Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Student Protests France

Europe

ഫ്രാ​ൻ​സി​ൽ വി​ദ്യാ​ർ​ഥി സ​മ​രം തെ​രു​വ് യു​ദ്ധ​മാ​യി; യൂ​റോ​പ്പി​നെ വി​ഴു​ങ്ങു​ന്ന ക​ലാ​പത്തീ ​ജ​ര്‍​മ​നി​യി​ലേ​ക്കും പ​ട​രു​മോ?

പാ​രി​സ്: ഫ്രാ​ന്‍​സ് ക​ത്തി​യെ​രി​യു​ക​യാ​ണ്. വെ​റു​മൊ​രു സാ​ധാ​ര​ണ സ​മ​ര​മ​ല്ല ഇ​ന്ന് ഫ്രാ​ന്‍​സി​ന്‍റെ തെ​രു​വു​ക​ളി​ല്‍ ന​ട​ക്കു​ന്ന​ത്. ഒ​രു രാ​ഷ്ട്രം സ്വ​ന്തം നി​യ​മ​വ്യ​വ​സ്ഥ​യെ​യും പൈ​തൃ​ക​ത്തെ​യും ചു​ട്ടെ​രി​ക്കു​ന്ന ഭ​യാ​ന​ക​മാ​യ കാ​ഴ്ച​യ്ക്കാ​ണ് ലോ​കം സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്.

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ​യും ഇ​ന്ധ​ന​ത്തി​ന്‍റെ​യും വി​ല​ക്ക​യ​റ്റ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ആ​രം​ഭി​ച്ച ജ​ന​കീ​യ മു​ന്നേ​റ്റം ഏ​താ​നും മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ വ്യാ​പ​ക​മാ​യ കൊ​ള്ള​യി​ലേ​ക്കും തീ​വ​യ്പ്പി​ലേ​ക്കും സ​മ്പൂ​ര്‍​ണ തെ​രു​വ് യു​ദ്ധ​ത്തി​ലേ​ക്കും വ​ഴി​മാ​റി​യി​രി​ക്കു​ന്നു. ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ സ്മാ​ര​ക​ങ്ങ​ള്‍ ക​ത്തി​യ​മ​രു​ന്നു. ന​ഗ​ര​മ​ധ്യ​ങ്ങ​ളി​ലെ ആ​ഡം​ബ​ര വ്യാ​പാ​ര​ശാ​ല​ക​ള്‍ കൊ​ള്ള​യ​ടി​ക്ക​പ്പെ​ടു​ന്നു. സു​ര​ക്ഷാ സേ​ന​യ്ക്ക് നേ​രെ പെ​ട്രോ​ള്‍ ബോം​ബു​ക​ള്‍ വ​ര്‍​ഷി​ക്ക​പ്പെ​ടു​ന്നു. ഫ്രാ​ന്‍​സി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ സ​മീ​പ​കാ​ല​ത്തൊ​ന്നും ഉ​ണ്ടാ​കാ​ത്ത വി​ധം ഭീ​ക​ര​മാ​യ അ​രാ​ജ​ക​ത്വ​മാ​ണ് രാ​ജ്യം നേ​രി​ടു​ന്ന​ത്.

പൈ​തൃ​ക മ​ന്ദി​ര​ങ്ങ​ള്‍ ചാ​ര​മാ​കു​ന്നു; ന​ഗ​ര​ങ്ങ​ള്‍ യു​ദ്ധ​ക്ക​ളം

ഫ്രാ​ന്‍​സി​ന്‍റെ ഹൃ​ദ​യ​ഭൂ​മി​യാ​യ മ​ധ്യ ഫ്രാ​ന്‍​സി​ലെ ലി​മോ​ജ് പ്ര​ക്ഷോ​ഭ​ക​ര്‍ അ​ഗ്നി​ക്കി​ര​യാ​ക്കി. തീ​പി​ടു​ത്ത​ത്തി​ല്‍ 43 മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള കൂ​റ്റ​ന്‍ ക്ലോ​ക്ക് ട​വ​ര്‍ ഉ​ള്‍​പ്പെ​ടെ ത​ക​ര്‍​ന്നു വീ​ണു. ഫ്ര​ഞ്ച് ജ​ന​ത​യു​ടെ ച​രി​ത്ര​വും അ​ഭി​മാ​ന​വു​മാ​യി​രു​ന്ന ആ ​പൈ​തൃ​ക സൗ​ധം ഇ​ന്ന് വെ​റു​മൊ​രു ക​രി​പു​ര​ണ്ട അ​വ​ശി​ഷ്ടം മാ​ത്ര​മാ​ണ്.

പാ​രി​സ്, മാ​ര്‍​സെ​യി​ല്‍, ലി​യോ​ണ്‍, ലി​ല്ലെ, നീ​സ്, ടൂ​ളൂ​സ്, ബോ​ര്‍​ഡോ, നാ​ന്തെ​സ്, സ്ട്രാ​സ്ബ​ര്‍​ഗ് എ​ന്നീ ഒ​ൻ​പ​ത് വ​ന്‍ ന​ഗ​ര​ങ്ങ​ളി​ലാ​ണ് ഒ​രേ​സ​മ​യം അ​ക്ര​മ​ങ്ങ​ള്‍ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. ആ​പ്പി​ളി​ന്റെ​യും പ്ര​ശ​സ്ത ആ​ഡം​ബ​ര ബ്രാ​ന്‍​ഡാ​യ ലൂ​യി വി​റ്റോ​ണി​ന്റെ​യും ഷോ​റൂ​മു​ക​ള്‍ ത​ക​ര്‍​ത്ത് ക​വ​ര്‍​ച്ച ന​ട​ത്തി.

തെ​രു​വു​ക​ളി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന കാ​റു​ക​ള്‍ അ​ഗ്നി​ക്കി​ര​യാ​ക്കി. ത​ല​സ്ഥാ​ന​മാ​യ പാ​രി​സി​ല്‍ മാ​ത്രം 855 പേ​രെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. രാ​ജ്യ​വ്യാ​പ​ക​മാ​യി 1,800ല​ധി​കം ആ​ളു​ക​ള്‍ അ​റ​സ്റ്റി​ലാ​യി​ക്ക​ഴി​ഞ്ഞു. ഇ​തി​ല്‍ 171 കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 517 പേ​ര്‍ ഇ​പ്പോ​ഴും ക​സ്റ്റ​ഡി​യി​ലാ​ണ്.

അ​ക്ര​മി​ക​ള്‍​ക്ക് നേ​രെ പൊ​ലീ​സ് ക​ണ്ണീ​ര്‍​വാ​ത​ക​വും ജ​ല​പീ​ര​ങ്കി​യും പ്ര​യോ​ഗി​ച്ചു. സെ​ന്‍റ് എ​റ്റി​യെ​നി​ല്‍ പൊ​ലിസി​ന്‍റെ സ്റ്റ​ണ്‍ ഗ്ര​നേ​ഡ് പൊ​ട്ടി​ത്തെ​റി​ച്ച് 17 വ​യ​സു​ള്ള ഒ​രു പ്ര​തി​ഷേ​ധ​ക്കാ​ര​ന്‍റെ കൈ​പ്പ​ത്തി അ​റ്റു​പോ​യി. തെ​രു​വ് യു​ദ്ധ​ത്തി​ല്‍ 150ല​ധി​കം പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ​ത്. ‘രാ​ജ്യ​ത്ത് അ​ക്ര​മ​ങ്ങ​ള്‍​ക്ക് സ്ഥാ​ന​മി​ല്ല; പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച ഒ​രു കു​റ്റ​വാ​ളി​യെ​പ്പോ​ലും വെ​റു​തെ വി​ടി​ല്ല’ എ​ന്ന് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യെ​ങ്കി​ലും, സ​ര്‍​ക്കാ​രി​ന്റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട മ​ട്ടി​ലാ​ണ് തെ​രു​വു​ക​ള്‍.

പു​ക​യു​ന്ന സാ​മ്പ​ത്തി​ക അ​സം​തൃ​പ്തി​യും ത​ക​രു​ന്ന ജീ​വി​ത​ച്ചെ​ല​വും

ചി​ല പ​രാ​തി​ക​ളി​ല്‍ നി​ന്നാ​ണ് ഈ ​പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ തു​ട​ക്കം. ക​ഠി​ന​മാ​യ ജീ​വി​ത​ച്ചെ​ല​വ്, ഉ​യ​ര്‍​ന്ന ഇ​ന്ധ​ന​വി​ല, സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക ക്ഷാ​മ​വും തി​ങ്ങി​നി​റ​ഞ്ഞ ക്ലാ​സ് മു​റി​ക​ളും, താ​ങ്ങാ​നാ​വാ​ത്ത ഭ​ക്ഷ​ണ​വി​ല. ഒ​രു മാ​സം മു​ന്‍​പ് വി​ദ്യാ​ർ​ഥി​ക​ള്‍ ആ​രം​ഭി​ച്ച ചെ​റു​പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കൊ​പ്പം തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളും ക​ര്‍​ഷ​ക​രും അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളും കൈ​കോ​ര്‍​ത്ത​തോ​ടെ​യാ​ണ് സ്ഥി​തി കൈ​വി​ട്ടു​പോ​യ​ത്.

സിജിടി (CGT) ട്രേ​ഡ് യൂ​ണി​യന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ശ​നി​യാ​ഴ്ച മാ​ത്രം എ​ട്ട് ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ഫ്രാ​ന്‍​സി​ലു​ട​നീ​ളം തെ​രു​വി​ല്‍ ഇ​റ​ങ്ങി​യ​ത്.​ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ വാ​ങ്ങ​ല്‍​ശേ​ഷി പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നി​രി​ക്കു​ന്നു. എ​ന്നാ​ല്‍, ജ​ന​ങ്ങ​ളു​ടെ രോ​ഷ​ത്തി​ന് മു​ന്നി​ല്‍ സ​ബ്സി​ഡി​ക​ളോ ആ​ശ്വാ​സ പാ​ക്കേ​ജു​ക​ളോ ന​ല്‍​കാ​ന്‍ മാ​ക്രോ​ണ്‍ സ​ര്‍​ക്കാ​രി​ന് സാ​ധി​ക്കു​ന്നി​ല്ല. കാ​ര​ണം, ഫ്രാ​ന്‍​സി​ന്‍റെ പൊ​തു​ക​ടം മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ന്‍റെ 110 ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​ണ്.

രാ​ജ്യ​ത്തി​ന്‍റെ ബ​ജ​റ്റ് ക​മ്മി യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ നി​ഷ്ക​ര്‍​ഷി​ക്കു​ന്ന 3 ശ​ത​മാ​ന​ത്തി​ന് പ​ക​രം 5.5 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​ണ്. അ​ടി​യ​ന്ത​ര​മാ​യി പൊ​തു​ചെ​ല​വു​ക​ള്‍ വെ​ട്ടി​ച്ചു​രു​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍ ക​മ്മീ​ഷ​ന്‍റെ ക​ര്‍​ശ​ന നി​ര്‍​ദേശ​മു​ള്ള​പ്പോ​ള്‍, ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ ഖ​ജ​നാ​വി​ല്‍ പ​ണ​മി​ല്ല. സാ​മ്പ​ത്തി​ക അ​ച്ച​ട​ക്ക​വും പ​ട്ടി​ണി​യും ത​മ്മി​ലു​ള്ള ഈ ​സം​ഘ​ര്‍​ഷ​മാ​ണ് ജ​ന​ങ്ങ​ളെ തെ​രു​വി​ലി​റ​ക്കി​യ​ത്.

മ​ഞ്ഞ​ക്കു​പ്പാ​യ​ക്കാ​രു​ടെ’ പു​ന​രു​ജ്ജീ​വ​നം

ഈ ​സാ​ഹ​ച​ര്യം സ്വാ​ഭാ​വി​ക​മാ​യും ന​മ്മെ ഓ​ർ​മി​പ്പി​ക്കു​ന്ന​ത് 2018ലെ ​ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ‘യെ​ല്ലോ വെ​സ്റ്റ്’ (Yellow Vest — മ​ഞ്ഞ​ക്കു​പ്പാ​യ​ക്കാ​ര്‍) സ​മ​ര​ത്തെ​യാ​ണ്. അ​ന്ന് ഇ​ന്ധ​ന നി​കു​തി വ​ർ​ധ​ന​വി​നെ​തി​രെ ഫ്ര​ഞ്ച് ഡ്രൈ​വ​ര്‍​മാ​ര്‍ കാ​റു​ക​ളി​ല്‍ ക​രു​തു​ന്ന മ​ഞ്ഞ സു​ര​ക്ഷാ ജാ​ക്ക​റ്റു​ക​ള്‍ ധ​രി​ച്ച് ന​ട​ത്തി​യ സ​മ​രം മാ​സ​ങ്ങ​ളോ​ളം ഫ്രാ​ന്‍​സി​നെ സ്തം​ഭി​പ്പി​ച്ചി​രു​ന്നു. ഒ​ടു​വി​ല്‍ മാ​ക്രോ സ​ര്‍​ക്കാ​രി​ന് ഇ​ന്ധ​ന​നി​കു​തി പി​ന്‍​വ​ലി​ക്കേ​ണ്ടി വ​ന്നു, മി​നി​മം വേ​ത​ന​ത്തി​ല്‍ 100 യൂ​റോ​യു​ടെ വ​ർ​ധ​ന​വ് വ​രു​ത്തേ​ണ്ടി വ​ന്നു. ആ '​യെ​ല്ലോ വെ​സ്റ്റ്' പോ​രാ​ട്ട​വീ​ര്യം ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ചാ​ണ് ജ​ന​ങ്ങ​ള്‍ വീ​ണ്ടും ഇ​റ​ങ്ങി​യ​തെ​ങ്കി​ലും, ഇ​ന്ന​ത്തെ സ​മ​രം അ​ന്ന​ത്തേ​ക്കാ​ള്‍ വി​നാ​ശ​ക​ര​മാ​യ മ​റ്റൊ​രു ദി​ശ​യി​ലേ​ക്കാ​ണ് നീ​ങ്ങി​യി​രി​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ഥി സ​മ​ര​ങ്ങ​ളെ ഹൈ​ജാ​ക്ക് ചെ​യ്ത ഭീ​ക​ര​വാ​ദി​ക​ൾ

ഏ​റ്റ​വും ഗൗ​ര​വ​ക​ര​മാ​യ യാ​ഥാ​ര്‍​ത്ഥ്യം മ​റ്റൊ​ന്നാ​ണ്: യ​ഥാ​ർ​ഥ ആ​വ​ശ്യ​ങ്ങ​ളു​മാ​യി തെ​രു​വി​ല്‍ ഇ​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സ​മ​ര​ത്തെ ഭീ​ക​ര​വാ​ദി​ക​ൾ ബോ​ധ​പൂ​ര്‍​വം ഹൈ​ജാ​ക്ക് ചെ​യ്തി​രി​ക്കു​ന്നു എ​ന്ന​താ​ണ്. നൂ​റ്റാ​ണ്ടു​ക​ളാ​യി ലി​ബ​റ​ലി​സ​ത്തി​ന്‍റെയും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​ടെ​യും പേ​രി​ല്‍ ഫ്രാ​ന്‍​സ് ന​ട​പ്പാ​ക്കി​യ അ​നി​യ​ന്ത്രി​ത കു​ടി​യേ​റ്റ ന​യ​ങ്ങ​ളു​ടെ തി​ക്ത​ഫ​ല​മാ​ണി​ത് എ​ന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.∙

യൂ​റോ​പ്പി​ലാ​കെ പ​ട​രു​ന്ന വി​പ്ല​വ​ത്തീ; ജ​ർ​മ​നി​യും ഭീ​തി​യി​ൽ

ഫ്രാ​ന്‍​സി​ല്‍ ക​ത്തു​ന്ന ഈ ​തീ ഫ്രാ​ന്‍​സി​ന്‍റെ അ​തി​ര്‍​ത്തി​യി​ല്‍ അ​വ​സാ​നി​ക്കാ​ന്‍ പോ​കു​ന്നി​ല്ല. ഇ​റ്റ​ലി​യു​ടെ ഫാ​ഷ​ന്‍ ത​ല​സ്ഥാ​ന​മാ​യ മി​ലാ​നി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി അ​ര​ങ്ങേ​റി​യ അ​ക്ര​മ​ങ്ങ​ള്‍ ഇ​തി​ന്‍റെ വ്യ​ക്ത​മാ​യ തെ​ളി​വാ​ണ്. പ്ര​ധാ​ന​മ​ന്ത്രി ജോ​ര്‍​ജി​യ മെ​ലോ​ണി​യു​ടെ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ ‘നോ ​മെ​ലോ​ണി ഡേ’ (No Meloni Day) ​എ​ന്ന പേ​രി​ല്‍ ന​ട​ന്ന പ്ര​ക​ട​ന​ങ്ങ​ള്‍ അ​ക്ര​മാ​സ​ക്ത​മാ​വു​ക​യും നി​ര​വ​ധി പൊ​ലീ​സു​കാ​ര്‍​ക്ക് പ​രു​ക്കേ​ല്‍​ക്കു​ക​യും 160-ല​ധി​കം പേ​ര്‍ അ​റ​സ്റ്റി​ലാ​വു​ക​യും ചെ​യ്തു.

ബൊ​ലോ​ഗ്ന​യി​ലും ക​ന​ത്ത സം​ഘ​ര്‍​ഷ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടു.​ഈ അ​ക്ര​മ​ങ്ങ​ള്‍ ജ​ർ​മ​നി​യി​ലേ​ക്കും നെ​ത​ര്‍​ല​ന്‍​ഡ്സി​ലേ​ക്കും ബെ​ല്‍​ജി​യ​ത്തി​ലേ​ക്കും പ​ട​രാ​ന്‍ നി​മി​ഷ​ങ്ങ​ള്‍ മാ​ത്രം മ​തി​യാ​കും. ജ​ർ​മ​നി​യി​ലെ സ്കൂ​ളു​ക​ളി​ലും സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലും നി​ല​നി​ല്‍​ക്കു​ന്ന ചെ​റി​യ അ​സ്വ​സ്ഥ​ത​ക​ളെ​യും ഭ​വ​ന പ്ര​തി​സ​ന്ധി​യെ​യും മു​ത​ലെ​ടു​ത്ത് സ​മാ​ന​മാ​യ തെ​രു​വ് യു​ദ്ധ​ങ്ങ​ള്‍​ക്ക് തീ​കൊ​ളു​ത്താ​ന്‍ ഇ​വി​ടെ​യും ഗ്രൂ​പ്പു​ക​ള്‍ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു​ണ്ട്.

Latest News

Corehub Up