Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Student Death

കാ​ണാ​താ​യ ഏ​ഴാം ക്ലാ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ നി​ന്ന് ശ​നി​യാ​ഴ്ച മു​ത​ൽ കാ​ണാ​താ​യ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി ബി​ലാ​ലി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ന​ട​ത്തി​യ തി​ര​ച്ചി​ലി​നി​ടെ കൊ​തു​മു​ക്ക് പാ​ല​ത്തി​ന​ടി​യി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. 

പ​ട​നാ​യ​ർ​കു​ള​ങ്ങ​ര തെ​ക്ക് അ​റ​യ്ക്ക​ൽ വീ​ട്ടി​ൽ നൗ​ഷാ​ദ് - ഷെ​മീ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ബി​ലാ​ൽ. ഫു​ട്ബോ​ൾ ക​ളി​ക്കാ​നാ​യി ശ​നി​യാ​ഴ്ച വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​താ​യി​രു​ന്നു കു​ട്ടി. രാ​ത്രി വൈ​കി​യും വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു.

ഇ​തി​നി​ടെ ക​ന്നേ​റ്റി കാ​യ​ലി​ലെ വ​ള്ളം​ക​ളി പ​വ​ലി​യ​ന് സ​മീ​പ​ത്തു​നി​ന്ന് ബി​ലാ​ലി​ന്‍റെ സൈ​ക്കി​ളും ചെ​രി​പ്പും ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

District News

വി​ദ്യാ​ർ​ഥി പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു

എ​ട​വ​ണ്ണ: ചാ​ലി​യാ​ർ പു​ഴ​യി​ൽ കൂ​ട്ടു​കാ​രോ​ടൊ​ത്ത് കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ ചു​ഴി​യി​ൽ അ​ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. കു​ണ്ടു​തോ​ട് കൊ​ട്ട​ന്പാ​റ​യി​ലെ തേ​ല​ക്കാ​ട് ജാ​ഫ​ർ എ​ന്ന ബാ​പ്പു​ട്ടി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഷ​മ​ൽ (13) ആ​ണ് മു​ങ്ങി മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച വൈ​കുന്നേരം ആ​റു മ​ണി​യോ​ടെ ചാ​ലി​യാ​ർ പു​ഴ​യി​ൽ കു​ണ്ടു​തോ​ട് വ​ട്ട​പ്പാ​റ ക​ട​വി​ൽ കൂ​ട്ടു​കാ​രോ​ടൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഷ​മ​ൽ ചു​ഴി​യി​ൽ അ​ക​പ്പെ​ട്ട​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ട​യി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യും ഉ​ട​ൻ എ​ട​വ​ണ്ണ​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

കു​ണ്ടു​തോ​ട് എ​എം​എ​യു​പി സ്കൂ​ൾ ഏ​ഴാം​ത​രം വി​ദ്യാ​ർ​ഥി​യാ​ണ്. മാ​താ​വ്: ഫെ​ബി​ന (ചെ​ര​ണി). സ​ഹോ​ദ​ര​ങ്ങ​ൾ: മി​ൻ​ഹ, എ​മി​ൻ. മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന് കു​ണ്ടു​തോ​ട് സു​ന്നി ജു​മാ​മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കും.

District News

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു

ശാ​സ്താം​കോ​ട്ട : കു​ളി​ക്കാ​നി​റ​ങ്ങി​യ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു. ശൂ​ര​നാ​ട് വ​ട​ക്ക് പ​ടി​ഞ്ഞാ​റ്റ കി​ഴ​ക്ക് കാ​ട്ടൂ​ർ കി​ഴ​ക്ക​തി​ൽ സോ​മന്‍റെ​യും ല​തി​ക​യു​ടെ​യും മ​ക​ൻ സു​ധി സോ​മ​ൻ (15) ആ​ണ് മ​രി​ച്ച​ത്. പോ​രു​വ​ഴി ഗ​വ. എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്.

ഇ​ന്ന​ലെ രാ​വി​ലെ 9.30 ന് ​മു​തു​പി​ലാ​ക്കാ​ട് അ​ശ്വ​തി ജം​ഗ്ഷ​ന് സ​മീ​പ​ത്തെ ക​ണ്ണാ​ടി കു​ള​ത്തി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഭ​ര​ണി​ക്കാ​വി​ലെ ട്യൂ​ഷ​ൻ സ്ഥാ​പ​ന​ത്തി​ൽ ക്ലാ​സ് ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ സു​ധി മ​റ്റ് നാ​ല് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ക​ണ്ണാ​ടി കു​ള​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. കു​ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ സു​ധി മു​ങ്ങി​ത്താ​ഴു​ന്ന​ത് ക​ണ്ട് കൂ​ടെ​യെ​ത്തി​യ​വ​ർ നി​ല​വി​ളി​ച്ചു. സ​മീ​പ വാ​സി​ക​ളാ​യ ചി​ല​ർ ചേ​ർ​ന്ന് സു​ധി​യെ ക​ര​യ്ക്കെ​ത്തി​ച്ചു.

സം​ഭ​വ​മ​റി​ഞ്ഞ് ശാ​സ്താം​കോ​ട്ട അ​ഗ്നി​ര​ക്ഷാ സേ​ന​യും എ​ത്തി. ഉ​ട​ൻ ഭ​ര​ണി​ക്കാ​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ 10 ന് ​പോ​രു​വ​ഴി ഗ​വ. എ​ച്ച്എ​സ്എ​സി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം വീട്ടുവ​ള​പ്പി​ൽ സം​സ്ക​രി​ക്കും. സ​ഹോ​ദ​ര​ൻ: സേ​തു സോ​മ​ൻ.

Kerala

ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു; പ​തി​നേ​ഴു​കാ​ര​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത

കൊ​ച്ചി: എ​ള​ങ്കു​ന്ന​പ്പു​ഴ ബീ​ച്ചി​ൽ പ​തി​നേ​ഴു​കാ​ര​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത. ഞാ​റ​യ്ക്ക​ൽ സ്വ​ദേ​ശി അ​ർ​ജു​ൻ കു​മാ​റി​ന്‍റെ മ​ര​ണ​ത്തി​ലാ​ണ് ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്.

കാ​ണാ​താ​കു​ന്ന​തി​ന് മു​മ്പ് അ​ർ​ജു​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് നാ​ഷ​ണ​ൽ സൈ​ബ​ർ ക്രൈം ​പോ​ർ​ട്ട​ലി​ൽ പ​രാ​തി ന​ൽ​കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഈ ​അ​ക്കൗ​ണ്ട് ഇ​പ്പോ​ൾ അ​ജ്ഞാ​ത​രാ​ണ് നി​യ​ന്ത്രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും ഇ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു​മാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം.

അ​ർ​ജു​ൻ ക​ട​ലി​ൽ ചാ​ടു​ന്ന​തി​ന് മു​മ്പാ​യി ഫോ​ണി​ലൂ​ടെ ആ​ർ​ക്കോ വോ​യി​സ് മെ​സേ​ജ് അ​യ​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷം അ​ർ​ജു​ൻ പ​രി​ഭ്രാ​ന്ത​ൻ ആ​കു​ന്ന​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്നും ല​ഭി​ച്ച ഫോ​ൺ പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

ഇ​തി​ൽ അ​ർ​ജു​ൻ കു​മാ​റി​ന്‍റെ കോ​ൺ​ടാ​ക്ടു​ക​ളും വാ​ട്സ്ആ​പ്പ് മെ​സേ​ജു​ക​ളു​മാ​ണ് പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രു​ന്ന​ത്. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മാ​കും ഫോ​ൺ ഫോ​റ​ൻ​സി​ക്കി​ന് കൈ​മാ​റു​ക.

Kerala

വാ​ഹ​നാ​പ​ക​ടം ; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം : ലോ​റി​യെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം. ചൊ​വ്വാ​ഴ്‌​ച രാ​ത്രി എ​ട്ടി​ന് ക​മ​ലേ​ശ്വ​ര​ത്തു​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പാ​ച്ച​ല്ലൂ​ർ മു​ഹ​മ്മ​ദ് അ​ഷ​റ​ഫി​ന്‍റെ​യും സു​മ​യ്യ​യു​ടെ​യും മ​ക​ൻ ആ​രി​ഫ് മു​ഹ​മ്മ​ദ് (21) ആ​ണ് മ​രി​ച്ച​ത്.

വ​ണ്ടി​ത്ത​ട എ​സി​ഇ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ മൂ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ് ആ​രി​ഫ് മു​ഹ​മ്മ​ദ്. പാ​ച്ച​ല്ലൂ​രി​ലെ വീ​ട്ടി​ൽ​നി​ന്ന് ന​ഗ​ര​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. റി​സ്വാ​ൻ, അ​ഫ്സ​ൽ എ​ന്നി​വ​ർ ആ​രി​ഫി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Kerala

ഫു​ട്‌‌​ബോ​ൾ പ​രി​ശീ​ല​ന​ത്തി​ന് വി​ട്ടി​ല്ല; ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി

പാ​ല​ക്കാ​ട്: ഫു​ട്ബോ​ൾ പ​രി​ശീ​ല​ന​ത്തി​ന് വി​ടാ​ത്ത​തി​ൽ മ​നം​നൊ​ന്ത് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി ജീവനൊടുക്കി. എ​ല​പ്പു​ള്ളി പോ​ക്കാ​ന്തോ​ട് ശി​വ​പ്ര​സാ​ദി​ന്‍റെ​യും സ​ജി​ത​യു​ടെ​യും മ​ക​ൻ വി​ശ്വ​ജി​ത്ത് (13) ആ​ണ് മ​രി​ച്ച​ത്.

ഇന്ന് രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. കുളിമുറിയിൽ കു​ളി​ക്കാ​ൻ ക​യ​റി​യ വി​ശ്വ​ജി​ത്ത് പു​റ​ത്തി​റ​ങ്ങാ​ൻ വൈ​കി​യ​തി​നെ തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ വാ​തി​ൽ പൊ​ളി​ച്ചു നോ​ക്കി​യ​പ്പോ​ൾ തോ​ർ​ത്തി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ കുട്ടിയെ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.

ക​സ​ബ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃ​ത​ദേ​ഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

(ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അത്തരം മാനസിക പിരിമുറുക്കങ്ങൾ അലട്ടുമ്പോൾ മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. ഹെ​ൽ​പ്‌​ലൈ​ൻ ന​മ്പ​രു​ക​ൾ - 1056, 0471- 2552056)

Kerala

പ്ല​സ് വ​ൺ വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി​യ​ത് ഇ​ൻ​സ്റ്റ​ഗ്രാം സു​ഹൃ​ത്താ​യ കൊ​റി​യ​ക്കാ​ര​ൻ മ​രി​ച്ച​തി​ൽ മ​നം​നൊ​ന്ത് ?

കൊ​ച്ചി: സ്കൂ​ളി​ലേ​ക്കു പോ​യ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ പാ​റ​മ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ലു​മാ​യി പോ​ലീ​സ്. ഇ​ൻ​സ്റ്റ​ഗ്രാം സു​ഹൃ​ത്താ​യ കൊ​റി​യ​ൻ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ൽ മ​നം​നൊ​ന്ത് ജീ​വ​നൊ​ടു​ക്കു​ക​യാ​ണെ​ന്ന് കാ​ണി​ച്ച് പെ​ൺ​കു​ട്ടി എ​ഴു​തി​യ കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ത്തി.

ശാ​സ്‌​താം​മു​ക​ൾ കി​ണ​റ്റി​ങ്ക​ൽ വീ​ട്ടി​ൽ മ​ഹേ​ഷി​ന്‍റെ മ​ക​ൾ ആ​ദി​ത്യ (16) യെ​യാ​ണ് ചൊ​വ്വാ​ഴ്ച മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​ദി​ത്യ​യു​ടെ ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കു​റി​പ്പ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ 19ന് ​കൊ​റി​യ​ൻ സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. ഇ​യാ​ളു​ടെ മ​ര​ണ​ത്തി​ല്‍ മ​നം​നൊ​ന്ത് ജീ​വ​നൊ​ടു​ക്കു​ന്നു​വെ​ന്നാ​ണ് പെ​ൺ​കു​ട്ടി കു​റി​പ്പി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ ചോ​റ്റാ​നി​ക്ക​ര പേ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. യു​വാ​വ് ശ​രി​ക്കും മ​രി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ആ​ദി​ത്യ​യു​ടെ ഫോ​ൺ അ​ട​ക്ക​മു​ള്ള വ​സ്തു​ക്ക​ൾ പ​രി​ശോ​ധി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് പോ​ലീ​സ്. 

ഇ​ന്ന് രാ​വി​ലെ സ്‌​കൂ​ളി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി​യെ​യാ​ണ് മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വീ​ടി​നു​പ​രി​സ​ര​ത്തെ ക്വാ​റി​യോ​ട് ചേ​ര്‍​ന്നു​ള്ള വെ​ള്ള​ക്കെ​ട്ടി​ലാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മാ​മ​ല​യി​ലെ ഒ​രു പാ​റ​മ​ട​യ്ക്ക് സ​മീ​പം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ഒ​രു സ്‌​കൂ​ള്‍ ബാ​ഗ് ഇ​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്. ബാ​ഗ് ക​ണ്ട് സം​ശ​യം തോ​ന്നി നാ​ട്ടു​കാ​രും പോ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പാ​റ​മ​ട​യ്ക്കു​ള്ളി​ലെ വെ​ള്ള​ത്തി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

 

 

 

 

Kerala

കസാ​ക്കി​സ്ഥാ​നി​ൽ ‌ മ​രി​ച്ച വി​ദ്യാ​ർ​ഥി​നി​യു​ടെ മൃ​ത​ദേ​ഹം നാ​ളെ നാ​ട്ടി​ലെ​ത്തി​ക്കും

മ​​​ണ്ണാ​​​ർ​​​ക്കാ​​​ട്: ക​​​സാ​​​ക്കി​​​സ്ഥാ​​​നി​​​ൽ അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് മു​​​ണ്ട​​​ക്ക​​​ണ്ണി ചു​​​ള്ളി​​​ശേ​​​രി വീ​​​ട്ടി​​​ൽ മോ​​​ഹ​​​ന​​​ൻ - സ​​​ജി​​​ത ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൾ മി​​​ലി മോ​​​ഹ​​​ന്‍റെ (25) മൃ​​​ത​​​ദേ​​​ഹം നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കു​​​മെ​​​ന്നു ബ​​​ന്ധു​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ തി​​​ങ്ക​​​ളാ​​​ഴ്ചയായി​​​രു​​​ന്നു അ​​​പ​​​ക​​​ടം. സെ​​​മി മെ​​​ഡി​​​ക്ക​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ​​​നി​​​ന്നു ഖ​​​സാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ഓ​​​സ്കാ​​​നി​​​ലേ​​​ക്കു വി​​​നോ​​​ദ​​​യാ​​​ത്ര പോ​​​യി മടങ്ങിവ​​​രു​​​മ്പോ​​​ൾ മൂ​​​ട​​​ൽ​​​മ​​​ഞ്ഞി​​​ൽ മ​​​റ്റൊ​​​രു കാ​​​റു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ക്കുകയായിരുന്നു. കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന ക​​​ണ്ണൂ​​​ർ സ്വ​​​ദേ​​​ശി​​​നി ജെ​​​സീ​​​ന​​​യ്ക്കു പ​​​രി​​​ക്കേ​​​റ്റു.

എം​​​ബി​​​ബി​​​എ​​​സ് നാ​​​ലാം​​​വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യി​​​രു​​​ന്നു മി​​​ലി​​​ മോ​​​ഹ​​​ൻ.

Kerala

ബൈക്ക് നിയന്ത്രണം വിട്ട്‌ തീർഥാടക വാഹനത്തിലിടിച്ച് വിദ്യാർഥി മരിച്ചു

എ​രു​മേ​ലി: ബൈ​ക്ക് നി​യ​ന്ത്ര​ണം തെ​റ്റി പി​ന്നി​ൽ വ​ന്ന ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​ന​ത്തി​ന്‍റെ അ​ടി​യി​ലേ​ക്ക് വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി കൂ​വ​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി എ​രു​മേ​ലി ക​ണ്ണി​മ​ല പ​ഴ​യ​തോ​ട്ടം ജെ​സ്വി​ൻ സാ​ജു (19) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ജെ​സ്വി​നെ 26-ാം മൈ​ൽ മേ​രി ക്വീ​ൻ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ 5.30ന് ​എ​രു​മേ​ലി​ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മൂ​വാ​റ്റു​പു​ഴ​യി​ൽ പ​ഠി​ക്കു​ന്ന സ​ഹോ​ദ​ര​ൻ ജേ​ക്ക​ബ് സാ​ജു​വി​നെ ബ​സി​ൽ ക​യ​റ്റി വി​ടാ​ൻ ബൈ​ക്കി​ൽ വ​രു​മ്പോ​ൾ നി​യ​ന്ത്ര​ണം തെ​റ്റി​യ ബൈ​ക്ക് റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന തീ​ർ​ഥാ​ട​ക​രെ ത​ട്ടി​യ​ശേ​ഷം പി​ന്നി​ൽ വ​ന്ന തീ​ർ​ഥാ​ട​ക വാ​ഹ​ന​ത്തി​ന്‍റെ അ​ടി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ബൈ​ക്കി​ൽനി​ന്ന് തെ​റി​ച്ചു വീ​ണ ജെ​സ്വി​ൻ തീ​ർ​ഥാ​ട​ക വാ​ഹ​ന​ത്തി​ന്‍റെ അ​ടി​യി​ൽ​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു. റോ​ഡി​ന്‍റെ എ​തി​ർ വ​ശ​ത്തേ​ക്ക് തെ​റി​ച്ചുവീ​ണ സ​ഹോ​ദ​ര​ന് ക​യ്യി​ൽ മു​റി​വേ​റ്റി​രു​ന്നു.

സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ക​ണ്ണി​മ​ല സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഇ​ന്ന​ലെ മൃ​ത​ദേ​ഹം കാ​ഞ്ഞി​ര​പ്പ​ള്ളി കൂ​വ​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചു.

നൂ​റു​ക​ണ​ക്കി​നു പേ​ർ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു. പി​താ​വ് സാ​ജു കു​ര്യ​ൻ (ഹെ​ഡ്മാ​സ്റ്റ​ർ, സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ൾ, മു​ണ്ട​ക്ക​യം), അ​മ്മ ഷെ​റി​ൻ ആ​ൻ​സ് ജേ​ക്ക​ബ് (അ​ധ്യാ​പി​ക, സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ, എ​രു​മേ​ലി). സ​ഹോ​ദ​ര​ങ്ങ​ൾ: ജേ​ക്ക​ബ് സാ​ജു (വി​ദ്യാ​ർ​ഥി, നി​ർ​മ​ല കോ​ള​ജ്, മൂ​വാ​റ്റു​പു​ഴ), ജൂ​വ​ൽ സാ​ജു (വി​ദ്യാ​ർ​ഥി, സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്‌​കൂ​ൾ, മു​ണ്ട​ക്ക​യം).

District News

വാ​ഹ​നാ​പ​ക​ടം: വി​ദ്യാ​ര്‍​ഥി മ​ര​ണ​മ​ട​ഞ്ഞു

പ​യ്യോ​ളി: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി മ​ര​ണ​മ​ട​ഞ്ഞു. ഇ​രി​ങ്ങ​ല്‍ കു​ന്നും പു​റ​ത്ത് സ​ത്യ​ന്‍ -ശോ​ഭ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ശ്വി​നാ (19)ണ് ​മ​രി​ച്ച​ത്.

പി​ലാ​ത്ത​റ എം​ജി​എം സി​ല്‍​വ​ര്‍ ജൂ​ബി​ലി പോ​ളി ടെ​ക്‌​നി​ക് കോ​ള​ജ് ഓ​ട്ടോ മൊ​ബൈ​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ് മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മ​ഞ്ഞ​ക്കു​ളം പ്ര​തീ​ക്ഷ ന​ഗ​റി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍, അ​ശ്വി​ന്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​ക്കൂ​ട്ട​റി​ല്‍ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് മ​രി​ച്ച​ത്. സ്‌​ക്കൂ​ട്ട​റി​ന് പി​റ​കി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന ബ​ന്ധു സാ​ര​മാ​യ പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

District News

ചെ​മ്പു​ക​ട​വി​ല്‍ വി​ദ്യാ​ര്‍​ഥി മു​ങ്ങി മ​രി​ച്ചു

കോ​ട​ഞ്ചേ​രി: ചാ​ലി​പ്പു​ഴ​യി​ല്‍ ചെ​മ്പു​ക​ട​വ് ഭാ​ഗ​ത്ത് കു​ഴി​മ​റ്റ​ത്തി​ല്‍ ക​ട​വി​ല്‍ വി​ദ്യാ​ര്‍​ഥി മു​ങ്ങി മ​രി​ച്ചു. ക​ണ്ണോ​ത്ത് ക​ള​പ്പു​റം സ്വ​ദേ​ശി പു​റ്റി​ടം​വി​ള​യി​ല്‍ രാ​ജ​കു​മാ​റി​ന്‍റെ മ​ക​ന്‍ അ​നീ​ഷ് (19)ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലു​മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന് ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പു​തു​പ്പാ​ടി കാ​ര​ക്കു​ന്ന് പൊ​തു ശ്മ​ശാ​ന​ത്തി​ല്‍. മാ​താ​വ്: ദേ​വു. സ​ഹോ​ദ​രി: അ​ഞ്ചു.

Kerala

താ​ര്‍ ജീ​പ്പും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ര്‍​ഥി​ക്ക് ദാ​രു​ണാ​ന്ത്യം

മ​ല​പ്പു​റം: താ​ര്‍ ജീ​പ്പും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ര്‍​ഥി​ക്ക് ദാ​രു​ണാ​ന്ത്യം. പ​ള്ളി​ക്ക​ല്‍ ബ​സാ​ര്‍ സ്വ​ദേ​ശി ധ​ന​ഞ്ജ​യ് (16) ആ​ണ് മ​രി​ച്ച​ത്.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ട് സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. മ​ല​പ്പു​റ​ത്തെ കൊ​ള​പ്പു​റം - കു​ന്നും​പു​റം - എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​ല്‍ ചെ​ങ്ങാ​നി​ക്ക​ടു​ത്ത് തോ​ട്ട​ശേ​രി മ​ല്ല​പ്പ​ടി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കൊ​ണ്ടോ​ട്ടി എ​യ​ര്‍​പോ​ര്‍​ട്ട് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട താ​ര്‍ ജീ​പ്പി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ട് എ​തി​രെ വ​ന്ന ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രെ നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍ കൊ​ണ്ടോ​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. പ​ക്ഷേ, ധ​ന​ഞ്ജ​യി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ജീ​പ്പ് വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പ​രി​ക്കേ​റ്റ​വ​രെ പു​റ​ത്ത് എ​ടു​ത്ത​ത്.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഹാ​ഷിം, ഷ​മീം, ഫ​ഹ​ദ്, ആ​ദ​ര്‍​ശ് എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Kerala

കാ​യി​ക​മേ​ള​യ്ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണു; വി​ദ്യാ​ര്‍​ഥി​ക്ക് ദാ​രു​ണാ​ന്ത്യം

കാ​സ​ർ​ഗോ​ഡ്: സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യ്ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ നാ​ലാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക്ക് ദാ​രു​ണാ​ന്ത്യം. മം​ഗ​ൽ​പാ​ടി ജി.​ബി.​എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി ഹ​സ​ൻ റ​സ (11) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. കു​ഴ​ഞ്ഞു​വീ​ണ ഉ​ട​ൻ ത​ന്നെ വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ​ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി ഇ​ൽ​സാ​ഫ​ലി​യു​ടെ മ​ക​ളാ​ണ് ഹ​സ​ൻ റ​സ. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

Latest News

Corehub Up