നെടുങ്കണ്ടം: ശുചിത്വമുള്ള നാടിനായി കൈകോർത്ത് സെന്റ് സേവ്യേഴ്സ് സ്കൂളിലെ വിദ്യാർഥികൾ. ചെമ്മണ്ണാർ ടൗണിലെ ബസ് സ്റ്റോപ്പ് പരിസരത്ത് സ്ഥാപിച്ചിട്ടുള്ള ബോട്ടിൽ ബൂത്തും പരിസരവുമാണ് വിദ്യാർഥികൾ ചേർന്ന് ശുചീകരിച്ചത്.
കാടുപിടിച്ചും പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ നിറഞ്ഞും കിടന്നിരുന്ന ബൂത്തിന്റെ പരിസരം വിദ്യാർഥികൾ വൃത്തിയാക്കി.
പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയരുതെന്നും പരിസ്ഥിതി സംരക്ഷിക്കണമെന്നും ആഹ്വാനം ചെയ്യുന്ന ബോധവത്കരണ ബോർഡുകളും സ്റ്റിക്കറുകളും വിദ്യാർഥികൾ സ്ഥാപിച്ചു.
വിദ്യാർഥികളായ ടോം ബിനോയി, എഡ്വിൻ കെ. ബിജു, ഡെന്നിസ് ഉമ്മൻ, നവീൻ രാജു, നെവിൻ ജോബി, അനന്തകൃഷ്ണൻ സുഭാഷ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.