Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Student Drowns

Kozhikode

ചാ​ത്ത​മം​ഗ​ല​ത്ത് വി​ദ്യാ​ര്‍​ഥി പു​ഴ​യി​ല്‍ മു​ങ്ങിമ​രി​ച്ചു

കോ​ഴി​ക്കോ​ട്: ചാ​ത്ത​മം​ഗ​ലം ചോ​യി​മം​ഗ​ലം റോ​ഡി​ല്‍ ചെ​റു​പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഒ​രാ​ള്‍ മു​ങ്ങി​മ​രി​ച്ചു. ചെ​ത്തു​ക​ട​വ് പാ​ലാ​ട്ടു​മ്മ​ല്‍ ഷ​മീ​റി​ന്‍റെ മ​ക​ന്‍ സ​നു ഫി​യാ​സ് (14) ആ​ണ് മ​രി​ച്ച​ത്. കു​ടെ​യു​ണ്ടാ​യി​രു​ന്ന കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.

വെ​ള്ളി​മാ​ടു​കു​ന്ന് സ്വ​ദേ​ശി​യാ​യ മ​റ്റൊ​രു കു​ട്ടി​ക്കൊ​പ്പം ചെ​ത്തു​ക​ട​വ് മു​ല്ല​ശേ​രി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ചെ​റു​പു​ഴ​യി​ലെ ക​ട​വി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ ബ​ഹ​ളം കേ​ട്ട് സ​മീ​പ​വാ​സി​ക​ളാ​യ മ​ഹാ​രാ​ഷ‌്ട്ര സ്വ​ദേ​ശി​ക​ള്‍ ഓ​ടി​യെ​ത്തി ഒ​രാ​ളെ പു​ഴ​യി​ല്‍നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. എ​ന്നാ​ല്‍ സ​നു സി​യാ​സി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ര്‍​ന്ന് മു​ക്കം, വെ​ള്ളി​മാ​ട്കു​ന്ന് അ​ഗ്നി​ര​ക്ഷാ​നി​ല​യ​ങ്ങ​ളി​ല്‍നി​ന്നെ​ത്തി​യ സേ​നാം​ഗ​ങ്ങ​ളാ​ണ് പു​ഴ​യി​ല്‍നി​ന്ന് സ​നു ഫി​യാ​സി​നെ ക​ണ്ടെ​ത്തി​യ​ത്. അ​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

കു​ന്ന​മം​ഗ​ലം ഗ​വ. ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു സ​നു ഫി​യാ​സ്. മൃ​ത​ദേഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​സ്‌​കാ​രം ഇ​ന്ന് ന​ട​ക്കും. മാ​താ​വ്: സു​ലൈ​ഖ. സ​ഹോ​ദ​ര​ങ്ങ​ള്‍: ഫി​ദാ​ലെ​ന, മു​ഹ​മ്മ​ദ് ഫ​ര്‍​ഹാ​ന്‍.

District News

വി​ദ്യാ​ർ​ഥി അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ മു​ങ്ങി​ മ​രി​ച്ചു

മാ​വേ​ലി​ക്ക​ര: ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ മു​ങ്ങി​മ​രി​ച്ചു. ക​ണ്ടി​യൂ​ർ കൊ​ച്ചുതോ​പ്പി​ൽ വീ​ട്ടി​ൽനി​ന്നും ചെ​ട്ടി​കു​ള​ങ്ങ​ര ക​ണ്ണ​മം​ഗ​ലം തെ​ക്ക് ഷെ​ൽ​ട്ട​റി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ഷാ​ജി ക​രു​ണാ​ക​രന്‍റെയും സ്‌​മി​ത​യു​ടെ​യും മ​ക​ൻ ശി​വ​പ്ര​സാ​ദ് (14) ആ​ണ് മ​രി​ച്ച​ത്. അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ മാ​വേ​ലി​ക്ക​ര ക​ണ്ടി​യൂ​ർ ആ​റാ​ട്ട് ക​ട​വി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നേ​കാ​ലോ​ടെ​യാ​ണു അ​പ​ക​ടം.

മ​റ്റം സെ​ന്‍റ് ജോ​ൺ​സ് എ​ച്ച്എ​സ്എ​സി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ശി​വ​പ്ര​സാ​ദ് സ​ഹ​പാ​ഠി​യാ​യ പൊ​ന്നാ​രം​തോ​ട്ടം സ്വ​ദേ​ശി അ​ങ്കി​തി​നൊ​പ്പ​മാ​ണു ക​ട​വി​ൽ എ​ത്തി​യ​ത്. നീ​ന്ത​ൽ അ​റി​യാ​മെ​ന്നു പ​റ​ഞ്ഞു ആ​റ്റി​ലി​റ​ങ്ങി​യ ശി​വ​പ്ര​സാ​ദ് മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. അ​ങ്കി​തി​ന്‍റെ നി​ല​വി​ളികേ​ട്ടു സ​മീ​പ​ത്തെ പ​മ്പ് ഹൗ​സി​ലെ ജീ​വ​ന​ക്കാ​ര​നും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റു ര​ണ്ടു പേ​രും എ​ത്തി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​ഗ്നി​ര​ക്ഷാ​സേ​ന, സ്‌​കൂ​ബാ ടീം, ​പോ​ലീ​സ്, പ്ര​ദേ​ശ​വാ​സി​ക​ൾ എ​ന്നി​വ​ർ സ്ഥല​ത്തെത്തി​യി​രു​ന്നു. മൂ​ന്നോ​ടെ ക​ട​വി​നു സ​മീ​പ​ത്തുനി​ന്നു ത​ന്നെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. സ​ഹോ​ദ​ര​ങ്ങ​ൾ ശി​വ​ര​ഞ്ജി​നി, ശി​വ​ജി​ത്.

District News

കു​റു​മാ​ലി​പ്പു​ഴ​യി​ൽ വി​ദ്യാ​ർ​ത്ഥി മു​ങ്ങി​മ​രി​ച്ചു

മു​പ്ലി​യം: കു​റു​മാ​ലി പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. മു​പ്ലി​യം ഉ​പ്പു​ഴി സ്വ​ദേ​ശി ചെ​ര​ട്ട വീ​ട്ടി​ൽ ജോ​സി​ന്‍റെ മ​ക​ൻ എ​ബി​ൻ (14) ആ​ണ് മ​രി​ച്ച​ത്. കു​റു​മാ​ലി പു​ഴ​യി​ലെ പ്ലാ​വി​ല​പ്പാ​റ​ക്ക​ട​വി​ൽ ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ടം. കൂ​ട്ടു​കാ​രോ​ടൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ എ​ബി​ൻ മു​ങ്ങി​പോ​കു​ക​യാ​യി​രു​ന്നു.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത​ത്. പു​തു​ക്കാ​ട് നി​ന്ന് ഫ​യ​ർ​ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. മു​പ്ലി​യ​ത്തെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ശേ​ഷം തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പു​തു​ക്കാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​ണ്.അ​മ്മ: സീ​ജ. സ​ഹോ​ദ​ര​ങ്ങ​ൾ: എ​ഡ്വി​ൻ ജോ​സ്, ദി​ൽ​ന ജോ​സ്.

Latest News

Corehub Up