Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Subhashini

ന​മ്മു​ടെ കു​ഞ്ഞി​നെ​ക്കു​റി​ച്ചു​ള്ള സ്വ​പ്നം, യാ​ത്ര​ക​ൾ, എ​ന്തി​നാ​ണ് എ​ന്നെ വി​ട്ടു​പോ​യ​ത്: കു​റി​പ്പു​മാ​യി സു​ഭാ​ഷി​ണി​യു​ടെ ഭ​ർ​ത്താ​വ്  

ന​ടി സു​ഭാ​ഷി​ണി​യു​ടെ വി​യോ​ഗ​ത്തി​ൽ വൈ​കാ​രി​ക കു​റി​പ്പു​മാ​യി ന​ടി​യു​ടെ ഭ​ർ​ത്താ​വ് ബി​ബി​ൻ ച​ന്ദ്ര. നീ ​ഇ​നി​യി​ല്ലെ​ന്ന് വി​ശ്വ​സി​ക്കാ​നാ​കു​ന്നി​ല്ലെ​ന്നും എ​ന്തി​നാ​ണ് എ​ന്നെ വി​ട്ടു പോ​യ​തെ​ന്നും ബി​ബി​ൻ ചോ​ദി​ക്കു​ന്നു.

''എ​ന്‍റെ സ്നേ​ഹം, എ​ന്‍റെ ബൊ​ബ്ബ, നി​ന്നെ​പ്പോ​ലെ മ​റ്റാ​രും എ​നി​ക്ക് ഇ​ത്ര​യും സ്നേ​ഹം ന​ൽ​കി​യി​ട്ടി​ല്ല. നി​ന്നെ​യ​ല്ലാ​തെ മ​റ്റാ​രെ​യും ഞാ​ൻ ഇ​ത്ര​മേ​ൽ സ്നേ​ഹി​ച്ചി​ട്ടു​മി​ല്ല. ‌‌‌

നീ ​ഇ​നി​യി​ല്ലെ​ന്ന് വി​ശ്വ​സി​ക്കാ​ൻ എ​നി​ക്ക് ക​ഴി​യു​ന്നി​ല്ല. നീ ​എ​ന്‍റെ ഓ​ർ​മ​ക​ളി​ൽ ജീ​വി​ക്കു​ന്നു. എ​ല്ലാ​യി​ട​ത്തും ഞാ​ൻ നി​ന്‍റെ സാ​ന്നി​ധ്യം അ​നു​ഭ​വി​ക്കു​ന്നു.. എ​ന്തി​നാ​ണ് എ​ന്നെ വി​ട്ടു​പോ​യ​ത്?"

നി​ന്‍റെ ജ​ന്മ​ദി​നം, ന​മ്മു​ടെ വി​വാ​ഹ വാ​ർ​ഷി​കം ഞാ​ൻ ആ​ഘോ​ഷി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചു. ഒ​രു​മി​ച്ച് യാ​ത്ര ചെ​യ്യാ​ൻ, ന​മ്മു​ടെ കു​ഞ്ഞി​നെ​ക്കു​റി​ച്ചു​ള്ള സ്വ​പ്നം, പു​തി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ, എ​ല്ലാ ആ​ഴ്ച​യും ഡ്രൈ​വിം​ഗ്, ഒ​രു​മി​ച്ചു​ള്ള പാ​ച​കം... ഇ​നി​യും ധാ​രാ​ളം ഓ​ർ​മ​ക​ൾ ഉ​ണ്ടാ​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ച്ചു, ബി​ബി​ൻ കു​റി​ച്ചു. ബി​ബി​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട് നി​ല​വി​ൽ പ്രൈ​വ​റ്റ് ആ​ണ്.

ഏ​പ്രി​ൽ ആ​റി​ന് ചെ​ന്നൈ​യി​ലെ സ്വ​ന്തം വീ​ട്ടി​ലാ​ണ് സു​ഭാ​ഷി​ണി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശ്രീ​ല​ങ്ക​യി​ൽ ജ​നി​ച്ച സാ​സ്വി ബാ​ല​യെ​ന്ന സു​ഭാ​ഷി​ണി 2012-ൽ ​അ​വ​ൻ എ​ന്ന ത​മി​ഴ് സി​നി​മ​യി​ലൂ​ടെ​യാ​ണ് അ​ഭി​ന​യ​രം​ഗ​ത്തെ​ത്തു​ന്ന​ത്.

പി​ന്നീ​ട് ഒ​ട്ടേ​റെ ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളി​ലും ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ളി​ലും ചെ​റി​യ​വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു. സ​ൺ ടി.​വി.​യി​ലെ ക​യ​ൽ എ​ന്ന ജ​ന​പ്രി​യ​പ​ര​മ്പ​ര​യി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധേ​യ​യാ​വു​ന്ന​ത്. ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ ബി​പി​ൻ ച​ന്ദ്ര​യു​മാ​യി ര​ണ്ടു​വ​ർ​ഷം മു​ൻ​പ് വ​യ​നാ​ട്ടി​ൽ​വെ​ച്ചാ​യി​രു​ന്നു വി​വാ​ഹം.

ഞാ​യ​റാ​ഴ്ച രാ​ത്രി ഭ​ർ​ത്താ​വി​നെ വീ​ഡി​യോ കോ​ൾ ചെ​യ്യു​ന്ന​തി​നി​ടെ കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ‌വ​ഴ​ക്കു​ണ്ടാ​യെ​ന്നും ഇ​തേ​ത്തു​ട​ർ​ന്ന് സു​ഭാ​ഷി​ണി തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

സു​ഭാ​ഷി​ണി മ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വീ​ഡി​യോ കോ​ളി​ൽ ക​ണ്ട ഭ​ർ​ത്താ​വ് ഉ​ട​ൻ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ വി​വ​ര​മ​റി​യി​ച്ചു. സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ പോ​രൂ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും പോ​ലീ​സ് എ​ത്തു​മ്പോ​ഴേ​ക്കും സു​ഭാ​ഷി​ണി മ​രി​ച്ചി​രു​ന്നു.

Latest News

Corehub Up