ബോവിക്കാനം: മുളിയാർ പഞ്ചായത്ത് ഓഫീസിനു നേരെ കല്ലേറ്. പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞിയുടെ മുറിയുടെ ജനൽച്ചില്ലുകൾ കല്ലേറിൽ തകർന്നു. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. ഓഫീസിന്റെ മുഖ്യകവാടത്തിന്റെ പൂട്ട് വ്യാജ താകകോൽ ഉപയോഗിച്ച് തുറക്കാനുള്ള ശ്രമവും നടന്നതായാണ് സൂചന. കവർച്ചക്കാരോ സാമൂഹ്യവിരുദ്ധരോ ആകാം സംഭവത്തിനു പിന്നിലെന്നു കരുതുന്നു. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിൽ ആദൂർ പോലീസ് കേസെടുത്തു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.