തിരുവനന്തപുരം: ഗ്യാനേഷ് കുമാറിനെ നിയോഗിച്ച് നരേന്ദ്രമോദിയും അമിത്ഷായും ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽനിന്നും ആരംഭിച്ച നൈറ്റ് മാർച്ചിനുശേഷം രക്തസാക്ഷിമണ്ഡപത്തിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ് പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് അധ്യക്ഷത വഹിച്ചു.
പാർട്ടി സെക്രട്ടറി ജനറൽ ജോയി ഏബ്രഹാം, ചീഫ് വിപ്പ് അപു ജോൺ ജോസഫ്, എംഎൽഎമാരായ ഷിബു തെക്കുംപുറം, വിനു ജോബ്, വർഗീസ് മാമ്മൻ, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ.വി. കണ്ണൻ, കെഎസ് സി സംസ്ഥാന പ്രസിഡന്റ് ജോൺസ് കുന്നപ്പള്ളി, മാത്യു ജോർജ്, റോജസ് സെബാസ്റ്റ്യൻ, ജോണി ചെക്കിട്ട , ജയ്സൺ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.