Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Submits

അ​​ടു​​ത്ത എം​​ഡി, സി​​ഇ​​ഒ പ​​ദ​​വി​​: ര​​ണ്ടു പേ​​രു​​ക​​ൾ ആ​​ർ​​ബി​​ഐ​​ക്കു കൈ​​മാ​​റി എ​​ച്ച്ഡി​​എ​​ഫ്സി ബാങ്ക്

മും​​ബൈ: എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്കി​​ന്‍റെ ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡ് അം​​ഗീ​​ക​​രി​​ച്ച മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ, ചീ​​ഫ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഓ​​ഫീ​​സ​​ർ ത​​സ്തി​​ക​​യി​​ലേ​​ക്ക് മു​​ൻ​​ഗ​​ണ​​നാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ര​​ണ്ട് സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ പേ​​രു​​ക​​ളും അ​​വ​​രു​​ടെ പ്ര​​തി​​ഫ​​ല നി​​ർ​​ദേ​​ശ​​വും റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ അം​​ഗീ​​കാ​​ര​​ത്തി​​നാ​​യി അ​​യ​​ച്ചു.

മൂ​​ന്ന് വ​​ർ​​ഷ​​ത്തെ കാ​​ലാ​​വ​​ധി​​യി​​ലേ​​ക്കാ​​യി​​രി​​ക്കും പു​​തി​​യ എം​​ഡി​​യെ​​യും സി​​ഇ​​ഒ​​യെ​​യും നി​​യ​​മി​​ക്കു​​ക. നി​​ല​​വി​​ലെ എം​​ഡി​​യും സി​​ഇ​​ഒ​​യു​​മാ​​യ ശ​​ശി​​ധ​​ർ ജ​​ഗ​​ദീ​​ശ​​ൻ മ​​റ്റൊ​​രു കാ​​ലാ​​വ​​ധി കൂ​​ടി തു​​ട​​രാ​​ൻ താ​​ത്പ​​ര്യ​​മി​​ല്ലെ​​ന്ന് അ​​റി​​യി​​ച്ച​​തി​​നെത്തു​​ട​​ർ​​ന്നാ​​ണ് ഈ ​​ന​​ട​​പ​​ടി. ഒ​​ക്ടോ​​ബ​​ർ 26ന് ​​ഇ​​ദ്ദേ​​ഹം വി​​ര​​മി​​ക്കും.

ഇ​​തോ​​ടൊ​​പ്പം, വി. ​​ശ്രീ​​നി​​വാ​​സ രം​​ഗ​​നെ 2026 ന​​വം​​ബ​​ർ 23 മു​​ത​​ൽ 2027 ന​​വം​​ബ​​ർ 22 വ​​രെ​​യു​​ള്ള ഒ​​രു വ​​ർ​​ഷ​​ത്തേ​​ക്ക് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ പ​​ദ​​വി​​യു​​ള്ള ഹോ​​ൾ-​​ടൈം ഡ​​യ​​റ​​ക്ട​​റാ​​യി പു​​ന​​ർ​​നി​​യ​​മി​​ക്കു​​ന്ന​​തി​​നും ബോ​​ർ​​ഡ് അം​​ഗീ​​കാ​​രം ന​​ൽ​​കി. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പ്ര​​തി​​ഫ​​ല​​ത്തി​​നും അം​​ഗീ​​കാ​​രം ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.

ജി​​മ്മി ടാ​​റ്റ​​യെ ആ​​ർ​​ബി​​ഐ​​യു​​ടെ അം​​ഗീ​​കാ​​രം ല​​ഭി​​ക്കു​​ന്ന തീ​​യ​​തി മു​​ത​​ലോ അ​​ല്ലെ​​ങ്കി​​ൽ സെ​​ൻ​​ട്ര​​ൽ ബാ​​ങ്ക് നി​​ർ​​ദേ​​ശി​​ക്കു​​ന്ന തീ​​യ​​തി മു​​ത​​ലോ പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രു​​ന്ന രീ​​തി​​യി​​ൽ മൂ​​ന്ന് വ​​ർ​​ഷ​​ത്തേ​​ക്ക് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ പ​​ദ​​വി​​യു​​ള്ള ഹോ​​ൾ-​​ടൈം ഡ​​യ​​റ​​ക്ട​​റാ​​യി നി​​യ​​മി​​ക്കു​​ന്ന​​തി​​നും ബോ​​ർ​​ഡ് അ​​നു​​മ​​തി ന​​ൽ​​കി.

Latest News

Corehub Up