Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sudent

മും​ബൈ​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​റി​ന് നേ​രെ ക​ല്ലേ​റ്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ബാ​ന്ദ്ര​യി​ൽ കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യി​രു​ന്ന മൂ​ന്ന് സിഎ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം. വാ​ഹ​നം കൂ​ട്ടി​യി​ടി​ക്കാ​ൻ ശ്ര​മി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് സ്കൂ​ട്ട​റി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം കാ​ർ പി​ന്തു​ട​ർ​ന്ന് ക​ല്ലെ​റി​യു​ക​യും വാ​ഹ​നം ത​ക​ർ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ കാ​റി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. യു​വ​രാ​ജ് ഭ​ണ്ഡാ​രി,ത​നി​ഷ്ക് സാ​വ​ന്ത്, ആ​റ​വ് ലാ​സ്രോ എ​ന്നി​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

പെ​രി റോ​ഡ്-​ടേ​ണ​ർ റോ​ഡ് ജം​ഗ്ഷ​നി​ൽ വ​ച്ച് റോം​ഗ് സൈ​ഡി​ലെ​ത്തി​യ സ്കൂ​ട്ട​ർ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കാ​ൻ പോ​യ​പ്പോ​ൾ യു​വാ​ക്ക​ൾ ഇ​വ​രെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ സം​ഘം അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ശേ​ഷം ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ കാ​ർ കാ​ർ​ട്ട​ർ റോ​ഡ് വ​ഴി ഖാ​ർ ദ​ണ്ഡ​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ സ്കൂ​ട്ട​റി​ലെ​ത്തി​യ സം​ഘം വാ​ഹ​നം പി​ന്തു​ട​ർ​ന്ന് ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ കാ​ർ നി​ർ​ത്തി​യ സ​മ​യ​ത്ത് സം​ഘം ക​ല്ലു​കൊ​ണ്ട് കാ​റി​ന്‍റെ പി​ന്നി​ലെ ചി​ല്ലും വാ​തി​ലും ഇ​ൻ​ഡി​ക്കേ​റ്റ​റും ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന ത​നി​ഷ്ക് സാ​വ​ന്തി​ന്‍റെ വ​ല​തു കൈ​വി​ര​ലി​ന് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പൊ​ലി​സ് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. കൃ​ത്യ​മാ​യ ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റി​ല്ലാ​ത്ത സ്കൂ​ട്ട​റി​ലാ​ണ് പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ട​ത്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്

Latest News

Corehub Up