Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Subjected

പ്രതിഷേധങ്ങൾക്കിടെ വിദ്യാർഥികൾക്ക് ക്രൂരമായ മർദനമേറ്റെന്ന് രാഹുൽ ​ഗാന്ധി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ർ ​ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ പൊ​ലി​സ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു​വെ​ന്ന് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ​ഗാ​ന്ധി.

പൊ​ലി​സ് അ​തി​ക്ര​മ​ങ്ങ​ൾ നേ​രി​ട്ടതായി ആ​രോ​പി​ച്ച വി​ദ്യാ​ർ​ഥി നേ​താ​ക്ക​ളു​മാ​യി മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട രാ​ഹു​ൽ, വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു​മെ​തി​രേയു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും കു​റ്റ​പ്പെ​ടു​ത്തി.

എ​ൻ​എ​സ്‌യു​ഐ​യു​ടെ ഒ​രു വ​നി​താ പ്ര​വ​ർ​ത്ത​ക​യെ ഡ​ൽ​ഹി പൊ​ലി​സ് ക​സ്റ്റ​ഡി ബ​സി​ൽ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഹു​ൽ മാ​ധ്യ​മ​ങ്ങ​ളെ കണ്ടത്.

ഈ ​ദൃ​ശ്യ​ങ്ങ​ളി​ൽ മ​ർ​ദ​നം നേ​രി​ടു​ന്ന വ​നി​താ പ്ര​വ​ർ​ത്ത​ക, എ​ൻ​എ​സ് യു​ഐ അ​ധ്യ​ക്ഷ​ൻ വി​നോ​ദ് ജാ​ഖ​ർ, മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​തി​ര, അ​ർ​ജു​ൻ തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പ​മാ​യി​രു​ന്നു രാ​ഹു​ൽ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​ത്. എ​ൻ​എ​സ് യു​ഐ പ്ര​വ​ർ​ത്ത​ക​യും ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ലാ വി​ദ്യാ​ർ​ഥി​യു​മാ​യ ആ​തി​ര​യു​ടെ ഒ​രു ചെ​വി​യുടെ കേ​ൾ​വി പൊ​ലി​സ് മ​ർ​ദ​നം മൂ​ലം ന​ഷ്‌​ട​മാ​യെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധ​ക്കാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ബ​സി​ൽ വ​നി​താ പൊ​ലി​സു​കാ​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ബ​സി​നു​ള്ളി​ൽ​വ​ച്ച് പൊ​ലി​സ് ത​ന്നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു​വെ​ന്നും ആ​തി​ര മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. സ​മ​ര​ക്കാ​രും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​വ​രും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും അ​ഭി​ഭാ​ഷ​ക​രും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രും അ​ട​ങ്ങു​ന്ന സം​ഘ​ത്തോ​ടൊ​പ്പം ത​ന്നെ രാ​ജീ​വ് ചൗ​ക്കി​ൽ​നി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്നും ത​ങ്ങ​ളു​ടെ ഫോ​ണു​ക​ൾ പി​ടി​ച്ചു​വാ​ങ്ങി​യെ​ന്നും അ​ർ​ജു​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

വെ​റു​പ്പി​ന് ഞ​ങ്ങ​ളു​ടെ ഉ​ത്ത​രം സ്നേ​ഹ​മാ​യി​രി​ക്കു​മെ​ന്ന് ഒ​രു പ്ര​തി​ഷേ​ധ​ക്കാ​ര​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ ഓ​ട​ക്കു​ഴ​ൽ​കൊ​ണ്ട് “വൈ​ഷ്ണ​വ ജ​ന​തോ’’ വാ​യി​ച്ചു പ്ര​തി​ക​രി​ച്ചു. എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളോ​ടും വീ​ഡി​യോ റി​ക്കാ​ർ​ഡു​ക​ൾ സൂ​ക്ഷി​ക്കാ​നും ആ ​തെ​ളി​വു​ക​ൾ ത​ങ്ങ​ൾ​ക്ക് അ​യ​യ്ക്കാ​നും താ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ശി​ക്ഷി​ക്ക​പ്പെ​ടേ​ണ്ട എ​ല്ലാ​വ​രും ശി​ക്ഷി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​മെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up