Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Streetlights Sparked

Kannur

കൗ​ൺ​സി​ലിൽ കത്തിയത് തെ​രു​വു വി​ള​ക്കു​ക​ൾ

ക​ണ്ണൂ​ർ: തെ​രു​വു വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച​തി​നെ​തി​രേ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ യോ​ഗത്തിൽ രൂ​ക്ഷ വി​മ​ർ​ശ​നം. പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ റി​ജി​ൽ മാ​ക്കു​റ്റി​യു​ടെ ഡി​വി​ഷ​നി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ബ​ഹ​ള​മു​ണ്ടാ​യ​ത്. പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ വി.​കെ. പ്ര​കാ​ശി​നി​യാ​ണ് വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. കോ​ർ​പ​റേ​ഷ​നി​ലെ എ​ല്ലാ ഡി​വി​ഷ​നു​ക​ളി​ലും ലൈ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി​ക​ൾ നി​ല​നി​ൽ​ക്കേ​യാ​ണ് ഒ​രു ഡി​വി​ഷ​നി​ൽ മാ​ത്ര​മാ​യി ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്. ഇ​ത് തി​ക​ച്ചും ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​മാ​ണെ​ന്നും കൗ​ൺ​സി​ല​ർ ആ​രോ​പി​ച്ചു.

വി​ഷ​യ​ത്തെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും മ​റ്റു കൗ​ൺ​സി​ല​ർ​മാ​ർ സം​സാ​രി​ച്ചു. എ​ന്നാ​ൽ മി​ച്ചം വ​ന്ന വി​ള​ക്കു​ക​ളാ​ണ് ഇ​വി​ടെ സ്ഥാ​പി​ച്ച​തെ​ന്നും അ​തി​നെ ചോ​ദ്യം ചെ​യ്യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും മേ​യ​ർ പി. ​

ഇ​ന്ദി​ര അ​റി​യി​ച്ചു. കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്നും മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം ആ​രം​ഭി​ച്ച് മൂ​ന്ന് മാ​സം ക​ഴി​ഞ്ഞി​ട്ടും ബി​ൽ പാ​സാ​ക്കി ന​ൽ​കി​യി​ല്ലെ​ന്നും വി.​കെ. പ്ര​കാ​ശി​നി പ​റ​ഞ്ഞു. എ​ത്ര​യും പെ​ട്ട​ന്ന് ബി​ൽ പാ​സാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മേ​യ​ർ പ്ര​തി​ക​രി​ച്ചു.

മേ​ലെ​ചൊ​വ്വ മേ​ൽ​പാ​ല​ത്തി​ന്‍റെ പൈ​ലിം​ഗ് ജോ​ലി കൂ​ടു​ത​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​ക്കു​ന്ന​താ​യും ഈ ​സ​മ​യ​ത്ത് പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത് ശ​രി​യ​ല്ലെ​ന്നും കൗ​ൺ​സി​ൽ വി​ല​യി​രു​ത്തി. എ​ൻ​എ​സ് തീ​യേ​റ്റ​റി​നു സ​മീ​പ​ത്തെ ക​ലു​ങ്ക് നി​ർ​മാ​ണ​വും റോ​ഡ് പ്ര​വൃ​ത്തി​യും 17ഓ​ടെ​പൂ​ർ​ത്തീ​ക​രി​ച്ച് റോ​ഡ് തു​റ​ന്നു​കൊ​ടുക്കു​മെ​ന്നും മേ​യ​ർ അ​റി​യി​ച്ചു. സാ​ങ്കേ​തി​ക പ്ര​ശ​ന്ങ്ങ​ൾ പ​രി​ഹ​രി​ച്ച് മ​ൾ​ട്ടി ലെ​വ​ൽ കാ​ർ പാ​ർ​ക്കിം​ഗ് കേ​ന്ദ്രം തു​റ​ന്നു.

ഓ​ണ​ക്കാ​ല​ത്തെ ഗ​താ​ഗ​ത​കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പാ​ർ​ക്കിം​ഗി​നാ​യി ന​ഗ​ര​ത്തി​ൽ തു​റ​സാ​യി കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി യോ​ഗം ചേ​രു​മെ​ന്നും മേയർ അ​റി​യി​ച്ചു. മെ​ക്കാ​ഡം ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ റോ​ഡ് ഉ​ൾ​പ്പെ​ടെ ജ​ല അ​ഥോ​റി​റ്റി കു​ത്തി​പ്പൊ​ളി​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ഡെ​പ്യൂ​ട്ടി മേ​യ​ർ കെ.​പി താ​ഹി​ർ പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ൽ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​വ ക​ണ്ടെ​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും അദ്ദേഹം ആ​വ​ശ്യ​പ്പെ​ട്ടു.

തെ​രു​വു​നാ​യ ശ​ല്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​ന്ത​മാ​യി എ​ബി​സി കേ​ന്ദ്രം ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​ടി​ക്കു​ണ്ട് മു​ത​ൽ കാ​ൾ​ടെ​ക്സ് വ​രെ​യും താ​ണ മു​ത​ൽ മേ​ലെ​ചൊ​വ്വ വ​രെ​യും ഡി​വൈ​ഡ​ർ ലൈ​റ്റ് സ്ഥാ​പി​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. ചെ​റു​പു​ഴ​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ മ​രി​ച്ച രാ​ജേ​ഷി​ന് യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ റി​ജി​ൽ മാ​ക്കു​റ്റി, റി​ഷാം താ​ണ, കൗ​ൺ​സി​ല​ർ​മാ​രാ​യ കെ. ​സീ​ത, മ​ഹേ​ഷ്, പി. ​മ​ഞ്ജു​ഷ, ഉ​മേ​ശ​ൻ ക​ണി​യാ​ങ്ക​ണ്ടി, ടി. ​പ്ര​ദീ​പ്, പി. ​ഷ​മീ​മ, സി. ​നി​സാ​മി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

 

Latest News

Corehub Up