Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Storm Plan

Alappuzha

ക​റ്റാ​നം പോ​പ്പ് പ​യ​സ് സ്‌​കൂ​ളി​ൽ തൂ​ഫാ​ൻ പ​ദ്ധ​തി

ക​റ്റാ​നം: ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ക​റ്റാ​നം പോ​പ്പ് പ​യ​സ്‌ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വ​ൺ മി​ല്യ​ൺ തൂ​ഫാ​ൻ ഗോ​ൾ 2026 പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. കു​റ​ത്തി​കാ​ട് പോ​ലീ​സ് എ​സ്ഐ എം.​എ​സ്. എ​ബി ആ​ദ്യ ഗോ​ൾ വ​ല​യി​ലെ​ത്തി​ച്ചാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ലോ​ക​ക​പ്പ് ഫു​ട​ബോ​ൾ ആ​വേ​ശ​ത്തി​നൊ​പ്പം ല​ഹ​രി എ​ന്ന വി​പ​ത്തി​നെ കാ​യി​ക​രം​ഗ​ത്തി​​ന്‍റെ ക​രു​ത്തു​കൊ​ണ്ട് നേ​രി​ടു​ക എ​ന്ന​താ​ണ് കാ​മ്പ​യി​ന്‍റെ ല​ക്ഷ്യം.

വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് ജ​ന​കീ​യ പ്ര​തി​രോ​ധ​മാ​ക്കി ഇ​തി​നെ മാ​റ്റാ​നാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി.​ടി. വ​ർ​ഗീ​സ്, ബ​ർ​സാ​ർ ഫാ. ​സി​ൽ​വ​സ്റ്റ​ർ തെ​ക്കേ​ട​ത്ത്, എ​ൻ​എ​സ്എ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജ്യോ​തി മ​റി​യം ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജീ​വി​ത​മാ​ണ് ന​മ്മു​ടെ ല​ഹ​രി എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്കര​ണ ക്ലാ​സി​ന് എ​സ്ഐ എം.​എ​സ്. എ​ബി നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up