Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : StudySuggests

കാട്ടാന ആക്രമണം തടയാൻ എഐ ഉപയോഗിക്കണമെന്നു പഠനം

കോ‌​​​ട്ട​​​യം: കാ​​​ട്ടാ​​​ന​​​ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണം ത​​​ട​​​യാ​​​ൻ നി​​​ർ​​​മി​​​ത ബു​​​ദ്ധി (എ​​​ഐ) അ​​​ധി​​​ഷ്ഠി​​​ത മു​​​ന്ന​​​റി​​​യി​​​പ്പ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ കാ​​​ര‍്യ​​​ക്ഷ​​​മ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് വൈ​​​ല്‍ഡ് ലൈ​​​ഫ് ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ​​​യും കേ​​​ന്ദ്ര​​​വ​​​നം പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ​​​യും സം​​​യു​​​ക്ത പ​​​ഠ​​​ന റി​​​പ്പോ​​​ര്‍ട്ട്.

വാ​​​ള​​​യാ​​​ര്‍-​​​മ​​​ധു​​​ക്ക​​​ര റെ​​​യി​​​ല്‍വേ ലൈ​​​നി​​​ലെ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യ എ​​​ഐ നി​​​രീ​​​ക്ഷ​​​ണ മാ​​​തൃ​​​ക കൂ​​​ടു​​​ത​​​ല്‍ ട്രെ​​​യി​​​ന്‍ പാ​​​ത​​​ക​​​ളി​​​ലേ​​​ക്കും മ​​​ണ്ണാ​​​ര്‍ക്കാ​​​ട്, മൂ​​​ന്നാ​​​ര്‍, നി​​​ല​​​മ്പൂ​​​ര്‍ തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കും വ്യാ​​​പി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു.

2008 മു​​​ത​​​ല്‍ 2025 വ​​​രെ​​​യു​​​ള്ള 18 വ​​​ര്‍ഷ​​​ത്തെ ക​​​ണ​​​ക്കു​​​ക​​​ള്‍ വി​​​ശ​​​ക​​​ല​​​നം ചെ​​​യ്തു​​​കൊ​​​ണ്ട് കേ​​​ന്ദ്ര പ​​​രി​​​സ്ഥി​​​തി, വ​​​നം, കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന് കീ​​​ഴി​​​ലു​​​ള്ള പ്രോ​​​ജ​​​ക്ട് എ​​​ലി​​​ഫ​​​ന്‍റ് വി​​​ഭാ​​​ഗ​​​വും ഡെ​​​റാ​​​ഡൂ​​​ണി​​​ലെ വൈ​​​ല്‍ഡ് ലൈ​​​ഫ് ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇ​​​ന്ത്യ​​​യും ചേ​​​ര്‍ന്നാ​​​ണ് പ​​​ഠ​​​നം ന​​​ട​​​ത്തി​​​യ​​​ത്.

ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ഹാ​​​ങ്ങിം​​​ഗ് സോ​​​ളാ​​​ർ ഫെ​​​ൻ​​​സിംഗ്, റെ​​​യി​​​ൽ​​​വേ പാ​​​ള​​​ങ്ങ​​​ൾ കൊ​​​ണ്ടു​​​ള്ള ബാ​​​രി​​​ക്കേ​​​ഡു​​​ക​​​ൾ എ​​​ന്നി​​​വ സ​​​ജ്ജ​​​മാ​​​ക്കു​​​ക.

വ​​​ന​​​ത്തി​​​നു​​​ള്ളി​​​ൽ കു​​​ള​​​ങ്ങ​​​ളും ത​​​ട​​​യ​​​ണ​​​ക​​​ളും നി​​​ർ​​​മി​​​ച്ച് സ്വാ​​​ഭാ​​​വി​​​ക തീ​​​റ്റ​​​പ്പു​​​ല്ല് വ​​​ച്ചു​​​പി​​​ടി​​​പ്പി​​​ച്ച് കാ​​​ടി​​​നു​​​ള്ളി​​​ൽ​​​ത​​​ന്നെ ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ക, റേ​​​ഡി​​​യോ കോ​​​ള​​​റിം​​​ഗും ജി​​​യോ-​​​ഫെ​​​ന്‍സിം​​​ഗും കാ​​​ര‍്യ​​​ക്ഷ​​​മ​​​മാ​​​ക്കു​​​ക, ആ​​​ന​​​ത്താ​​​ര​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്കു​​​ക, ദ്രു​​​ത​​​ക​​​ര്‍മസേ​​​ന​​​യു​​​ടെ കാ​​​ര്യ​​​ക്ഷ​​​മ​​​ത വ​​​ര്‍ധി​​​പ്പി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും പ​​​ഠ​​​ന​​​റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്.2008 മു​​​ത​​​ല്‍ 2025 വ​​​രെ​​​യു​​​ള്ള സാ​​​റ്റ​​​ലൈ​​​റ്റ് ഡാ​​​റ്റ പ​​​രി​​​ശോ​​​ധി​​​ച്ച​​​തി​​​ല്‍ വ​​​ലി​​​യ വ​​​ന​​​മേ​​​ഖ​​​ല​​​ക​​​ള്‍ ചു​​​രു​​​ങ്ങു​​​ക​​​യും കാ​​​ടു​​​ക​​​ള്‍ തു​​​രു​​​ത്തു​​​ക​​​ളാ​​​യി വി​​​ഭ​​​ജി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്ത​​​താ​​​യും വ​​​നാ​​​തി​​​ര്‍ത്തി​​​ക​​​ളി​​​ലെ തോ​​​ട്ട​​​ങ്ങ​​​ളും കൃ​​​ഷി​​​യും കാ​​​ട്ടാ​​​ന​​​ക​​​ളെ കാ​​​ടി​​​റ​​​ങ്ങാ​​​ന്‍ പ്രേ​​​രി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്നും റി​​​പ്പോ​​​ര്‍ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു.

2008 മു​​​ത​​​ല്‍ 2025 വ​​​രെ 1,781 കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണ​​​സം​​​ഭ​​​വ​​​ങ്ങ​​​ളാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലു​​​ണ്ടാ​​​യ​​​ത്. 581 പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും 1,200 പേ​​​ര്‍ക്ക് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. കൂ​​​ടു​​​ത​​​ല്‍ പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റ​​​ത് കോ​​​ത​​​മം​​​ഗ​​​ലം ഡി​​​വി​​​ഷ​​​നി​​​ലാ​​​ണ്-164. മ​​​റ​​​യൂ​​​ര്‍-102, പെ​​​രി​​​യാ​​​ര്‍ ഈ​​​സ്റ്റ്-64, നി​​​ല​​​മ്പൂ​​​ര്‍ നോ​​​ര്‍ത്ത്-63 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് പ​​​രി​​​ക്കേ​​​റ്റ​​​വ​​​രു​​​ടെ എ​​​ണ്ണം.

കൂ​​​ടു​​​ത​​​ല്‍ ആ​​​ക്ര​​​മ​​​ണങ്ങൾ റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്യപ്പെട്ട വി​​​ല്ലേ​​​ജു​​​ക​​​ള്‍:

ഇ​​​ടു​​​ക്കി ക​​​ണ്ണ​​​ന്‍ ദേ​​​വ​​​ന്‍ ഹി​​​ല്‍സ്-119, തൃ​​​ശൂ​​​ര്‍ പ​​​രി​​​യാ​​​രം-94, പ​​​ത്ത​​​നം​​​തി​​​ട്ട ചി​​​റ്റാ​​​ര്‍-73, എ​​​റ​​​ണാ​​​കു​​​ളം കു​​​ട്ട​​​മ്പു​​​ഴ-69, ഇ​​​ടു​​​ക്കി മ്ലാ​​​പ്പാ​​​റ- 61.695 കാ​​​ട്ടാ​​​ന​​​ക​​​ളാ​​​ണ് ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ ച​​​രി​​​ഞ്ഞ​​​ത്. ഇ​​​തി​​​ല്‍ 469 എ​​​ണ്ണം സ്വാ​​​ഭാ​​​വി​​​ക കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ലാ​​​ണ്.

226 കാ​​​ട്ടാ​​​ന​​​ക​​​ള്‍ മ​​​നു​​​ഷ്യ​​​രു​​​ടെ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ള്‍ മൂ​​​ലം കൊ​​​ല്ല​​​പ്പെ​​​ട്ടു. വൈ​​​ദ്യു​​​താ​​​ഘാ​​​ത​​​മേ​​​റ്റ് 154 ആ​​​ന​​​ക​​​ള്‍ ച​​​രി​​​ഞ്ഞു. ട്രെ​​​യി​​​ന്‍ ത​​​ട്ട​​​ല്‍-17, വാ​​​ഹ​​​നാ​​​പ​​​ക​​​ടം-16, പ​​​ന്നി​​​പ്പ​​​ട​​​ക്കം-​​​സ്‌​​​ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ള്‍-12, പ്ര​​​തി​​​കാ​​​ര​​​പ​​​ര​​​മാ​​​യി കൊ​​​ന്ന​​​ത്-11, വേ​​​ട്ട​​​യാ​​​ട​​​ല്‍-​​​ഏ​​​ഴ്‌, വി​​​ഷ​​​ബാ​​​ധ-​​​അ​​​ഞ്ച്, കെ​​​ണി​​​ക​​​ള്‍-​​​നാ​​​ല് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ആ​​​ന​​​ക​​​ളു​​​ടെ മ​​​ര​​​ണ​​​കാ​​​ര​​​ണം. ആ​​​ന​​​ക​​​ളു​​​ടെ മ​​​ര​​​ണം കൂ​​​ടു​​​ത​​​ല്‍ നി​​​ല​​​മ്പൂ​​​ര്‍ നോ​​​ര്‍ത്ത്, നി​​​ല​​​മ്പൂ​​​ര്‍ സൗ​​​ത്ത്, മ​​​ണ്ണാ​​​ര്‍ക്കാ​​​ട്, മൂ​​​ന്നാ​​​ര്‍, മാ​​​ങ്കു​​​ളം ഡി​​​വി​​​ഷ​​​നു​​​ക​​​ളി​​​ലാ​​​ണ്.

Latest News

Corehub Up