Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : StudentIssue

വിദ്യാർഥി പ്രശ്‍നത്തിൽ ബാർ കൗൺസിലിന് എന്തു കാര്യം: ചീഫ് ജസ്റ്റീസ്

ന്യൂ​ഡ​ൽ​ഹി: ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ ചീ​ഫ് ജ​സ്റ്റീ​സ് പ​ങ്കെ​ടു​ത്ത​തി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച ഹൈ​ദ​രാ​ബാ​ദ് നാ​ൽ​സാ​ർ യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് ലോ ​വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ൻ​റോ​ൾ​മെ​ന്‍റ് ത​ട​യാ​ൻ ശ്ര​മി​ച്ച ബാ​ർ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ (ബി​സി​ഐ) ചെ​യ​ർ​മാ​ൻ മ​ന​ൻ കു​മാ​ർ മി​ശ്ര​യ്ക്ക് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്തി​ന്‍റെ രൂ​ക്ഷ വി​മ​ർ​ശം.

വി​ഷ​യ​ത്തി​ൽ ബാ​ർ കൗ​ൺ​സി​ൽ അ​നാ​വ​ശ്യ​മാ​യി ഇ​ട​പെ​ടേ​ണ്ട എ​ന്നും സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് വ്യ​ക്ത​മാ​ക്കി. താ​നും വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ലു​ള്ള പ്ര​ശ്ന​മാ​ണ​തെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് പ​റ​ഞ്ഞു.

ബി​സി​ഐ ചെ​യ​ർ​മാ​ൻ മ​ന​ൻ കു​മാ​ർ പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റി​നെ​തി​രേ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പ​രി​ഗ​ണി​ച്ച​ത്.

ചെ​യ​ർ​മാ​ൻ മ​ന​ൻ കു​മാ​ർ മി​ശ്ര പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​ർ പി​ന്നീ​ട് പി​ൻ​വ​ലി​ച്ച​താ​യി ബി​സി​ഐ അ​ഭി​ഭാ​ഷ​ക രാ​ധി​ക ഗൗ​തം കോ​ട​തി​യെ അ​റി​യി​ച്ചെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ നാ​ൽ​സാ​ർ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ർ​പ്പി​ച്ച പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്ന് ബി​സി​ഐ​യോ മ​റ്റ് ബാ​ർ കൗ​ൺ​സി​ലു​ക​ളോ നാ​ൽ​സാ​റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കോ അ​ധ്യാ​പ​ക​ർ​ക്കോ എ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​​പ്പെ​ടു​വി​ച്ചു.

Latest News

Corehub Up