Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : StopAnimalAbuse

Kouthukam

പക തീർക്കാൻ ചോരക്കളി; തെരുവുനായയെ തല്ലിക്കൊന്ന് ജനക്കൂട്ടം,

മ​നു​ഷ്യ​ത്വം മ​ര​വി​ച്ച ഒ​രു ദൃ​ശ്യ​മാ​ണ് ക​ശ്മീ​രി​ലെ ബ​ഡ്ഗാം ജി​ല്ല​യി​ൽ നി​ന്നും ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത്. മ​ഗാം ബീ​ർ​വ പ്ര​ദേ​ശ​ത്ത് ഒ​രു കൂ​ട്ടം ആ​ളു​ക​ൾ ചേ​ർ​ന്ന് ഒ​രു തെ​രു​വു​നാ​യ​യെ അ​തി​ക്രൂ​ര​മാ​യി ത​ല്ലി​ക്കൊ​ല്ലു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ തോ​തി​ലു​ള്ള പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​തെ​ളി​ച്ചു.

പ്ര​ദേ​ശ​വാ​സി​ക​ളാ​യ ഏ​താ​നും പേ​രെ നാ​യ ക​ടി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ഈ ​അ​ക്ര​മം അ​ര​ങ്ങേ​റി​യ​ത്. എ​ന്നാ​ൽ വ​ന്യ​മാ​യ രീ​തി​യി​ൽ ക​ല്ലു​ക​ളും വ​ടി​ക​ളു​മാ​യി മൃ​ഗ​ത്തെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ച ജ​ന​ക്കൂ​ട്ടം, ആ ​ജീ​വ​ൻ പോ​കു​ന്ന​തു​വ​രെ മ​ർ​ദ്ദ​നം തു​ട​രു​ക​യാ​യി​രു​ന്നു.

ഈ ​ക്രൂ​ര​ത​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ച​രി​ച്ച​തോ​ടെ മൃ​ഗ​സ്നേ​ഹി​ക​ളും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ചു.

അ​ക്ര​മാ​സ​ക്ത​രാ​യ നാ​യ​ക​ളെ നേ​രി​ടാ​ൻ കൃ​ത്യ​മാ​യ മു​ൻ​സി​പ്പ​ൽ സം​വി​ധാ​ന​ങ്ങ​ളും നി​യ​മ​ങ്ങ​ളു​മു​ണ്ട് എ​ന്നി​രി​ക്കെ, ജ​ന​ങ്ങ​ൾ നി​യ​മം ക​യ്യി​ലെ​ടു​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ജ​മ്മു ക​ശ്മീ​ർ പോ​ലീ​സ് അ​ക്ര​മി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. മ​ഗാം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 57/26 എ​ന്ന ന​മ്പ​റി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്താ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ പു​റ​ത്തു​വ​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​ക്ര​മി​ക​ളെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. നി​യ​മം ലം​ഘി​ച്ച് മൃ​ഗ​ങ്ങ​ളോ​ട് ഇ​ത്ര​യും ക്രൂ​ര​ത കാ​ണി​ച്ച​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്.

 

Latest News

Corehub Up