​ര്‍നി​​​ര്‍മാ​​​ണം സം​​​ബ​​​ന്ധി​​​ച്ച ആ​​​ലോ​​​ച​​​ന​​​ക​​​ള്‍ക്ക് തു​​​ട​​​ക്കം​​​കു​​​റി​​​ച്ച​​​തും തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​തും. തു​​​ട​​​ർ​​​ന്ന് ശി​​​ലാ​​​സ്ഥാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​തും നി​​​ര്‍മാ​​​ണ​​​ത്തി​​​ന്‍റെ ഭൂ​​​രി​​​ഭാ​​​ഗം പൂ​​​ര്‍ത്തീ​​​ക​​​രി​​​ച്ച​​​തും മാ​​​ര്‍ പെ​​​രു​​​ന്തോ​​​ട്ട​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. 21ന് ​​​കൂ​​​ദാ​​​ശ ചെ​​​യ്ത് ബ​​​സി​​​ലി​​​ക്ക​​​യാ​​​യി ഉ​​​യ​​​ര്‍ത്ത​​​പ്പെ​​​ടു​​​മ്പോ​​​ള്‍ പ​​​ള്ളി നി​​​ര്‍മാ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം ദീ​​​പി​​​ക​​​യോ​​​ടു സം​​​സാ​​​രി​​​ക്കു​​​ന്നു.

 ? പാ​​​റേ​​​ല്‍ പ​​​ള്ളി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ശി​​​ല ഫ്രാ​​​ന്‍സി​​​സ് മാ​​​ര്‍പാ​​​പ്പ വെ​​​ഞ്ച​​​രി​​​ച്ച​​​പ്പോ​​​ഴു​​​ണ്ടാ​​​യ അ​​​നു​​​ഭ​​​വം

ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ പൊ​​​തു​​​ മ​​​രി​​​യ​​​ന്‍ തീ​​​ര്‍ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​മാ​​​യ പാ​​​റേ​​​ല്‍ പ​​​ള്ളി പു​​​തു​​​ക്കി​​​പ്പ​​​ണി​​​യു​​​മ്പോ​​​ള്‍ അ​​​തി​​​ന്‍റെ മൂ​​​ല​​​ക്ക​​​ല്ല് ഫ്രാ​​​ന്‍സി​​​സ് മാ​​​ര്‍പാ​​​പ്പ​​​യെ​​​ക്കൊ​​​ണ്ട് ആ​​​ശി​​​ര്‍വ​​​ദി​​​പ്പി​​​ക്കാ​​​ന്‍ സാ​​​ധി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ല്‍ എ​​​ന്നാ​​​ഗ്ര​​​ഹി​​​ച്ചു. ആ​​​ഗ്ര​​​ഹം മ​​​ന​​​സി​​​ല്‍ സൂ​​​ക്ഷി​​​ച്ച് അ​​​തി​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ചി​​​ച്ചു. 2014 ന​​​വം​​​ബ​​​ര്‍ 23ന് ​​​വ​​​ത്തി​​​ക്കാ​​​നി​​​ലെ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്‌​​​സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ല്‍ ചാ​​​വ​​​റ കു​​​ര്യാ​​​ക്കോ​​​സ് ഏ​​​ലി​​​യാ​​​സ​​​ച്ച​​​ന്‍റെ​​​യും എ​​​വു​​​പ്രാ​​​സി​​​യാ​​​മ്മ​​​യു​​​ടെ​​​യും വി​​​ശു​​​ദ്ധ​​​പ​​​ദ പ്ര​​​ഖ്യാ​​​പ​​​ന​​​ക​​​ര്‍മ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ റോ​​​മി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ള്‍ പാ​​​പ്പാ​​​യെ​​​ക്കൊ​​​ണ്ട് വെ​​​ഞ്ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ഒ​​​രു ക​​​ല്ല് ത​​​യാ​​​റാ​​​ക്കി കൈ​​​യി​​​ല്‍ ക​​​രു​​​താ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചു. തി​​​രു​​​ക്ക​​​ര്‍മ​​​ങ്ങ​​​ള്‍ക്കാ​​​യി വ​​​ത്തി​​​ക്കാ​​​ന്‍ ബ​​​സി​​​ലി​​​ക്ക​​​യി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ള്‍ തി​​​രു​​​വ​​​സ്ത്ര​​​ങ്ങ​​​ള്‍ക്കൊ​​​പ്പം ഒ​​​രു സ​​​ഞ്ചി​​​യി​​​ല്‍ ക​​​ല്ലും ക​​​രു​​​തി​​​യി​​​രു​​​ന്നു.

പൗ​​​ര​​​സ്ത്യ​​​ സ​​​ഭാ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ന്‍റെ ത​​​ല​​​വ​​​ന്‍ ക​​​ര്‍ദി​​​നാ​​​ള്‍ സാ​​​ന്ദ്രി​​​പ്പി​​​താ​​​വും മേ​​​ജ​​​ര്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ക​​​ര്‍ദി​​​നാ​​​ള്‍ ആ​​​ല​​​ഞ്ചേ​​​രി​​​പ്പി​​​താ​​​വും മ​​​റ്റ് ഏ​​​താ​​​നും മെ​​​ത്രാ​​​ന്മാ​​​രും അ​​​വി​​​ടെ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു. പാ​​​പ്പാ​​​യെ​​​ക്കൊ​​​ണ്ട് ക​​​ല്ല് വെ​​​ഞ്ച​​​രി​​​പ്പി​​​ക്കാ​​​നു​​​ള്ള ആ​​​ഗ്ര​​​ഹം ആ​​​ല​​​ഞ്ചേ​​​രി​​​പ്പി​​​താ​​​വി​​​നോ​​​ടു ഞാ​​​ന്‍ പ​​​റ​​​ഞ്ഞു. ഞ​​​ങ്ങ​​​ള്‍ ര​​​ണ്ടു​​​പേ​​​രും​​​കൂ​​​ടി ഇ​​​ക്കാ​​​ര്യം ക​​​ര്‍ദി​​​നാ​​​ള്‍ സാ​​​ന്ദ്രി​​​പ്പി​​​താ​​​വു​​​മാ​​​യി സം​​​സാ​​​രി​​​ച്ചു. കാ​​​ര്യം സാ​​​ധി​​​ക്കു​​​ന്ന​​​ത് ബു​​​ദ്ധി​​​മു​​​ട്ടാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഏ​​​താ​​​യാ​​​ലും ആ​​​ഗ്ര​​​ഹം കൈ​​​വെ​​​ടി​​​യാ​​​തെ ക​​​ല്ല് തോ​​​ളി​​​ല്‍ തൂ​​​ക്കി​​​യി​​​ട്ടു​​​കൊ​​​ണ്ട് ഞാ​​​ന്‍ തി​​​രു​​​ക്ക​​​ര്‍മ​​​ങ്ങ​​​ളി​​​ല്‍ സം​​​ബ​​​ന്ധി​​​ച്ചു. പു​​​റ​​​മെ കാ​​​പ്പ ധ​​​രി​​​ച്ചി​​​രു​​​ന്ന​​​തു​​​കൊ​​​ണ്ട് ക​​​ല്ല് ആ​​​രും ശ്ര​​​ദ്ധി​​​ച്ചു കാ​​​ണു​​​ക​​​യി​​​ല്ല. ഞ​​​ങ്ങ​​​ള്‍ ഏ​​​താ​​​നും മെ​​​ത്രാ​​​ന്മാ​​​രു​​​ടെ ഇ​​​രി​​​പ്പി​​​ട​​​ങ്ങ​​​ള്‍ തി​​​രു​​​ക്ക​​​ര്‍മ​​​ങ്ങ​​​ള്‍ ന​​​ട​​​ക്കു​​​ന്ന അ​​​ള്‍ത്താ​​​ര​​​യ്ക്ക​​​ടു​​​ത്താ​​​യി​​​രു​​​ന്നു. തി​​​രു​​​ക്ക​​​ര്‍മ​​​ങ്ങ​​​ള്‍ക്കു​​​ശേ​​​ഷം ഏ​​​താ​​​നും മെ​​​ത്രാ​​​ന്മാ​​​രു​​​ടെ അ​​​ടു​​​ത്തേ​​​ക്ക് ഫ്രാ​​​ന്‍സി​​​സ് പാ​​​പ്പാ വ​​​ന്നു. എ​​​ന്‍റെ​​​യ​​​ടു​​​ത്ത് എ​​​ത്തി​​​യ​​​പ്പോ​​​ള്‍ സ​​​ഞ്ചി​​​യി​​​ല്‍ ക​​​രു​​​തി​​​യി​​​രു​​​ന്ന ക​​​ല്ല് ഞാ​​​ന്‍ മാ​​​ര്‍പാ​​​പ്പ​​​യെ കാ​​​ണി​​​ച്ച് ആ​​​ഗ്ര​​​ഹം അ​​​റി​​​യി​​​ച്ചു. പു​​​ഞ്ചി​​​രി​​​യോ​​​ടെ മാ​​​ര്‍പാ​​​പ്പ ശി​​​ല ആ​​​ശീ​​​ര്‍വ​​​ദി​​​ച്ചു. പ​​​ത്രോ​​​സി​​​ന്‍റെ ബ​​​സി​​​ലി​​​ക്ക​​​യി​​​ല്‍വ​​​ച്ച് അ​​​നേ​​​കാ​​​യി​​​ര​​​ങ്ങ​​​ളെ സ​​​ക്ഷി​​​നി​​​ര്‍ത്തി മാ​​​ര്‍പാ​​​പ്പ പാ​​​റേ​​​ല്‍ പ​​​ള്ളി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ശി​​​ല വെ​​​ഞ്ച​​​രി​​​ച്ച​​​പ്പോ​​​ള്‍ അ​​​വാ​​​ച്യ​​​മാ​​​യ സ​​​ന്തോ​​​ഷ​​​വും കൃ​​​ത​​​ജ്ഞ​​​ത​​​യു​​​ടെ വി​​​കാ​​​ര​​​ങ്ങ​​​ളു​​​മാ​​​ണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്.

ഇ​​​റ്റ​​​ലി​​​യി​​​ല്‍ ഉ​​​പ​​​രി​​​പ​​​ഠ​​​നം ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​മാ​​​യ ഫാ. ​​​സോ​​​ണി ക​​​ട​​​ന്തോ​​​ട്, ത​​​ന്‍റെ സു​​​ഹൃ​​​ത്താ​​​യ എ​​​ന്‍ജി​​​നി​​​യ​​​റു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് ശി​​​ല സ​​​ജ്ജ​​​മാ​​​ക്കി​​​യ​​​ത്. റോ​​​മി​​​ല്‍നി​​​ന്ന് ഏ​​​ക​​​ദേ​​​ശം 50 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യു​​​ള്ള ഒ​​​രു മ​​​ല​​​യി​​​ല്‍ ഇ​​​റ്റ​​​ലി​​​യി​​​ലെ ഏ​​​റ്റ​​​വും പു​​​രാ​​​ത​​​ന മ​​​രി​​​യ​​​ന്‍ തീ​​​ര്‍ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​ത്തോ​​​ടു ചേ​​​ര്‍ന്നു​​​ള്ള പാ​​​റ​​​ക്കെ​​​ട്ടി​​​ല്‍നി​​​ന്നു വെ​​​ട്ടി​​​യെ​​​ടു​​​ത്ത മു​​​പ്പ​​​തു​​​ കി​​​ലോ തൂ​​​ക്കം​​​വ​​​രു​​​ന്ന ഒ​​​രു ക​​​രി​​​ങ്ക​​​ല്ല് കൊ​​​ത്തി​​​മി​​​നു​​​ക്കി 18 സെ​​​ന്‍റി​​​മീ​​​റ്റ​​​ര്‍ നീ​​​ള​​​വും 11 സെ​​​ന്‍റി​​​മീ​​​റ്റ​​​ര്‍ വീ​​​തി​​​യു​​​മു​​​ള്ള ഇ​​​ഷ്ടി​​​ക​രൂ​​​പ​​​ത്തി​​​ലാ​​​ക്കി​​​യാ​​​ണ് വെ​​​ഞ്ച​​​രി​​​ക്കാ​​​ന്‍ പാ​​​ക​​​ത്തി​​​ലാ​​​ക്കി​​​യ​​​ത്.

? ശി​​​ലാ​​​സ്ഥാ​​​പ​​​നം സം​​​ബ​​​ന്ധി​​​ച്ച്

റോ​​​മി​​​ന​​​ടു​​​ത്തു​​​ള്ള ഒ​​​രു പ്ര​​​ധാ​​​ന മ​​​രി​​​യ​​​ന്‍ തീ​​​ര്‍ഥാ​​​ട​​​ന​​​കേ​​​ന്ദ്രം സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന സ്ഥ​​​ല​​​ത്തെ പാ​​​റ​​​യി​​​ല്‍നി​​​ന്നു കൊ​​​ത്തി​​​യെ​​​ടു​​​ത്ത്, ഏ​​​തു പാ​​​റ​​​മേ​​​ലാ​​​ണോ ഈ​​​ശോ ത​​​ന്‍റെ പ​​​ള്ളി (സ​​​ഭ) പ​​​ണി​​​യു​​​മെ​​​ന്ന് പ​​​റ​​​ഞ്ഞ​​​ത്, ആ ​​​പാ​​​റ​​​യാ​​​കു​​​ന്ന പ​​​ത്രോ​​​സി​​​ന്‍റെ പി​​​ന്‍ഗാ​​​മി​​​യാ​​​യ ഫ്രാ​​​ന്‍സി​​​സ് മാ​​​ര്‍പാ​​​പ്പ​​​യാ​​​ല്‍ ആ​​​ശീ​​​ര്‍വ​​​ദി​​​ക്ക​​​പ്പെ​​​ട്ട ക​​​ല്ല്, പാ​​​റ​​​മേ​​​ല്‍ സ്ഥാ​​​പി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന പ്ര​​​സി​​​ദ്ധ​​​മാ​​​യ പാ​​​റേ​​​ല്‍ മ​​​രി​​​യ​​​ന്‍ തീ​​​ര്‍ഥാ​​​ട​​​ന​​​പ്പ​​​ള്ളി​​​യു​​​ടെ മൂ​​​ല​​​ക്ക​​​ല്ലാ​​​യി​​​രി​​​ക്കു​​​ന്നു എ​​​ന്ന​​​ത് അ​​​ര്‍ഥ​​​സ​​​മ്പു​​​ഷ്ട​​​മാ​​​യ ഒ​​​രു ച​​​രി​​​ത്ര​​​നി​​​യോ​​​ഗ​​​വും ഭാ​​​ഗ്യ​​​പ്പെ​​​ട്ട സ്മ​​​ര​​​ണ​​​യു​​​മാ​​​യി​​​രി​​​ക്കു​​​ന്നു. അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ മു​​​ഴു​​​വ​​​ന്‍ പ്രാ​​​തി​​​നി​​​ധ്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് അ​​​ടി​​​സ്ഥാ​​​ന​​​ശി​​​ല​​​ക​​​ളാ​​​യി 15 ക​​​ല്ലു​​​ക​​​ളാ​​​ണ് സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

? പ്ലാ​​​ന്‍ ത​​​യാ​​​റാ​​​ക്ക​​​ലും ഫ​​​ണ്ട് സ​​​മാ​​​ഹ​​​ര​​​ണ​​​വും

തീ​​​ര്‍ഥാ​​​ട​​​ക​​​ര്‍ക്കു വേ​​​ണ്ട എ​​​ല്ലാ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും പു​​​തി​​​യ പ​​​ള്ളി​​​യി​​​ല്‍ ക്ര​​​മീ​​​ക​​​രി​​​ക്കും​​​വി​​​ധ​​​മാ​​​ണ് പ്ലാ​​​നും എ​​​സ്റ്റി​​​മേ​​​റ്റും സ​​​ജ്ജ​​​മാ​​​ക്കി​​​യ​​​ത്. ശാ​​​ന്ത​​​മാ​​​യി ധ്യാ​​​നി​​​ക്കാ​​​നും പ്രാ​​​ര്‍ഥി​​​ക്കാ​​​നു​​​മു​​​ള്ള എ​​​ല്ലാ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പ​​​ള്ളി​​​ക്കു​​​ള്ളി​​​ലെ വി​​​ശു​​​ദ്ധ​​​ ക​​​ല​​​ക​​​ളും ദി​​​വ്യാ​​​ല​​​ങ്കാ​​​ര​​​ങ്ങ​​​ളും ഭൂ​​​ഗ​​​ര്‍ഭ​​​ ക​​​പ്പേ​​​ള​​​യും സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് ദൈ​​​വി​​​ക​​​ര​​​ഹ​​​സ്യ​​​ങ്ങ​​​ളു​​​ടെ ആ​​​ഘോ​​​ഷ​​​വേ​​​ദി​​​യാ​​​യ ഈ ​​​തീ​​​ര്‍ഥാ​​​ട​​​ന​​​പ്പ​​​ള്ളി സ്വ​​​ര്‍ഗീ​​​യാ​​​നു​​​ഭ​​​വ​​​ത്തി​​​ലേ​​​ക്ക് ഭ​​​ക്ത​​​ജ​​​ന​​​ങ്ങ​​​ളെ ആ​​​ന​​​യി​​​ക്കാ​​​ന്‍ സ​​​ഹാ​​​യി​​​ക്ക​​​ണം എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ്. അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​ങ്ങ​​​ള്‍ക്കെ​​​ല്ലാം സ്വ​​​ന്തം എ​​​ന്നു തോ​​​ന്ന​​​ത്ത​​​ക്ക​​​വി​​​ധ​​​മു​​​ള്ള ഒ​​​രു അ​​​ടു​​​പ്പ​​​വും ബ​​​ന്ധ​​​വും ഈ ​​​തീ​​​ര്‍ഥാ​​​ട​​​ന കേ​​​ന്ദ്ര​​​ത്തോ​​​ടു​​​ണ്ടാ​​​ക​​​ണം എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ മു​​​ഴു​​​വ​​​ന്‍ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ലെ​​​യും വി​​​ശ്വാ​​​സീസ​​​മൂ​​​ഹം മ​​​ന​​​സോ​​​ടെ ന​​​ല്‍കി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് പ​​​ള്ളി​​​നി​​​ര്‍മാ​​​ണം പൂ​​​ര്‍ത്തി​​​യാ​​​ക്കു​​​ന്ന​​​ത്.

? പ​​​ള്ളി​​​പ​​​ണി​​​ക്കി​​​ടെ​​​യു​​​ണ്ടാ​​​യ ത​​​ട​​​സ​​​ങ്ങ​​​ള്‍

നി​​​ര്‍മാ​​​ണം ഏ​​​ഴു​ വ​​​ര്‍ഷം​​​കൊ​​​ണ്ട് പൂ​​​ര്‍ത്തി​​​യാ​​​ക്കാ​​​മെ​​​ന്നാ​​​ണ് ക​​​രു​​​തി​​​യി​​​രു​​​ന്ന​​​ത്. 2018ലെ ​​​മ​​​ഹാ​​​മാ​​​രി​​​യും 2021 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലെ കോ​​​വി​​​ഡും പ​​​ള്ളി​​​പ​​​ണി​​​യെ മ​​​ന്ദ​​​ഗ​​​തി​​​യി​​​ലാ​​​ക്കി. സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ ത​​​ട​​​സ​​​പ്പെ​​​ട്ടു. സാ​​​ധ​​​ന​​​സാ​​​മ​​​ഗ്രി​​​ക​​​ളു​​​ടെ​​​യും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ​​​യും ല​​​ഭ്യ​​​ത​​​യ്ക്ക് ത​​​ട​​​സം നേ​​​രി​​​ട്ടു. ഈ ​​​ത​​​ട​​​സ​​​ങ്ങ​​​ള്‍ ഇ​​​ല്ലാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ല്‍ നി​​​ര്‍മാ​​​ണം കു​​​റ​​​ച്ചു​​​കൂ​​​ടി നേ​​​ര​​​ത്തേ തീ​​​രു​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ഇ​​​ത്ര​​​യേ​​​റെ ബൃഹ​​​ത്താ​​​യ നി​​​ര്‍മാ​​​ണ​​​ത്തി​​​ന് കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം എ​​​ടു​​​ത്തെ​​​ന്നും പ​​​റ​​​യാ​​​നാ​​​കി​​​ല്ല. ഇ​​​പ്പോ​​​ള്‍ നി​​​ര്‍മാ​​​ണം പൂ​​​ര്‍ത്തി​​​യാ​​​ക്കി കൂ​​​ദാ​​​ശ ചെ​​​യ്യ​​​പ്പെ​​​ടു​​​മ്പോ​​​ള്‍ മ​​​ന​​​സി​​​ല്‍ വ​​​ലി​​​യ സ​​​ന്തോ​​​ഷം. ബ​​​സി​​​ലി​​​ക്ക​​​യാ​​​യി ഉ​​​യ​​​ര്‍ത്ത​​​പ്പെ​​​ടു​​​ന്ന​​​ത് ധ​​​ന്യ​​​നി​​​മി​​​ഷ​​​മാ​​​ണ്.

Latest News

Corehub Up