Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stressed

പ​രീ​ക്ഷ​യി​ൽ മാ​ർ​ക്ക് കു​റ​ഞ്ഞ​തി​ൽ മ​നോ​വി​ഷ​മം; ആ​റാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ പ​രീ​ക്ഷ​യി​ൽ കു​റ​ഞ്ഞ​മാ​ർ​ക്ക് ല​ഭി​ച്ച​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ൽ ആ​റാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി. താ​മ​സി​ക്കു​ന്ന അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ 19-ാം നി​ല​യി​ൽ നി​ന്നും ചാ​ടി​യാ​ണ് 14കാ​രി​യാ​യ കു​ട്ടി മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച ക​ല്യാ​ൺ വെ​സ്റ്റ് മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. അ​മ്മ, മു​ത്ത​ശി, സ​ഹോ​ദ​രി എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് കു​ട്ടി താ​മ​സി​ച്ചി​രു​ന്ന​ത്.

പ​രീ​ക്ഷ​യി​ൽ കു​റ​ഞ്ഞ മാ​ർ​ക്ക് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് കു​ട്ടി ക​ടു​ത്ത മാ​ന​സി​ക​സ​മ്മ​ർ​ദ​ത്തി​ലാ​യി​രു​ന്നു. ഫ്ലാ​റ്റി​ന്‍റെ ജ​നാ​ല​യി​ൽ നി​ന്ന് ചാ​ടി​യ കു​ട്ടി താ​ഴെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലേ​ക്ക് വീ​ണു.

ഉ​ട​ൻ​ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഖ​ട​ക്പാ​ഡ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

Latest News

Corehub Up