Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Strait Hormuz

റഷ്യയിൽനിന്ന് എണ്ണ വരും

മും​​ബൈ: പ​​ശ്ചി​​മേ​​ഷ്യ​​യി​​ൽ യു​​ദ്ധം തു​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വി​​ത​​ര​​ണ​​ശൃം​​ഖ​​ല​​ക​​ൾ പ്ര​​തി​​സ​​ന്ധി നേ​​രി​​ടു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​ന്ത്യ​​ൻ റി​​ഫൈ​​ന​​റി​​ക​​ൾ അ​​ടു​​ത്ത മാ​​സ​​ത്തെ ഡെ​​ലി​​വ​​റി​​ക്കാ​​യി 60 മി​​ല്യ​​ണ്‍ (ആ​​റു കോ​​ടി) ബാ​​ര​​ൽ റ​​ഷ്യ​​ൻ അ​​സം​​സ്കൃ​​ത എ​​ണ്ണ വാ​​ങ്ങി​​യ​​താ​​യി റി​​പ്പോ​​ർ​​ട്ടു​​ക​​ൾ.

ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്ക് വ​​ഴി​​യു​​ള്ള ക​​പ്പ​​ൽ ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​സം​​സ്കൃ​​ത എ​​ണ്ണ ല​​ഭ്യ​​ത​​യെ​​ക്കു​​റി​​ച്ചു​​ള്ള ആ​​ശ​​ങ്ക​​ക​​ൾ ല​​ഘൂ​​ക​​രി​​ക്കു​​ന്ന​​തി​​നാ​​ണ് ഈ ​​ന​​ട​​പ​​ടി.

വി​​പ​​ണി​​യി​​ൽ എ​​ണ്ണ​​യു​​ടെ കു​​റ​​വും വ​​ർ​​ധി​​ച്ച ആ​​വ​​ശ്യ​​ക​​ത​​യും കാ​​ര​​ണം ബ്രെ​​ന്‍റ് ക്രൂ​​ഡ് ഓ​​യി​​ലി​​ന്‍റെ വി​​ല​​യേക്കാ​​ൾ ബാ​​ര​​ലി​​ന് അ​​ഞ്ചു മു​​ത​​ൽ 15 ഡോ​​ള​​ർ വ​​രെ അ​​ധി​​ക പ്രീ​​മി​​യം ന​​ല്കി​​യാ​​ണ് ഇ​​ന്ത്യ വാ​​ങ്ങു​​ന്ന​​തെ​​ന്ന് ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​വ​​ർ പ​​റ​​ഞ്ഞു.

ഡാ​​റ്റാ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് സ്ഥാ​​പ​​ന​​മാ​​യ കെ​​പ്ല​​റു​​ടെ ക​​ണ​​ക്കു​​ക​​ൾ​​പ്ര​​കാ​​രം ഈ ​​എ​​ണ്ണ​​യു​​ടെ അ​​ള​​വ് ഈ ​​മാ​​സം വാ​​ങ്ങി​​യ​​തി​​നു സ​​മാ​​ന​​വും എ​​ന്നാ​​ൽ, ഫെ​​ബ്രു​​വ​​രി​​യി​​ൽ ഇ​​റ​​ക്കു​​മ​​തി ചെ​​യ്ത​​തി​​നേ​​ക്കാ​​ൾ ഇ​​ര​​ട്ടി​​യി​​ല​​ധി​​ക​​വുമാ​​ണ്.

ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്ക് അ​​ട​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നു​​ണ്ടാ​​യ എ​​ണ്ണ​​ക്ഷാ​​മം പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​ന് മാ​​ർ​​ച്ച് അ​​ഞ്ചി​​നു മു​​ന്പ് ക​​പ്പ​​ലു​​ക​​ളി​​ൽ നി​​റ​​ച്ച റ​​ഷ്യ​​ൻ എ​​ണ്ണ ഇ​​ന്ത്യ​​യി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​കാ​​ൻ യു​​എ​​സ് ഇ​​ള​​വ് ന​​ൽ​​കി​​യ​​തി​​തെ​​ത്തു​​ട​​ർ​​ന്നാ​​ണ് ഈ ​​വ​​ൻ തോ​​തി​​ലു​​ള്ള വാ​​ങ്ങ​​ൽ ന​​ട​​ന്ന​​ത്. ഈ ​​ഇ​​ള​​വ് മ​​റ്റ് രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക് വ്യാ​​പി​​ക്കു​​ക​​യും മാ​​ർ​​ച്ച് 12ന് ​​മു​​ന്പ് ക​​ട​​ലി​​ലു​​ള്ള ക്രൂ​​ഡ് ഓ​​യി​​ൽ വാ​​ങ്ങാ​​ൻ അ​​നു​​വ​​ദി​​ക്കു​​ന്ന രീ​​തി​​യി​​ൽ പു​​തു​​ക്കു​​ക​​യും ചെ​​യ്തു.

ഇ​​റ​​ക്കു​​മ​​തി​​യെ കൂ​​ടു​​ത​​ൽ ആ​​ശ്ര​​യി​​ക്കു​​ന്ന രാ​​ജ്യ​​മാ​​ണ് ഇ​​ന്ത്യ. 2022ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ റ​​ഷ്യ​​യു​​ടെ യു​​ക്രെ​​യ്ൻ അ​​ധി​​നി​​വേ​​ശ​​ത്തി​​നു​​ശേ​​ഷം വി​​ല​​ക്കി​​ഴി​​വി​​ൽ ല​​ഭി​​ച്ചി​​രു​​ന്ന റ​​ഷ്യ​​ൻ അ​​സം​​സ്കൃ​​ത എ​​ണ്ണ​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ വാ​​ങ്ങ​​ലു​​കാ​​രു​​മാ​​യി.

എ​​ന്നാ​​ൽ, യു​​എ​​സ് സ​​മ്മ​​ർ​​ദ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ത്യ ക​​ഴി​​ഞ്ഞ വ​​ർ​​ഷം അ​​വ​​സാ​​നം മു​​ത​​ൽ റ​​ഷ്യ​​ൻ എ​​ണ്ണ വാ​​ങ്ങു​​ന്ന​​ത് കു​​ത്ത​​നെ കു​​റ​​യ്ക്കു​​ക​​യും പ​​ക​​രം സൗ​​ദി അ​​റേ​​ബ്യ, ഇ​​റാ​​ക്ക് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള എ​​ണ്ണ​​യെ ആ​​ശ്ര​​യി​​ക്കു​​ക​​യും ചെ​​യ്തു. എ​​ന്നാ​​ൽ, യു​​ദ്ധം പൊ​​ട്ടി​​പ്പു​​റ​​പ്പെ​​ട്ട​​തോ​​ടെ എ​​ണ്ണക്കപ്പലുകൾ പേ​​ർ​​ഷ്യ​​ൻ ഗ​​ൾ​​ഫി​​ൽ കു​​ടു​​ങ്ങി​​പ്പോ​​കു​​ക​​യും ചെ​​യ്തു.

റ​​ഷ്യ​​ൻ എ​​ണ്ണ വാ​​ങ്ങു​​ന്ന​​തി​​നു പു​​റ​​മെ യു​​ദ്ധം നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​ന്ത്യ വി​​ത​​ര​​ണ​​ സ്രോതസുകൾ വ്യാ​​പി​​പ്പി​​ക്കാ​​നു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​ണ്. ഏ​​പ്രി​​ൽ മാ​​സ​​ത്തേ​​ക്കാ​​യി ഇ​​ന്ത്യ എ​​ട്ട് മി​​ല്യ​​ണ്‍ ബാ​​ര​​ൽ വെ​​ന​​സ്വേ​​ല​​ൻ അ​​സം​​സ്കൃ​​ത എ​​ണ്ണ വാ​​ങ്ങു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ഇ​​ത് 2020 ഒ​​ക്ടോ​​ബ​​റി​​നെ​​ക്കാ​​ൾ ഉ​​യ​​ർ​​ന്ന അ​​ള​​വാ​​ണ്.

Latest News

Corehub Up