കൊച്ചി: മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ലിമിറ്റഡിന്റെ പുതിയ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി ജി.ഡി. മനോജ് പസംഘയെ നിയമിച്ചു.
2025 ഒക്ടോബറിലാണ് മനോജ് പസംഘ ആശിര്‍വാദില്‍ കോ സിഇഒ ആയി ചേര്‍ന്നത്. പോര്‍ട്ട്ഫോളിയോ ഗുണനിലവാരം ശക്തിപ്പെടുത്തുക, ഭരണനിര്‍വഹണവും നിയമപാലനവും ഉറപ്പാക്കുക, സുസ്ഥിരമായ വളര്‍ച്ച കൈവരിക്കുക എന്നിവയ്ക്കാണു പുതിയ നിയമനത്തിലൂടെ മുന്‍ഗണന നല്‍കുന്നതെന്ന് കമ്പനി അറിയിച്ചു.