കായംകുളം: പിതാവിനൊപ്പം വീടിന്റെ ടെറസിൽ കയറിയ ഏഴുവയസുകാരനെ തെരുവു നായ്ക്കൾ ആക്രമിച്ചു.
കായംകുളം പത്തിയൂർ പാറക്കാട്ട് വടക്കതിൽ സിയാസിന്റെ മകൻ അഫാസി (7)നാണ് തെരുവുനായയുടെ കടിയേറ്റത്. അഫാസിന്റെ മുഖത്താണ് കടിച്ചത്.
കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പിതാവിനൊപ്പം ടെറസിൽ കയറിയതായിരുന്നു. ടെറസിൽ കൂട്ടത്തോടെ കയറി തമ്പടിച്ചുകിടന്ന തെരുവുനായ്ക്കൾ അഫാസിനെ ആക്രമിക്കുകയായിരുന്നു.