Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Submarine

ഇ​ന്ത്യ​യു​ടെ ക​രു​ത്ത് ക​ട​ലി​ലും കു​തി​ക്കു​ന്നു; ആ​ണ​വാ​യു​ധ വാ​ഹ​ക ശേ​ഷി​യു​ള്ള സ​ബ്മ​റൈ​ൻ 'ഐ​എ​ൻ​എ​സ് അ​രി​ധ​മാ​ൻ' ക​മ്മീ​ഷ​ൻ ചെ​യ്തു

വി​ശാ​ഖ​പ​ട്ട​ണം: ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ ക​രു​ത്ത് വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ട് ര​ണ്ടാ​മ​ത്തെ ആ​ണ​വാ​യു​ധ വാ​ഹ​ക ശേ​ഷി​യു​ള്ള അ​ന്ത​ർ​വാ​ഹി​നി ഐ​എ​ൻ​എ​സ് അ​രി​ധ​മാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി ക​മ്മീ​ഷ​ൻ ചെ​യ്തു. വി​ശാ​ഖ​പ​ട്ട​ണ​ത്തെ ക​പ്പ​ൽ നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു ക​മ്മീ​ഷ​നിം​ഗ്.
ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച അ​രി​ഹ​ന്ത് ക്ലാ​സി​ലെ ര​ണ്ടാ​മ​ത്തെ അ​ന്ത​ർ​വാ​ഹി​നി​യാ​ണി​ത്. 2016-ൽ ​ക​മ്മീ​ഷ​ൻ ചെ​യ്ത ഐ​എ​ൻ​എ​സ് അ​രി​ഹ​ന്തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ക​രു​ത്തു​ള്ള​താ​ണ് ഐ​എ​ൻ​എ​സ് അ​രി​ധ​മാ​ൻ.

കെ-15, ​കെ-4 എ​ന്നീ മി​സൈ​ലു​ക​ൾ വ​ഹി​ക്കാ​ൻ ഈ ​അ​ന്ത​ർ​വാ​ഹി​നി​ക്ക് ശേ​ഷി​യു​ണ്ട്. ശ​ത്രു​രാ​ജ്യ​ങ്ങ​ളു​ടെ റ​ഡാ​റു​ക​ളി​ൽ പെ​ടാ​തെ ആ​ഴ്ച​ക​ളോ​ളം ക​ട​ലി​ന​ടി​യി​ൽ ക​ഴി​യാ​ൻ ഇ​തി​ന് സാ​ധി​ക്കും. ക​ര​യി​ൽ നി​ന്നും ആ​കാ​ശ​ത്ത് നി​ന്നും ക​ട​ലി​ൽ നി​ന്നും ആ​ണ​വാ​യു​ധ​ങ്ങ​ൾ തൊ​ടു​ത്തു​വി​ടാ​നു​ള്ള ഇ​ന്ത്യ​യു​ടെ ശേ​ഷി ഇ​തോ​ടെ കൂ​ടു​ത​ൽ ശ​ക്ത​മാ​യി. ചൈ​ന​യു​ടെ​യും പാ​കി​സ്ഥാ​ന്‍റെ​യും ഭീ​ഷ​ണി​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ഇ​ത് ഇ​ന്ത്യ​യെ സ​ഹാ​യി​ക്കും.

അ​ഡ്വാ​ൻ​സ്ഡ് ടെ​ക്നോ​ള​ജി വെ​സ​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ത് വി​ക​സി​പ്പി​ച്ച​ത്. ഏ​ക​ദേ​ശം 6,000 ട​ൺ ഭാ​ര​മു​ള്ള ഈ ​അ​ന്ത​ർ​വാ​ഹി​നി​യി​ൽ 83 മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള പ്ര​ഷ​റൈ​സ്ഡ് വാ​ട്ട​ർ റി​യാ​ക്ട​റാ​ണ് ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ സ​മു​ദ്ര സു​ര​ക്ഷ​യി​ൽ വ​ലി​യൊ​രു നാ​ഴി​ക​ക്ക​ല്ലാ​യാ​ണ് ഐ​എ​ൻ​എ​സ് അ​രി​ധ​മാ​ന്‍റെ വ​ര​വി​നെ പ്ര​തി​രോ​ധ വി​ദ​ഗ്ധ​ർ കാ​ണു​ന്ന​ത്. അ​ടു​ത്ത ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള കൂ​ടു​ത​ൽ അ​ന്ത​ർ​വാ​ഹി​നി​ക​ൾ നാ​വി​ക​സേ​ന​യു​ടെ ഭാ​ഗ​മാ​കും.

 

 

Latest News

Corehub Up