Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : StreetHarassment

Video

'നി​ങ്ങ​ൾ ക്യൂ​ട്ട് ആ​ണ്'; ജ​യ്പു​രി​ൽ യു​വ​തി​ക​ളെ പി​ന്തു​ട​ർ​ന്ന് പൂ​വാ​ല​ന്മാ​രു​ടെ ശ​ല്യം, ക്യാ​മ​റ തി​രി​ച്ച് ധൈ​ര്യ​ത്തോ​ടെ യു​വ​തി​ക​ൾ!

ജ​യ്പു​രി​ലെ തി​ര​ക്കേ​റി​യ തെ​രു​വി​ൽ രാ​ത്രി ഒ​മ്പ​ത് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ക്കു​ന്ന​ത്. വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നാ​യി ഓ​ട്ടോ​റി​ക്ഷ​യി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ര​ണ്ട് യു​വ​തി​ക​ളെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ പി​ന്തു​ട​ർ​ന്ന് ശ​ല്യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

യാ​ത്രാ​വേ​ള​യി​ൽ മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ക​യും അ​തി​ക്ര​മ​ത്തി​ന് മു​തി​രു​ക​യു​മാ​യി​രു​ന്ന യു​വാ​ക്ക​ളു​ടെ പ്ര​വൃ​ത്തി​യി​ൽ ഭ​യ​ന്ന് പി​ന്മാ​റാ​ൻ യു​വ​തി​ക​ൾ ത​യ്യാ​റാ​യി​ല്ല. പ​ക​രം, ഒ​ട്ടും സ​മ​യം ക​ള​യാ​തെ ത​ങ്ങ​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​ടു​ത്ത് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ യു​വാ​ക്ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി പ്ര​തി​ക​രി​ക്കു​ക​യാ​ണ് അ​വ​ർ ചെ​യ്ത​ത്.

എ​ക്സ് അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ഈ ​സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. "നി​ങ്ങ​ൾ അ​തി മ​നോ​ഹ​രി​യാ​ണ്" എ​ന്ന് തു​ട​ങ്ങി​യ വാ​ക്കു​ക​ൾ പ​റ​ഞ്ഞ് യു​വാ​ക്ക​ൾ ത​ങ്ങ​ളെ പി​ന്തു​ട​രു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ന്ന​വ​ർ​ക്ക് നി​യ​മ സം​വി​ധാ​ന​ങ്ങ​ളെ​പ്പോ​ലും ഭ​യ​മി​ല്ലാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന രൂ​ക്ഷ​മാ​യ ചോ​ദ്യ​ത്തോ​ടെ​യാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വെ​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. സം​ഭ​വ​ത്തി​ൽ ജ​യ്പു​ർ പൊ​ലി​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

പോ​സ്റ്റ് പ്ര​ച​രി​ച്ച​തോ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ്. സി​നി​മാ​രം​ഗ​ങ്ങ​ളി​ൽ സ്ത്രീ​ക​ളെ പി​ന്തു​ട​രു​ന്ന​തി​നെ പ്ര​ണ​യ​മെ​ന്ന പേ​രി​ൽ മ​ഹ​ത്വ​വ​ൽ​ക്ക​രി​ക്കു​ന്ന​ത് ഇ​ത്ത​ര​ക്കാ​രു​ടെ തെ​റ്റാ​യ പെ​രു​മാ​റ്റ​ത്തി​ന് വീ​ര്യം കൂ​ട്ടു​ന്നു​വെ​ന്ന് ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ്ത്രീ​സു​ര​ക്ഷ​യ്ക്ക് നേ​രെ ചോ​ദ്യ​ചി​ഹ്ന​മാ​യി തു​ട​രു​ന്ന ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ പൊ​ലി​സി​ന്‍റെ പെ​ട്ടെ​ന്നു​ള്ള ഇ​ട​പെ​ട​ലി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ജ​ന​ങ്ങ​ൾ.

Latest News

Corehub Up