Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Strict Directives

Kozhikode

ബം​ഗ​ളു​രു ബ​സ​പ​ക​ടം: ക​ർ​ശ​ന നി​ർ​ദ്ദേ​ശ​വു​മാ​യി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

കോ​ഴി​ക്കോ​ട്: ബം​ഗ​ളു​രു​വി​ലേ​ക്ക് കോ​ഴി​ക്കോ​ട് നി​ന്നും തി​രി​ച്ച കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ് ഡ്രൈ​വ​റും ക​ണ്ട​ക്ട​റും മ​രി​ച്ച​തു​പോ​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ സ​ർ​വീ​സു​ക​ളു​ടെ ഓ​പ​റേ​റ്റിം​ഗ് ചു​മ​ത​ല​യു​ള്ള ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ടി​യ​ന്ത​ര നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

ഡ്രൈ​വ​ർ​മാ​ർ​ക്ക് മ​തി​യാ​യ വി​ശ്ര​മം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ​ക്ക് ബാ​ധ​ക​മാ​യ വി​ന്യാ​സ മാ​ന​ദ​ണ്ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ.​ബൈ​ജൂ​നാ​ഥ് നി​ർ​ദ്ദേ​ശി​ച്ചു.
പ​രി​ച​യ​വും യോ​ഗ്യ​ത​യു​മി​ല്ലാ​ത്ത ജീ​വ​ന​ക്കാ​രെ ഇ​ത്ത​രം സ​ർ​വീ​സു​ക​ൾ​ക്ക് നി​യോ​ഗി​ക്ക​രു​ത്. ജോ​ലി, വി​ശ്ര​മ സ​മ​യം സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു.

ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളും നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പാ​ലി​ക്കു​ന്ന​തി​നാ​യി ന​ൽ​കി​യ നി​ർ​ദ്ദേ​ശ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും അ​വ​യു​ടെ നി​ർ​വ​ഹ​ണം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന റി​പ്പോ​ർ​ട്ട് കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി 10 ദി​വ​സ​ത്തി​ന​കം ക​മ്മീ​ഷ​നി​ൽ സ​മ​ർ​പ്പി​ക്ക​ണം ഓ​ഗ​സ്റ്റ് 21ന് ​വെ​സ്റ്റ് ഹി​ൽ പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും.

തു​ട​ർ​ച്ച​യാ​യ ജോ​ലി​ക്ഷീ​ണം കാ​ര​ണം ഡ്രൈ​വ​ർ​മാ​ർ​ക്ക് ഉ​ണ്ടാ​കു​ന്ന ഉ​റ​ക്ക​ക്ഷീ​ണ​മാ​ണ് അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ച്ച​ത് എ​ന്ന ഗു​രു​ത​ര​മാ​യ ആ​രോ​പ​ണം ഇ​തി​ന​കം ഉ​യ​ർ​ന്നി​ട്ടു​ണ്ട് . ത​ലേ​ദി​വ​സം മൈ​സൂ​രി​ൽ നി​ന്നും ബ​സ് ഓ​ടി​ച്ചെ​ത്തി​യ ഡ്രൈ​വ​റെ ആ​വ​ശ്യ​ത്തി​നു വി​ശ്ര​മം ന​ൽ​കാ​തെ അ​ന്ന് രാ​ത്രി ത​ന്നെ ബം​ഗ​ളൂ​രി​ലേ​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു.

അ​ഞ്ചു​മാ​സം മാ​ത്രം പ്ര​വ​ർ​ത്തി പ​രി​ച​യ​മു​ള്ള താ​ൽ​ക്കാ​ലി​ക ഡ്രൈ​വ​റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സി​ന് അ​യ​ച്ച​താ​യും ജീ​വ​ന​ക്കാ​ർ ആ​രോ​പി​ക്കു​ന്നു. ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ ശ​രി​യാ​ണെ​ങ്കി​ൽ അ​ത് ഗു​രു​ത​ര മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് ക​മ്മീ​ഷ​ൻ നി​രീ​ക്ഷി​ച്ചു.

Latest News

Corehub Up