തൃശൂർ: സിഎംആർഎൽ-എക്സാലോജിക് മാസപ്പടിക്കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവ് പഠിച്ചശേഷം നടപടിയെടുക്കുമെന്ന് റവന്യൂമന്ത്രി എ.പി. അനിൽകുമാർ.
കോടതിവിധിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും സർക്കാരിനു മുൻവിധിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇഡി കേസ് അന്വേഷിക്കാൻ ആവശ്യപ്പെട്ടശേഷം സർക്കാർ മുൻവിധിയോടെ ഇടപെട്ടിട്ടില്ല. നിലവിലെ സാഹചര്യത്തിലും സമാനമായ സമീപനം തന്നെയാകും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.