Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Strictly Enforced

Malappuram

ഭ്രൂ​ണ​ലിം​ഗ നി​ര്‍​ണ​യം; നി​യ​മം ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കും

മ​ല​പ്പു​റം: ഭ്രൂ​ണ​ലിം​ഗ നി​ര്‍​ണ​യം ന​ട​ത്തു​ന്ന​ത് കു​ട്ടി​ക​ളു​ടെ ജ​ന്മാ​വ​കാ​ശ​ത്തെ ഹ​നി​ക്കു​ന്ന​തും ഗ​ര്‍​ഭ​സ്ഥ ശി​ശു​ക്ക​ളോ​ടു​ള്ള വി​വേ​ച​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​തു​മാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​വി.​ വി​നോ​ദ് അഭിപ്രായപ്പെട്ടു.
ലിം​ഗ​നി​ര്‍​ണ​യ​വും അ​തി​ലൂ​ടെ​യു​ള്ള പെ​ണ്‍​ഭ്രൂ​ണ​ഹ​ത്യ​യും ത​ട​യു​ന്ന​തി​നാ​യി ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​ന് മു​മ്പും പ്ര​സ​വ​ത്തി​ന് മു​മ്പു​മു​ള്ള രോ​ഗ​നി​ര്‍​ണ​യ സാ​ങ്കേ​തി​ക​വി​ദ്യാ നി​യ​മം ജി​ല്ല​യി​ല്‍ ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫി​സി​ല്‍ സ്‌​കാ​നിംഗ് കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല​യി​ലെ എ​ല്ലാ സ്‌​കാ​നി​ംഗ് കേ​ന്ദ്ര​ങ്ങ​ളും അ​ള്‍​ട്രാ​സൗ​ണ്ട് പ​രി​ശോ​ധ​നാ യ​ന്ത്ര​ങ്ങ​ളും നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്ക​ണം. മ​തി​യാ​യ യോ​ഗ്യ​ത​യും ലൈ​സ​ന്‍​സു​മു​ള്ള ഡോ​ക്‌ട​ര്‍​മാ​ര്‍ മാ​ത്ര​മേ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്താ​വൂ.

ഭ്രൂ​ണ​ലിം​ഗ നി​ര്‍​ണ​യം ന​ട​ത്തു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​വും ശി​ക്ഷാ​ര്‍​ഹ​വു​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന അ​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ ഓ​രോ കേ​ന്ദ്ര​ത്തി​ലും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് കാ​ണാ​വു​ന്ന വി​ധ​ത്തി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണം. പ​രി​ശോ​ധ​ന​ക​ളു​ടെ വി​വ​ര​ങ്ങ​ളും നി​ര്‍​ദി​ഷ്ട ഫോ​മു​ക​ളും കൃ​ത്യ​മാ​യി പൂ​രി​പ്പി​ച്ച് രേ​ഖ​യാ​യി സൂ​ക്ഷി​ക്ക​ണം. സ്‌​കാ​നി​ംഗ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ പ​രി​ശോ​ധ​ന​യും ഓ​ഡി​റ്റിം​ഗും ന​ട​ത്തും.

അ​ഞ്ചു വ​ര്‍​ഷം കൂ​ടു​മ്പോ​ള്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാ​യും പു​തു​ക്ക​ണം. മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ള്‍​ക്കും വ്യ​ക്തി​ക​ള്‍​ക്കു​മെ​തി​രേ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. കു​ട്ടി​ക​ള്‍​ക്ക് ജ​നി​ക്കാ​നും ജീ​വി​ക്കാ​നു​മു​ള്ള അ​വ​കാ​ശം ഉ​റ​പ്പാ​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പും പൊ​തു​സ​മൂ​ഹ​വും ഒ​രു​പോ​ലെ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് യോ​ഗം ആ​ഹ്വാ​നം ചെ​യ്തു.
യോ​ഗ​ത്തി​ല്‍ അ​ഡ്വ. സി. ​ബാ​ബു, അ​ഡ്വ. ബീ​ന ജോ​സ​ഫ്, കെ.​പി. ജ​ല്‍​സീ​മി​യ, ഡോ. ​കെ.​എം. നൂ​ന മ​ര്‍​ജ, ഡോ. ​ബി.​കെ. ദീ​പ്തി, ഡോ. ​സി. മു​ജീ​ബ് റ​ഹ്‌​മാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up