Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SuburbanJails

ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍ കൊ​ടും​കു​റ്റ​വാ​ളി​ക​ളെ പു​റംജ​യി​ലു​ക​ളി​ലേ​ക്കു മാ​റ്റുന്നു‍

ന്യൂ​​​​ഡ​​​​ല്‍​ഹി: രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തെ ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ല്‍ ക​​​​ഴി​​​​യു​​​​ന്ന കൊ​​​​ടും​​​​കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളെ മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ലേ​​​​ക്കു മാ​​​​റ്റാ​​​​ന്‍ ഡ​​​​ല്‍​ഹി സ​​​​ര്‍​ക്കാ​​​​ര്‍ പ​​​​ദ്ധ​​​​തി ത​​​​യാ​​​​റാ​​​​ക്കു​​​​ന്നു.

ജ​​​​യി​​​​ലു​​​​ക​​​​ള്‍​ക്കു​​​​ള്ളി​​​​ല്‍നി​​​​ന്ന് ആ​​​​സൂ​​​​ത്ര​​​​ണം ചെ​​​​യ്യു​​​​ന്ന ഗു​​​​ണ്ടാ​​​​ സം​​​​ഘ​​​​ങ്ങ​​​​ളു​​​​ടെ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലു​​​​ക​​​​ളും ക്രി​​​​മി​​​​ന​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളും ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നാ​​​​യി ഏ​​​​റ്റ​​​​വും അ​​​​പ​​​​ക​​​​ട​​​​കാ​​​​രി​​​​ക​​​​ളാ​​​​യ വി​​​​ചാ​​​​ര​​​​ണ​​​​ത്ത​​​​ട​​​​വു​​​​കാ​​​​രെ (ഗു​​​​ണ്ടാ​​​​സം​​​​ഘാം​​​​ഗ​​​​ങ്ങ​​​​ളും സം​​​​ഘ​​​​ടി​​​​ത കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ല്‍ സം​​​​ശ​​​​യി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രും ഉ​​​​ള്‍​പ്പ​​​​ടെ) മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ലേ​​​​ക്കു മാ​​​​റ്റു​​​​ന്ന​​​​തി​​​​നു​​​​ള്ള നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ സം​​​​വി​​​​ധാ​​​​നം ന​​​​ട​​​​പ്പാ​​​​ക്കാ​​​​നാ​​​​ണ് ഒ​​​​രു​​​​ങ്ങു​​​​ന്ന​​​​ത്.

ട്രാ​​​​ന്‍​സ്ഫ​​​​ര്‍ ഓ​​​​ഫ് പ്രി​​​​സ​​​​ണേ​​​​ഴ്‌​​​​സ് (പ​​​​ഞ്ചാ​​​​ബ് ഭേ​​​​ദ​​​​ഗ​​​​തി) ആ​​​​ക്‌​​​ട്, 2025 ന​​​​ട​​​​പ്പാ​​​​ക്കാ​​​​നാ​​​​ണു നി​​​​ര്‍​ദേ​​​ശി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ഡ​​​​ല്‍​ഹി മു​​​​ഖ്യ​​​​മ​​​​ന്ത്രി രേ​​​​ഖാ ഗു​​​​പ്ത പ​​​​റ​​​​ഞ്ഞു. ജ​​​​യി​​​​ല്‍സു​​​​ര​​​​ക്ഷ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നും സം​​​​ഘ​​​​ടി​​​​ത കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളെ നേ​​​​രി​​​​ടു​​​​ന്ന​​​​തി​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ള്‍ ത​​​​മ്മി​​​​ലു​​​​ള്ള ഏ​​​​കോ​​​​പ​​​​നം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യാ​​​​ണ് ഈ ​​​​പ​​​​ദ്ധ​​​​തി​​​​യെ​​​​ന്ന് രേ​​​​ഖാ ഗു​​​​പ്ത വ്യ​​​​ക്ത​​​​മാ​​​​ക്കി. ഡ​​​​ല്‍​ഹി​​​​യി​​​​ലെ ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ല്‍ ക​​​​ഴി​​​​യു​​​​ന്ന കു​​​​പ്ര​​​​സി​​​​ദ്ധ കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളി​​​​ല്‍ വ​​​​ലി​​​​യൊ​​​​രു​​​ വി​​​​ഭാ​​​​ഗ​​​​വും വി​​​​ചാ​​​​ര​​​​ണ നേ​​​​രി​​​​ടു​​​​ന്ന​​​​വ​​​​രാ​​​​ണ്.

നി​​​​ല​​​​വി​​​​ലു​​​​ള്ള നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ത​​​​ട​​​​വു​​​​കാ​​​​രെ ഒ​​​​രു സം​​​​സ്ഥാ​​​​ന​​​​ത്തു​​​നി​​​​ന്നു മ​​​​റ്റൊ​​​​രു സം​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു മാ​​​​റ്റു​​​​ന്ന​​​​തി​​​​നു​​​​ള്ള വ്യ​​​​വ​​​​സ്ഥ​​​​ക​​​​ള്‍ പ്ര​​​​ധാ​​​​ന​​​​മാ​​​​യും ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രെ സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള​​​​തു​ മാ​​​​ത്ര​​​​മാ​​​​ണ്. എ​​​​ന്നാ​​​​ല്‍, വി​​​​ചാ​​​​ര​​​​ണ​​​​ത്ത​​​​ട​​​​വു​​​​കാ​​​​രെ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ള്‍​ക്കി​​​​ട​​​​യി​​​​ല്‍ മാ​​​​റ്റു​​​​ന്ന​​​​തി​​​​നു ഫ​​​​ല​​​​പ്ര​​​​ദ​​​​വു​​​​മാ​​​​യ സം​​​​വി​​​​ധാ​​​​ന​​​​മൊ​​​​ന്നും നി​​​​ല​​​​വി​​​​ലി​​​​ല്ല. ഇ​​​​ത് കൊ​​​​ടും​​​​കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളാ​​​​യ വി​​​​ചാ​​​​ര​​​​ണ​​​​ത്ത​​​​ട​​​​വു​​​​കാ​​​​രെ കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​തു ദു​​​​ഷ്‌​​​​ക​​​​ര​​​​മാ​​​​യേ​​​​ക്കാ​​​​മെ​​​​ന്ന് ഡ​​​​ല്‍​ഹി സ​​​​ര്‍​ക്കാ​​​​ര്‍ ക​​​​രു​​​​തു​​​​ന്നു. അ​​​തി​​​നാ​​​ലാ​​​ണ് പു​​​​തി​​​​യ നി​​​​യ​​​​മ​​​​വ്യ​​​​വ​​​​സ്ഥ​​​​ക​​​​ള്‍​ക്കാ​​​​യി ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്.

എ​​​​ങ്കി​​​​ലും വി​​​​ചാ​​​​ര​​​​ണ നേ​​​​രി​​​​ടു​​​​ന്ന എ​​​​ല്ലാ ത​​​​ട​​​​വു​​​​കാ​​​​രെ​​​​യും ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യി മാ​​​​റ്റാ​​​​ന്‍ ഈ ​​​​സം​​​​വി​​​​ധാ​​​​നം അ​​​​ധി​​​​കൃ​​​​ത​​​​രെ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ല. ഓ​​​​രോ ത​​​​ട​​​​വു​​​​കാ​​​​ര​​​​ന്‍റെ​​​​യും സു​​​​ര​​​​ക്ഷാ​​​ പ​​​​ശ്ചാ​​​​ത്ത​​​​ലം, ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​ന പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍, പൊ​​​​തു​​​​താ​​​​ത്പ​​​​ര്യം തു​​​​ട​​​​ങ്ങി​​​​യ ഘ​​​​ട​​​​ക​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ഓ​​​​രോ കേ​​​​സി​​​​ലും പ്ര​​​​ത്യേ​​​​കം വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ല്‍ ന​​​​ട​​​​ത്തേ​​​​ണ്ട​​​​തു​​​​ണ്ട്.

Latest News

Corehub Up