Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Street Attack

Thrissur

തെ​രു​വു​നാ​യ ആ​ക്ര​മ​ണം: അ​ടി​യ​ന്ത​ര​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു

മൂ​ന്നു​പീ​ടി​ക: ക​യ്പ​മം​ഗ​ല​ത്ത് തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.


ക​ഴി​ഞ്ഞ​ദി​വ​സം ത​ദ്ദേ​ശ​സ്ഥാ​പ​ന​ത​ല​സ​മി​തി അ​ടി​യ​ന്ത​ര​യോ​ഗം ചേ​ർ​ന്നു അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന​തും ആ​ക്ര​മ​ണ​കാ​രി​ക​ളു​മാ​യ നാ​യ​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ​ക്കും വ​കു​പ്പു​ക​ളു​ടെ പി​ന്തു​ണ തേ​ടി​യി​രു​ന്നു. ആ​റു പേ​രെ ക​ടി​ച്ച തെ​രു​വു​നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​യ്പ​മം​ഗ​ലം പ്ര​ദേ​ശ​ങ്ങ​ളി​ലെ മു​ഴു​വ​ൻ നാ​യ​ക​ളെ​യും ഇ​ല്ലാ​യ്മ ചെ​യ്യാ​നാ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ പ്ര​ത്യേ​ക അ​നു​മ​തി​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ​സ്ഥാ​പ​ന​ത​ല​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ വ​ഴി​യ​മ്പ​ലം, മൂ​ന്നു​പീ​ടി​ക, അ​റ​വു​ശാ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ മീ​ൻ​ത​ട്ടു​ക​ളും, ചി​ക്ക​ൻ സ്റ്റാ​ളു​ക​ളും, ഹോ​ട്ട​ലു​ക​ളും മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ശു​ചി​ത്വ നി​ല​വാ​രം വി​ല​യി​രു​ത്തി. മാ​ലി​ന്യ​ങ്ങ​ൾ തെ​രു​വ് നാ​യ്ക്ക​ൾ​ക്ക് കൊ​ടു​ക്കു​ന്ന​ത്, പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് താ​ക്കീ​ത് ന​ൽ​കി.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​നാ സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ക്ക​രി​യ, ആ​രോ​ഗ്യ വി​ദ്യ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​രേ​ഷ് കൊ​ച്ചു​വീ​ട്ടി​ൽ, ആ​സൂ​ത്ര​ണ​സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ സി.​ജെ. ജോ​ഷി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​ഡി.​പ​ര​മേ​ശ്വ​ര​ൻ എ​ന്നി​വ​ര​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബാ​ദു​ഷ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ത്ത​രം പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

District News

മ​ട്ടാ​ഞ്ചേ​രി​യി​ല്‍ തെ​രു​വു​നാ​യ ആ​ക്ര​മ​ണം; പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​ക്കു പരിക്ക്

ഫോ​ർ​ട്ടു​കൊ​ച്ചി: മ​ട്ടാ​ഞ്ചേ​രി​യി​ല്‍ പ്ള​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​ക്കു നേ​രേ തെ​രു​വു​നാ​യ അ​ക്ര​മ​ണം.

അ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി​നി​യെ ഫോ​ര്‍​ട്ട്കൊ​ച്ചി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ മ​ട്ടാ​ഞ്ചേ​രി ജൈ​ന ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് നാ​യ്ക്ക​ള്‍ അ​ക്ര​മി​ച്ച​ത്. പു​ല്ലേ​പ്പ​ടി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍  പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി  രാ​വി​ലെ സ്കൂ​ളി​ൽ പോ​കാ​ൻ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി ബ​സ് ക​യ​റു​വാ​ൻ ന​ട​ക്കു​ന്ന​തി​ട​യി​ലാ​ണ് മൂ​ന്ന് പ​ട്ടി​ക​ള്‍ കൂ​ട്ടാ​മാ​യി വി​ദ്യാ​ര്‍​ഥി​നി​യു​ടെ നേ​രേ പാ​ഞ്ഞ​ടു​ത്ത​ത്.

ഇ​തി​ല്‍ ഒ​രു പ​ട്ടി കു​ട്ടി​യു​ടെ തു​ട​യി​ൽ ക​ടി​ക്കു​ക​യാ​യി​രു​ന്നു. ഭ​യ​ന്ന് പേ​ടി​ച്ച കു​ട്ടി കാ​ല്‍ കു​ട​ഞ്ഞ​തോ​ടെ പ​ട്ടി ക​ടി വി​ടു​ക​യും  ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍  നാ​യ​ക​ളു​ടെ കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കേ​ണ്ടി വ​രു​മാ​യി​രു​ന്നു.

ഈ ​ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ​ക​ളു​ടെ ശ​ല്യം  രൂ​ക്ഷ​മാ​യാ​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ സ്ഥി​ര​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന വ​ണ്ടി​ക​ളു​ടെ അ​ടി​യി​ലാ​യി​ട്ടാ​ണ് ഇ​വ​രു​ടെ താ​വ​ള​മെ​ന്നും ഇ​വി​ടെ​യു​ള്ള​വ​ർ സ്ഥി​ര​മാ​യി ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തു​കൊ​ണ്ടാ​ണ് ശ​ല്യം കൂ​ടു​ന്ന​തെ​ന്നും  നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ഫോ​ര്‍​ട്ട്കൊ​ച്ചി ടൂ​റി​സം മേ​ഖ​ല​യി​ലും തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്.  ആ​ശു​പ​ത്രി​യി​ൽ പോ​ലും  നാ​യ്ക്ക​ളു​ടെ ശ​ല്യം മൂ​ലം പോ​കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ​യു​ദ്ധ​കാ​ല​ടി​സ്ഥാ​ന​ത്തി​ൽ തെ​രു​വു​നാ​യ​ക​ളെ നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന് ആം ​ആ​ദ്മി പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷ​ക്കീ​ര്‍ അ​ലി ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up