ഇരിങ്ങാലക്കുട: ഒരു ഗോളിന് ഒരു മരം എന്ന ആശയവുമായി നിരവധി തൈനട്ട ക്രൈസ്റ്റ് കോളജിനൊപ്പം നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിദ്യാര്‍ഥികളും പങ്കുചേര്‍ന്നു.
2010 ഫുട്ബോള്‍ ലോകകപ്പ് മുതല്‍ ഓരോ ഗോളിനും ഒരു പ്ലാവിന്റെ തൈനട്ട് പ്ലാവച്ചന് എന്ന പേരു കിട്ടിയ ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പിലിനൊപ്പമാണ് നാഷണല്‍ സ്കൂളിലെ നൂറോളം എസ്പിസി വിദ്യാര്‍ഥികള്‍ മരത്തൈ നടാന്‍ മുന്നില്‍വന്നത്.
എസ്പിസി പദ്ധതിയുടെ പതിനേഴാം ബാച്ച് സെലക്ഷന് നടപടിയുടെ ഭാഗമായി ക്രൈസ്റ്റ് കോളജ് മൈതാനത്ത് നടന്ന ഫിസിക്കല്‍ ടെസ്റ്റിന്റെ ഉദ്ഘാടനം പ്ലാവിന്‍തൈ കൈമാറിക്കൊണ്ട് ഫാ. ജോയ് പീണിക്കപ്പറമ്പില്‍ നിര്‍വഹിച്ചു. നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഡെ.ഹെഡ്മാസ്റ്റര് കെ.വി. സുശീല്‍ അധ്യക്ഷതവഹിച്ചു. എം.സി. ബിജു, ഉദ്യോഗസ്ഥനായ പ്രദോഷ്, സിപിഒ ശ്രീകൃഷ്ണന് നമ്പൂതിരി, ആതിര ഉണ്ണികൃഷ്ണന് സന്നിഹിതരായി.