Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Students Talk

Kasaragod

പ​ഞ്ചാ​രി​മേ​ള​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ

അ​ട്ടേ​ങ്ങാ​നം: ബേ​ളൂ​ർ ഗ​വ. യു​പി സ്കൂ​ളി​ലെ ടാ​ല​ന്‍റ് ലാ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ചെ​ണ്ട​മേ​ളം അ​ഭ്യ​സി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ര​ങ്ങേ​റ്റം ബേ​ളൂ​ർ ശി​വ​ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു. വാ​ദ്യ​ക​ലാ​കാ​ര​ൻ ഉ​പ്പി​ലി​ക്കൈ മ​ണി​ക​ണ്ഠ മാ​രാ​രു​ടെ കീ​ഴി​ൽ മേ​ളം അ​ഭ്യ​സി​ക്കു​ന്ന എ​ൻ. ദേ​വ​ന​ന്ദ്, അ​ഭി​ഷേ​ക്, അ​ർ​ഷി​ത് അ​ഭി​ലാ​ഷ്, ഗൗ​രി​ഷ്, മൃ​ജു​ൽ രാ​ജ് രാം​ച​ര​ൺ തേ​ജ്, സാ​രം​ഗ്, ലോ​ഹി​ത്ത്, കൃ​ഷ്ണ​ദേ​വ്, ദേ​വ​ന​ന്ദ്, ആ​ദി​നാ​ഥ്, ശ്രീ​ദേ​വ്, അ​ഭ​യ് ദേ​വ്, യ​ദു​ന​ന്ദ് എ​ന്നി​വ​രാ​ണ് പ​ഞ്ചാ​രി മേ​ള​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

മു​തി​ർ​ന്ന വാ​ദ്യ​ക​ലാ​കാ​ര​ന്മാ​രും പ​ക്ക​മേ​ള​ത്തി​ൽ അ​ണി​നി​ര​ന്നു. പ​ഞ്ചാ​രി​യി​ൽ അ​ഞ്ച് കാ​ല​ങ്ങ​ൾ കൊ​ട്ടി​ക്ക​യ​റി​യ കു​ട്ടി​ക​ളു​ടെ മേ​ളാ​വ​ത​ര​ണം ശ്ര​ദ്ധേ​യ​മാ​യി. ക്ഷേ​ത്ര​ക​മ്മി​റ്റി​യു​ടെ​യും സ്കൂ​ളി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ണി​ക​ണ്ഠ മാ​രാ​രെ പൊ​ന്നാ​ട​യ​ണി​യി​ച്ച് സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി. കു​ട്ടി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ന്നു. മു​ഖ്യാ​ധ്യാ​പ​ക​ൻ എം. ​ര​മേ​ശ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഹ​രീ​ഷ് കു​മാ​ർ, ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് കെ. ​ത​മ്പാ​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി പി. ​അ​ശോ​ക​ൻ, പ്ര​തീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up