ഇരിട്ടി: കുന്നോത്ത് സെന്റ് തോമസ് ഫൊറോന ഇടവകയിൽ നിന്ന് എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നതവിജയം നേടിയവരേയും കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് സ്റ്റാററിസ്റ്റിക്സിൽ ഒന്നാം റാങ്ക് നേടിയ പാലക്കുന്നേൽ ജനീന തോമസിനേയും കുന്നോത്ത് യൂണിറ്റ് എകെസിസിയുടെ നേതൃത്വത്തിൽ പുരസ്കാരങ്ങൾ നല്കി അനുമോദിച്ചു. ഫൊറാന വികാരി ഫാ. സെബാസ്റ്റ്യൻ മൂക്കിലിക്കാട്ട് യോഗം ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് എൻ.വി. ജോസഫ് അധ്യക്ഷത വഹിച്ചു. ഇടവക കോ-ഓർഡിനേറ്റർ ബെന്നി പുതിയാംമ്പുറം, ടി.സി. വർക്കി തുരുത്തിമറ്റം, സി.ടി. മാത്യു, ബിനോയ് തോമസ്, സിസ്റ്റർ സോണിയ എഫ്സിസി, ജീന കെ. മാത്യു, രഞ്ജന തോമസ്. മിനി മംഗലത്തിൽ, സോളി പുതിയാംമ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.